പത്താംക്ലാസ് പരീക്ഷയിൽ 35% മാർക്ക് നേടിയ മകന്റെ വിജയം ആഘോഷമാക്കി മാതാപിതാക്കൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Jun 10, 2023, 12:31 PM IST
പത്താംക്ലാസ് പരീക്ഷയിൽ 35% മാർക്ക് നേടിയ മകന്റെ വിജയം ആഘോഷമാക്കി മാതാപിതാക്കൾ; കയ്യടിച്ച് സോഷ്യൽ മീഡിയ

Synopsis

പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയർന്ന സ്കോറുകൾ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാർക്ക് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവൻ  എസ്എസ്‌സി പരീക്ഷയിൽ വിജയിച്ചു എന്നതിലാണ് ഞങ്ങൾ  അഭിമാനിക്കുന്നത്.

മക്കൾക്ക് ഒരു മാർക്ക് കുറഞ്ഞാൽ പോലും ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഈ രക്ഷിതാക്കളെ മാതൃകയാക്കണം. മാർക്കിന്റെ വലിപ്പം നോക്കാതെ ചെറുതെങ്കിലും മകൻ നേടിയ വിജയം ആഘോഷമാക്കുകയാണ് മുംബൈ സ്വദേശികളായ ഈ മാതാപിതാക്കൾ. പത്താം ക്ലാസ് പരീക്ഷയിൽ 35% മാർക്ക് വാങ്ങി വിജയിച്ച മകനെ ഹൃദയം തുറന്ന് അഭിനന്ദിച്ചു എന്ന് മാത്രമല്ല അത് വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു ഇവർ. 

മറാഠി മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയായ വിശാൽ കരാഡ് ആണ് 35 ശതമാനം മാർക്ക് നേടി പരീക്ഷയിൽ വിജയിച്ചത്. പരീക്ഷയിൽ ജയിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. എന്നാൽ, വിശാലിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മകൻ നേടിയ മാർക്ക് അല്ല അവൻറെ വിജയമാണ് അവർക്ക് പ്രധാനം. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും ചേർന്ന് തങ്ങളാൽ കഴിയും വിധം മകൻറെ വിജയം ആഘോഷമാക്കാൻ തീരുമാനിച്ചു.
 
മകൻറെ വിജയത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു: പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയർന്ന സ്കോറുകൾ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാർക്ക് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവൻ  എസ്എസ്‌സി പരീക്ഷയിൽ വിജയിച്ചു എന്നതിലാണ് ഞങ്ങൾ  അഭിമാനിക്കുന്നത്. മുംബൈ താനെയിലെ ഉത്ൽസറിലാണ് ഈ കുടുംബം താമസിക്കുന്നത്.

ഐഎഎസ് ഓഫീസർ ആയ അവനീഷ് ശരൺ ആണ് ഈ കുടുംബത്തിൻറെ വലിയ സന്തോഷത്തിന്റെ ചെറിയ ആഘോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഇവർക്ക് പ്രോത്സാഹനവും അഭിനന്ദനവും അറിയിച്ച് രംഗത്ത് വന്നത്.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം