ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തിയത് നൂറിലധികം കറുത്ത പൂച്ചകള്‍; വൈറലായി ഒരു ഫോട്ടോ !
1962-ൽ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയ്ക്ക് വേണ്ടി നടത്തിയ ഓഡിഷനായി എത്തിയ കറുത്ത പൂച്ചകളുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

സിനിമകളുടെ ചിത്രീകരണത്തിന് മുമ്പായി പറ്റിയ കഥാപാത്രങ്ങള്‍ക്കായി ഓഡിഷന്‍ നടത്തുക സാധാരണമാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ ആളുകളെയും മൃഗങ്ങളെയും ഇത്തരത്തില്‍ ഓഡിഷനിലൂടെ കണ്ടെത്തും. സിനിമയില്‍ മൃഗങ്ങളുടെ ഭാഗങ്ങള്‍ അഭിനയിക്കാന്‍ നല്ല അനുസരണയുള്ള മൃഗങ്ങള്‍ ആവശ്യമാണ്. കാരണം സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മൃഗങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ സിനിമാ ചിത്രീകരണം നീണ്ട് പോകും. പ്രത്യേകിച്ചു പഴയ കാലത്താണെങ്കില്‍ സിനിമാ ചിത്രീകരണം ഫിലിമിലാണെന്നതിനാല്‍ ചിത്രീകരണം നീണ്ടാല്‍ ചിലവ് അതിഭീമമായി ഉയരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ മൃഗങ്ങളുടെ ഓഡിഷനുകള്‍ പ്രധാനമായും നടത്തുന്നത്. 1962-ൽ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയ്ക്ക് വേണ്ടി നടത്തിയ ഓഡിഷന്‍റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
1962-ൽ പുറത്തിറങ്ങിയ 'ടെയിൽസ് ഓഫ് ടെറർ' (Tales of Terror) എന്ന ഹൊറര്‍ സിനിമയുടെ ഓഡിഷനായി എത്തിയത് നൂറു കണക്കിന് പൂച്ചകളാണ്. ഉടമസ്ഥകളോടൊപ്പം നിലയുറപ്പിച്ച പൂച്ചകളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത് 1223334444.4444333221 എന്ന ഉപയോക്താവാണ്. 'അവരാരും ഇടപഴകുന്നില്ല' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. സിനിമയുടെ ഓഡിഷന്‍ ക്ഷണിച്ച് കൊണ്ടുള്ള പത്ര പരസ്യം കണ്ട് എത്തിയത് നൂറുകണക്കിന് കറുത്ത പൂച്ചകള്‍, ഏകദേശം 152 പൂച്ചകളാണ് ചിത്രത്തില്‍ അഭിനയിക്കാനായി എത്തിയത്. ഓഡിഷനെത്തിയ പൂച്ചകളുടെ ചിത്രം ഫോട്ടോഗ്രാഫർ റാൽഫ് ക്രെയിന്‍ പകര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
90 വര്‍ഷത്തിന് ശേഷം ലൈബ്രറിയിലേക്ക് പുസ്തകം മടങ്ങിയെത്തി; അതും മൊത്തം പിഴത്തുകയും ചേര്‍ത്ത് !
'വായുവില്‍ നിശ്ചലമായ വിമാനം'; ട്വിറ്റര്‍ ഉപയോക്താക്കളെ ഞെട്ടിച്ച വീഡിയോ വൈറല്‍ !
ഹോളിവുഡിലെ എൻ ബ്രോൺസൺ ഏവിലാണ് കറുത്ത പൂച്ചകളുടെ ഓഡിഷൻ സംഘടിപ്പിച്ചത്. തെരുവില്‍ നൂറിലധികം പൂച്ചകളും അവരുടെ ഉടമകളും അണി നിരന്നപ്പോള്‍ തെരുവ് അക്ഷരാര്‍ത്ഥത്തില്‍ 'കാറ്റ് വാക്ക്' റാമ്പായി മാറി. ഇങ്ങനെ ഓഡിഷനിലെത്തിയ പൂച്ചകള്‍ ഉടമകളുടെ സമീപത്ത് അനുസരണയോടെ ഇരിക്കുന്ന മോണോക്രോമാറ്റിക് ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് ഏഴര ലക്ഷത്തോളം ലൈക്കുകള്‍ ചിത്രം നേടിക്കഴിഞ്ഞു. പിന്നാലെ നിരവധി പേര്‍ കുറിപ്പുമായി എത്തി. മിക്കവര്‍ക്കും ഏത് പൂച്ചയാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അറിയാന്‍ ആഗ്രഹിച്ചു. , “നിങ്ങൾ എങ്ങനെയാണ് പൂച്ചകളെ അഭിമുഖം നടത്തുന്നത്?' എന്നായിരുന്നു ഒരാളുടെ സംശയം. "ഇത് പൂച്ചകൾക്കായി ഒരു വ്യാജ ഓഡിഷൻ നടത്താൻ എന്നെ പ്രേരിപ്പിക്കുന്നു." പൂച്ച സ്നേഹികളും കമന്‍റെഴുതാന്‍ മത്സരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക