Spiderman Auction : സ്‌പൈഡര്‍മാന്റെ ഒറ്റപ്പേജിന് വില 24 കോടി!

By Web TeamFirst Published Jan 15, 2022, 6:02 PM IST
Highlights

ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്‍ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്‌സ്മാന്‍ കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന്  657,250 ഡോളറാണ് വില ലഭിച്ചത്. 

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച സ്‌പൈഡര്‍മാന്‍ കോമിക് പുസ്തകത്തിലെ ഒരു പേജ് വന്‍തുകയ്ക്ക് വിറ്റുപോയി. 1984-ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ പുസ്തകത്തിലെ ഒരു പേജാണ് 3. 36 മില്യന്‍ ഡോളറിന്  (24 കോടി രൂപ) ഡോളറിന് ലേലത്തില്‍ പോയത്. മാര്‍വല്‍ കോമിക്‌സിന്റെ സീക്രട്ട് വാര്‍ഡ് നമ്പര്‍ എട്ട് എന്ന പുസ്തകത്തിലെ 25-ാം പേജാണ് കോടികള്‍ക്ക് വില്‍പ്പനയായത്. 

ഹെറിറ്റേജ് ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് ഇത് ഡാലസില്‍ ലേലത്തില്‍ വെച്ചത്. നാലു ദിവസത്തെ ലേലത്തിന്റെ ആദ്യ ദിവസം തന്നെ ഇത് വിറ്റുപോയി. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് പുതിയ വില്‍പ്പന നടന്നതോടെ ഗാലറിയിലെ ആളുകള്‍ കൈയടിച്ചു. ആരാണ് ഇത് വാങ്ങിയത് എന്ന കാര്യമോ ആരാണ് വിറ്റതെന്ന കാര്യമോ ഇതുവരെ പുറത്തുവന്നിട്ടില്ല. 

മൈക്ക് സെക്് വരച്ചതാണ് ഈ പേജിലെ ചിത്രങ്ങള്‍. ഡാലസിലാണ് ഈ പേജ് ലേലത്തില്‍ വെച്ചത്. പത്തുമിനിറ്റിനുള്ളില്‍ ഇതിന്റെ വില്‍പ്പന നടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 1962-ലെ ഒരു സ്‌പൈഡര്‍മാന്‍ കോമിക് പുസ്്തകം 3.6 മില്യന്‍ ഡോളറിന് (26 കോടി രൂപ) വിറ്റുപോയിരുന്നു. ലോകത്തേറ്റവും വിലമതിക്കുന്ന കോമിക് പുസ്തകം എന്ന സ്ഥാനം അതുവരെ സൂപ്പര്‍ മാന്‍ സീരീസിനായിരുന്നു. അതാണന്ന് സ്‌പൈഡര്‍മാന്‍ ഭേദിച്ചത്.   

 

 

ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്‍ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്‌സ്മാന്‍ കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന്  657,250 ഡോളറാണ് വില ലഭിച്ചത്. 

മാര്‍വല്‍ കോമിക്‌സിന്റെ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ് സ്‌പൈഡര്‍മാന്‍. 1962-ല്‍ മാര്‍വല്‍ കോമിക് ബുക്കായ അമെയ്‌സിംഗ് ഫാന്റസി നമ്പര്‍ 15-ലാണ് സ്‌പൈഡര്‍മാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 

ലോകത്തെ ഏറ്റവും ആരാധകരുള്ള ഐതിഹാസിക കോമിക് സീരീസുകളായ ഇന്‍ക്രെഡിബിള്‍ ഹല്‍ക്, അയേണ്‍ മാന്‍, ഫന്റാസ്റ്റിക് ഫോര്‍ എന്നിവയുടെ സ്രഷ്ടാവാണ് സ്റ്റാന്‍ ലീ. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സൂപ്പര്‍ നായകന്‍മാരാണ് സ്റ്റാന്‍ലിയുടെ പല കഥാപാത്രങ്ങളും. കാഴ്ചയില്ലാത്ത സൂപ്പര്‍ നായകനായ ഡെയര്‍ഡെവിള്‍, ആദ്യ  ബ്ലാക്ക് മാര്‍വല്‍ സൂപ്പര്‍ ഹീറോയായ ബ്ലാക്ക് പാന്തര്‍ എന്നിവ സ്റ്റാന്‍ ലീയുടെ സൃഷ്ടികളാണ്.

ഈയടുത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോം അടക്കം നിരവധി സിനിമകള്‍ സ്‌പൈഡര്‍മാന്റെ ഐതിഹാസിക ജീവിതം പറയുന്നവയാണ്. 
 

click me!