ലണ്ടനിൽ കാണാതായ ആഡംബര വാഹനം കറാച്ചിയിൽ, എങ്ങനെ എത്തിച്ചുവെന്ന് അന്തംവിട്ട് ഉദ്യോ​ഗസ്ഥർ

Published : Sep 06, 2022, 01:07 PM IST
ലണ്ടനിൽ കാണാതായ ആഡംബര വാഹനം കറാച്ചിയിൽ, എങ്ങനെ എത്തിച്ചുവെന്ന് അന്തംവിട്ട് ഉദ്യോ​ഗസ്ഥർ

Synopsis

ആഡംബര വാഹനത്തിൻറെ നമ്പർ പ്ലേറ്റ് പൂർണമായും മാറ്റിയ രീതിയിലാണ് കണ്ടെത്തിയത്. വാഹനത്തിന് പാകിസ്ഥാൻ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും മുൻവശത്ത് വെള്ള നിറത്തിലുള്ള കൈകൊണ്ട് നിർമ്മിച്ച നമ്പർ പ്ലേറ്റും ഉണ്ടായിരുന്നുവെന്ന് എഫ്ബിആർ ഉദ്യോഗസ്ഥർ കണ്ടെത്തി.

യുകെയിലെ ലണ്ടനിൽ നിന്ന് മോഷണം പോയ ആഡംബര വാഹനമായ 'ബെന്റ്ലി മുൽസാൻ' ശനിയാഴ്ച കറാച്ചിയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് അതോറിറ്റി (ഡിഎച്ച്എ) ഏരിയയിലെ ഒരു വീട്ടിലാണ് മോഷ്ടിച്ച വാഹനം പാർക്ക് ചെയ്തിരിക്കുന്നതായി യുകെ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് വിവരം ലഭിച്ചത്. 

ചാരനിറത്തിലുള്ള ബെന്റ്‌ലി മുൽസാൻ, V8 ഓട്ടോമാറ്റിക്, VIN നമ്പർ SCBBA63Y7FC001375, എഞ്ചിൻ നമ്പർ CKB304693 ആണ് കള്ളന്മാർ ലണ്ടനിൽ നിന്നും മോഷ്ടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കറാച്ചി ഡിഎച്ച്‌എയിലെ അപ്പാർട്ട്‌മെന്റുകളുടെ പാർക്കിംഗ് സ്ഥലത്താണ് കസ്റ്റംസുകാർ വാഹനം കണ്ടെത്തിയത്.

കറാച്ചി സ്വദേശികളായ ജമീൽ ഷാഫി, നവീദ് ബിൽവാനി എന്നിവർ ചേർന്നാണ് വാഹനം കടത്തിക്കൊണ്ടുവന്നത്. ഇരുവരെയും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കറാച്ചിയിലെ മോട്ടോർ രജിസ്‌ട്രേഷൻ അതോറിറ്റി, എക്‌സൈസ് ആൻഡ് ടാക്‌സേഷൻ ഡിപ്പാർട്ട്‌മെന്റ് ഫെസിലിറ്റേറ്ററും കെഡിഎ ഓഫീസേഴ്‌സ് അന്വേഷണത്തിൽ, സാമ്പത്തിക ഇടപാടുകാരെയും സഹായികളെയും കൂട്ടാളികളെയും ഇനിയും പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
  
ആഡംബര വാഹനത്തിൻറെ നമ്പർ പ്ലേറ്റ് പൂർണമായും മാറ്റിയ രീതിയിലാണ് കണ്ടെത്തിയത്. വാഹനത്തിന് പാകിസ്ഥാൻ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റും മുൻവശത്ത് വെള്ള നിറത്തിലുള്ള കൈകൊണ്ട് നിർമ്മിച്ച നമ്പർ പ്ലേറ്റും ഉണ്ടായിരുന്നുവെന്ന് എഫ്ബിആർ ഉദ്യോഗസ്ഥർ കണ്ടെത്തി. കറാച്ചിയിലെ മോട്ടോർ രജിസ്‌ട്രേഷൻ അതോറിറ്റി, എക്‌സൈസ് ആൻഡ് ടാക്‌സേഷൻ ഡിപ്പാർട്ട്‌മെന്റ് ഫെസിലിറ്റേറ്ററും കെഡിഎ ഓഫീസേഴ്‌സ് സൊസൈറ്റിയിലെ താമസക്കാരനുമായ മറ്റൊരു പ്രതി നവൈദ് യാമീനെ കാണാതായതായും സാമ്പത്തിക ഇടപാടുകാരെയും സഹായികളെയും കൂട്ടാളികളെയും ഇനിയും പിടികൂടാനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

വാഹനം എങ്ങനെയാണ് ലണ്ടനിൽ നിന്നും സുരക്ഷിതമായി കറാച്ചി വരെ എത്തിച്ചത് എന്നതിനെക്കുറിച്ച്  കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്