എന്തൊരു ട്വിസ്റ്റ്; വിവാഹത്തിന് ഭാവി മരുമകളെ കണ്ടപ്പോൾ സംശയം, സത്യമറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് അമ്മായിഅമ്മയും വധുവും

Published : Aug 20, 2025, 08:30 PM IST
viral image

Synopsis

എല്ലാം തുടങ്ങിയത്, ആഘോഷങ്ങൾക്കിടയിൽ വരന്റെ അമ്മ വധുവിന്റെ ശരീരത്തിലുള്ള ഒരു അടയാളം (ബർത്ത്‍മാർക്ക്) ശ്രദ്ധിച്ചതോടെയാണ്. തന്റെ കാണാതായ മകളുടെ ശരീരത്തിലുണ്ടായിരുന്ന സമാനമായ അടയാളമായിരുന്നു അത്.

ചൈനയിലെ സുഷൗവിൽ നിന്നുള്ള ഒരു ചിത്രം അവിടുത്തെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. എന്നാൽ, തികച്ചും വിചിത്രമായ ചില സംഭവങ്ങളുടെ പേരിലാണ് എന്ന് മാത്രം. 2021 -ൽ നടന്ന ഒരു വിവാഹത്തിന്റെ ചിത്രമാണ് ഇത്. വളരെ സന്തോഷപൂർവം നടക്കുകയായിരുന്ന വിവാ​ഹാഘോഷം വളരെ പെട്ടെന്ന് തന്നെ അതിവൈകാരിക മുഹൂർത്തങ്ങൾക്കും വലിയ അമ്പരപ്പിനും ഒക്കെ കാരണമായി തീരുകയായിരുന്നു.

എല്ലാം തുടങ്ങിയത്, ആഘോഷങ്ങൾക്കിടയിൽ വരന്റെ അമ്മ വധുവിന്റെ ശരീരത്തിലുള്ള ഒരു അടയാളം (ബർത്ത്‍മാർക്ക്) ശ്രദ്ധിച്ചതോടെയാണ്. തന്റെ കാണാതായ മകളുടെ ശരീരത്തിലുണ്ടായിരുന്ന സമാനമായ അടയാളമായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പാണ് അവർക്ക് ചെറിയ കുട്ടിയായിരുന്ന തന്റെ മകളെ നഷ്ടപ്പെട്ടത്. വധുവിന്റെ ശരീരത്തിലെ അടയാളം കണ്ട വരന്റെ അമ്മയ്ക്ക് മകളെ നിങ്ങൾ ദത്തെടുത്തതാണോ എന്ന് അവളുടെ വീട്ടുകാരോട് ചോദിക്കാതിരിക്കാൻ സാധിച്ചില്ല.

അതേ എന്നായിരുന്നു വധുവിന്റെ വീട്ടുകാരുടെ മറുപടി. ഇതുകേട്ടതോടെ വരന്റെ അമ്മ ആകെ ഞെട്ടിപ്പോയി. അവർക്ക് സ്വന്തം വികാരങ്ങളെ അടക്കാനായില്ല. അത് തന്റെ കാണാതായ മകളാണ് എന്ന് അപ്പോൾ തന്നെ അവർ വധുവിന്റെ വീട്ടുകാരോട് പറഞ്ഞു. ആ സമയത്ത് വധുവിനും സങ്കടമടക്കാനായില്ല. താനും തന്റെ പെറ്റമ്മയെ കണ്ടെത്താനായി അലയുകയായിരുന്നു എന്നും അതിനായി ആ​ഗ്രഹിച്ചിരുന്നു എന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവളും പറഞ്ഞു.

എന്നാൽ, വരന്റെ അമ്മ വധുവിന്റെ ശരിക്കുള്ള അമ്മയായിരുന്നു എങ്കിലും വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെ ഇരുകുടുംബങ്ങളും തീരുമാനിച്ചു. കാരണം, മകളെ കാണാതായപ്പോൾ അവർ ദത്തെടുത്തതായിരുന്നു അവരുടെ മകനെ. അതിനാൽ തന്നെ വധു ശരിക്കും മകളും വരൻ ദത്തുപുത്രനുമായതിനാൽ തന്നെ ഇരുവരും തമ്മിൽ രക്തബന്ധമില്ല. അങ്ങനെ വിവാഹം നടക്കുകയായിരുന്നു.

കുട്ടിയായിരിക്കുമ്പോൾ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പെൺകുട്ടിയെ, അങ്ങനെ വീട്ടിലേക്ക് കൂട്ടുകയായിരുന്നു എന്നാണ് പെൺകുട്ടിയെ കണ്ടെത്തിയതിനെ കുറിച്ച് അവളെ വളർത്തിയ കുടുംബം പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം