അമ്പോ എന്തൊരു തട്ടിപ്പ്! 1.72 കോടി രൂപയ്ക്ക് വീട് വിറ്റു, വീട്ടുടമകൾ പോലും അറിഞ്ഞില്ല!

Published : Mar 20, 2025, 03:55 PM IST
അമ്പോ എന്തൊരു തട്ടിപ്പ്! 1.72 കോടി രൂപയ്ക്ക് വീട് വിറ്റു, വീട്ടുടമകൾ പോലും അറിഞ്ഞില്ല!

Synopsis

ആൻഡ്രിയയും കേയ്ത്തും വിവാഹം കഴിഞ്ഞ കാലത്ത് ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ആൻഡ്രിയ അവിടെ നിന്നിറങ്ങുകയും മറ്റൊരിടത്ത് താമസം തുടങ്ങുകയും ചെയ്തു.

നമ്മുടെ വീട് നമ്മൾ പോലും അറിയാതെ മറ്റാരെങ്കിലും വിറ്റാൽ എന്തായിരിക്കും അവസ്ഥ? അത്തരം ഒരു ദുരവസ്ഥയാണ് അരിസോണയിൽ നിന്നുള്ള ഈ ദമ്പതികൾക്കും ഉണ്ടായത്. അവർ പോലും അറിയാതെ അവരുടെ വീട് രണ്ടുപേർ വിറ്റുകളഞ്ഞു. അതും 1.72 കോടി രൂപയ്ക്ക്!

ആൻഡ്രിയ ടേണറിന്റെയും അവരുടെ മുൻ ഭർത്താവ് കേയ്ത്തിന്റെയും ആയിരുന്നു വീട്. തങ്ങളുടെ വീട് വിറ്റുപോയി എന്നും മാരിക്കോപ്പ കൗണ്ടി റെക്കോർഡേഴ്സ് ഓഫീസ് വെബ്സൈറ്റിൽ അത് അപ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നും വൈകിയാണ് ഇരുവരും അറിഞ്ഞത്. 'ഇതാണ് തന്റെ വീട് എപ്പോഴും ഇതായിരുന്നു തങ്ങളുടെ വീട്, എന്റെ കുട്ടികളെ ഞാൻ വളർത്തിയത് ഇവിടെയാണ്' എന്നാണ് വിവരം അറിഞ്ഞപ്പോൾ ആൻഡ്രിയ പറഞ്ഞത്. 

ആൻഡ്രിയയും കേയ്ത്തും വിവാഹം കഴിഞ്ഞ കാലത്ത് ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ആൻഡ്രിയ അവിടെ നിന്നിറങ്ങുകയും മറ്റൊരിടത്ത് താമസം തുടങ്ങുകയും ചെയ്തു. അതേസമയം ട്രക്ക് ഡ്രൈവറായ കേയ്ത്ത് പലപ്പോഴും ദീർഘദൂര ഓട്ടത്തിലായിരിക്കും. അതിനാൽ തന്നെ വീട് പലപ്പോഴും അടഞ്ഞ് കിടക്കാറാണ് പതിവ്. 

ഈ അവസ്ഥ മുതലെടുത്താണ് 51 വയസ്സുള്ള ആരോൺ പോൾമാന്റീനറും 37 വയസ്സുള്ള ലെഡെറ ഹോളനും ചേർന്ന് ഈ വീട്ടിൽ അതിക്രമിച്ച് കയറിയത്. ശേഷം അവിടെയുണ്ടായിരുന്ന രേഖകളെല്ലാം കൈവശപ്പെടുത്തി. പിന്നീട്, ആൻഡ്രിയയാണ് എന്ന് അഭിനയിച്ച ശേഷം വീട് 1.7 കോടി രൂപയ്ക്ക് വിൽക്കുകയും ചെയ്യുകയായിരുന്നു. 

ഫീനിക്സ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ജെയിംസ് കാരിയേഴ്സ് ആണ് ഈ കേസ് അന്വേഷിക്കുന്നത്. വീട്ടുകാരുടെ പേരിലുള്ള രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് ഇവർ വീട് വിറ്റത് എന്ന് ജെയിംസ് കാരിയേഴ്സ് പറയുന്നു. ഒപ്പം ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. 

ശ്ശോ സ്വപ്നം കാണാനാവുമോ? യുവാവ് ജോലിയിൽ നിന്നും വിരമിച്ചത് 23 -ാം വയസിൽ, ആനുകൂല്ല്യങ്ങളും ഉണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ