ഉപേക്ഷിച്ച സിം കാർഡുകളിൽ നിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത ചൈനീസ് യുവാവിൻ്റെ വീഡിയോ വൈറലായി. എന്നാൽ ഈ പ്രവൃത്തി അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, ഇത് അനുകരിക്കരുതെന്ന് യുവാവ് തന്നെ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ ചെറിയൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വലി ഇപ്പോഴും ഉയരത്തിൽ തന്നെയാണ്. ഇതിനിടെ സിം കാർഡുകളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്ന ചൈനക്കാരനെ കുറിച്ചുള്ള വർത്തകൾ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഇത്തരം വീഡിയോകളും വാർത്തകളും വൈറലായതിന് പിന്നാലെ സ്വർണം വേർതിരിച്ചെടുക്കുന്ന ഈ രിതി അത്യന്തം അപകടകരവു നിയമവിരുദ്ധവുമാണെന്ന് ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
ആക്രിയിൽ നിന്നും സ്വർണം
ഉപേക്ഷിക്കപ്പെട്ട സിം കാർഡുകളിൽ നിന്ന് 191 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തെന്ന് അവകാശപ്പെട്ട് തെക്കുകിഴക്കൻ ചൈനയിലെ യുവാവ് തന്നെ പങ്കുവച്ച വീഡിയോയാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. "ക്വിയാവോ" എന്നറിയപ്പെടുന്ന ആ മനുഷ്യൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഹുയിഷോ സ്വദേശിയാണ്. വിലയേറിയ സ്ക്രാപ്പ് ലോഹങ്ങൾ ശുദ്ധീകരിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളാണ് ഇയാളെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരി 20 -ാണ് സ്വർണ്ണ ശുദ്ധീകരണ പ്രക്രിയ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ ഇദ്ദേഹം പങ്കുവച്ചത്. പിന്നാലെ അത് അമ്പത് ക്ഷത്തിലധികം പേർ വീഡിയോ കണ്ടു.
ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള അശാസ്ത്രീയമായ സ്വർണ്ണശുദ്ധീകരണം
അനുകരിക്കരുത്
വീഡിയോയി ക്വിയാവോ ഉപയോഗിച്ച് പഴകിയ സിം കാർഡുകൾ രാസവസ്തുക്കൾ നിറച്ച ബാരലുകളിലേക്ക് ഇടുന്നു. പിന്നാലെ നീണ്ട പല പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സ്വർണം വേർതിരിച്ചെടുക്കുന്നു. 2,00,000 യുവാൻ (ഏകദേശം 26,50,000 രൂപ) വിലമതിക്കുന്ന 191 ഗ്രാം സ്വർണ്ണം അദ്ദേഹത്തിന് ലഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സിം കാർഡുകളിൽ നിന്ന് മാത്രമല്ല, ടെലികമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് വ്യവസായത്തിലെ ചിപ്പ് മാലിന്യത്തിൽ നിന്നും സ്വർണ്ണം ശുദ്ധീകരിക്കാൻ ഏകദേശം രണ്ട് ടൺ ആക്രി ഉപയോഗിച്ചതായി ക്വിയാവോ സിയാക്സിയാങ് മോർണിംഗ് പോസ്റ്റിനോട് പറഞ്ഞു. വീഡിയോകൾ വൈറലായതിന് പിന്നാലെ ക്വിയാവോയെ "ആൽക്കെമിസ്റ്റ്" എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ താന്‍ ഈ ജോലി നിയമാനുശ്രുതമായാണ് ചെയ്യെന്നുതെന്നും മറ്റാരും ഇത് അനുകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം ഇത്തരം വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പാകിസ്ഥാനിലെ അശ്രസ്ത്രീയമായ സ്വർണം വേർതിരിക്കൽ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.


