ബീജദാനത്തിലൂടെ 57 കുഞ്ഞുങ്ങളുടെ പിതാവ്; സെക്‌സ് ലൈഫ് വേണ്ടെന്നുവെച്ച യുവാവ്!

By Web TeamFirst Published Jan 13, 2023, 7:29 PM IST
Highlights

9 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റേത് ഒരു കുത്തഴിഞ്ഞ ജീവിതമായിരുന്നു എന്നും  ഇനി മുതല്‍ താന്‍ അന്യ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിന് താല്പര്യപ്പെടില്ലെന്നും ഇയാള്‍ പറഞ്ഞു.

ബീജദാനം ഒരു മഹത്തായ കര്‍മ്മമായി കാണുന്നതിനാല്‍ ഇനിമുതല്‍ സ്വന്തം സുഖത്തിനു വേണ്ടിയുള്ള സെക്‌സ് ലൈഫ് വേണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു യുവാവ്. കാലിഫോര്‍ണിയ സ്വദേശിയായ കൈല്‍ ഗോര്‍ഡിയാണ് ബീജദാനം തന്റെ ജീവിതത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

31 -കാരനായ  കൈല്‍ 2014- ലാണ് തന്റെ ബീജം ആദ്യമായി ദാനം ചെയ്തത്. ഇതുവരെ തന്റെ ബീജം ഉപയോഗിച്ച് 57 കുട്ടികള്‍ പിറന്നു എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അത് വലിയൊരു കാര്യമാണെന്നും 57 കുട്ടികള്‍ക്ക് അച്ഛനാണ് താനെന്നുമാണ് ഇയാളുടെ വാദം.

9 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റേത് ഒരു കുത്തഴിഞ്ഞ ജീവിതമായിരുന്നു എന്നും അന്ന് ജീവിതത്തിന്റെ എല്ലാ സുഖങ്ങളും താന്‍ അനുഭവിച്ചിരുന്നു എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇനി മുതല്‍ അങ്ങോട്ട് അങ്ങനെയായിരിക്കില്ല തന്റെ ജീവിതം എന്നും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ തന്റെ ചുമലില്‍ ഉണ്ട് എന്നുമാണ് ഇദ്ദേഹം പറയുന്നത്. 

ഒരു കുഞ്ഞ് ഉണ്ടാകാന്‍ കാത്തിരിക്കുന്ന നിസ്സഹായരായ നിരവധി അമ്മമാര്‍ക്ക് വലിയ സഹായമാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇത് തന്റെ ജീവിതനിയോഗമായാണ് കാണുന്നതെന്നും ഇയാള്‍ പറയുന്നു. അതുകൊണ്ടുതന്നെ തന്റെ ബീജം കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അണുബാധയേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആണ് കൈല്‍ പറയുന്നത്. ഇനി മുതല്‍ താന്‍ അന്യ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിന് താല്പര്യപ്പെടില്ലെന്നും ഇയാള്‍ പറഞ്ഞു. കൂടുതല്‍ ഫലപ്രദമായ രീതിയില്‍ തന്റെ ബീജം നിക്ഷേപത്തിനായി സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പശ്ചാത്തലം മനസ്സിലാക്കിയ ശേഷം മാത്രമേ താന്‍ ബീജദാനത്തിന് തയ്യാറാകാറുള്ളൂ എന്നും കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
 

click me!