ആകാശത്ത് അതുവരെ കാണാത്ത കാഴ്ച, അന്യ​ഗ്രഹജീവികളുടെ പേടകം പതിച്ചോ എന്ന് നാട്ടുകാർ

Published : Apr 11, 2022, 11:47 AM ISTUpdated : Apr 11, 2022, 12:03 PM IST
ആകാശത്ത് അതുവരെ കാണാത്ത കാഴ്ച, അന്യ​ഗ്രഹജീവികളുടെ പേടകം പതിച്ചോ എന്ന് നാട്ടുകാർ

Synopsis

സോഷ്യൽ മീഡിയയിൽ 'മേഘ'ത്തെ ​​കുറിച്ച് വളരെയധികം ചർച്ചകൾ നടന്നതിനാൽ തന്നെ അധികൃതർക്ക് അത് പരിശോധിക്കേണ്ടതായി വന്നു. 

കഴിഞ്ഞ ദിവസം അലാസ്ക(Alaska)യിലെ ഒരു പർവതത്തിന് മുകളിൽ വിചിത്രമായ ഒരു 'മേഘം' പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതുകണ്ട് പ്രദേശവാസികളെല്ലാം അമ്പരന്നു. ഒരു യുഎഫ്‍ഒ(UFO) ഭൂമിയിൽ പതിച്ചോ എന്നാണ് പ്രദേശവാസികൾ ആശ്ചര്യപ്പെട്ട് ചോദിച്ചത്. അമേരിക്കയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമായ ലേസി മൗണ്ടന് മുകളിൽ വ്യാഴാഴ്ചയാണ് 'നിഗൂഢമായ മേഘം' പ്രത്യക്ഷപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ സമീപത്തുള്ളവർ ഇതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയകളിൽ പങ്കുവച്ച് തുടങ്ങി. 

മേഘം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പലരും ഇത് ഒരു യുഎഫ്ഒ ആണ് എന്നൊക്കെ അനുമാനം പറഞ്ഞു തുടങ്ങി. അതേസമയം മറ്റ് ചിലർ ഇത് ഒരു മിസൈലാണ് എന്ന അഭിപ്രായത്തിലായിരുന്നു. വേറെ ചിലർ പറഞ്ഞത് അതൊരു ഉൽക്ക ആയിരിക്കും എന്നാണ്. പിന്നെയും പല അഭിപ്രായങ്ങളും ഉയർന്നുവന്നു. അതൊരു വിമാനാപകടമായിരിക്കാം, പ്രധാനപ്പെട്ട സൈനികനീക്കമായിരിക്കാം, ആയുധമായിരിക്കാം എന്നും പലരും അഭിപ്രായപ്പെട്ടു. 

സോഷ്യൽ മീഡിയയിൽ 'മേഘ'ത്തെ ​​കുറിച്ച് വളരെയധികം ചർച്ചകൾ നടന്നതിനാൽ തന്നെ അധികൃതർക്ക് അത് പരിശോധിക്കേണ്ടതായി വന്നു. അലാസ്‌ക സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് പറയുന്നതനുസരിച്ച്, ഒരു രക്ഷാസംഘത്തെ ലേസി പർവതത്തിലേക്ക് അയച്ചെങ്കിലും അവർക്ക് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. 

സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു: "തകർന്നതായി സൂചിപ്പിക്കുന്ന വിമാനമോ ഇഎൽടി ആക്ടിവേഷനുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ഹെലികോപ്റ്ററിൽ രക്ഷാസംഘം ഇന്ന് രാവിലെ ലേസി മൗണ്ടൻ ഏരിയയ്ക്ക് ചുറ്റും പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. വിമാനം തകർന്നതിന്റെ അടയാളങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല."

സോഷ്യൽ മീഡിയയിൽ അതേസമയം തന്നെ നിരവധി ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. എന്നിരുന്നാലും, ഈ ഫോട്ടോകളും വീഡിയോകളും എടുത്ത അതേസമയത്ത് തന്നെ പ്രദേശത്ത് ഒരു കോമേഷ്യൽ ജെറ്റ് പറന്നിരുന്നുവെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. 'ആ സമയത്ത് അതേ പ്രദേശത്ത് ഒരു വലിയ വാണിജ്യ ജെറ്റ് പറക്കുന്നുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. അതിൽ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല' എന്നും അലാസ്ക സ്റ്റേറ്റ് ട്രൂപ്പേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു. ജെറ്റ് പറക്കുമ്പോഴുണ്ടായ വെള്ളവരയും സൂര്യപ്രകാശവും ചേർന്നുണ്ടായതാണ് ഈ വ്യത്യസ്തമായ കാഴ്ച എന്നാണ് ഒടുവിൽ ട്രൂപ്പേഴ്സ് എത്തിയ നി​ഗമനം. 

PREV
Read more Articles on
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി