അധ്യാപകൻ ക്ലാസിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കണ്ട് ചിരിച്ച 8 വയസുകാരന് ക്രൂരമർദ്ദനം; കേസ്

Published : Dec 29, 2024, 03:14 PM ISTUpdated : Dec 29, 2024, 04:20 PM IST
അധ്യാപകൻ ക്ലാസിലിരുന്ന് അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കണ്ട് ചിരിച്ച 8 വയസുകാരന് ക്രൂരമർദ്ദനം; കേസ്

Synopsis

തന്‍റെ പ്രവര്‍ത്തി കണ്ട് വിദ്യാര്‍ത്ഥി ചിരിച്ചത് അധ്യാപകനെ പ്രകോപിപ്പിച്ചു. ഇയാള്‍ വിദ്യാര്‍ത്ഥിയുടെ മുടിയില്‍ പിടിച്ച് ചുമരില്‍ ഇടിച്ചെന്ന് കുട്ടിയുടെ അച്ഛനാണ് കേസ് നല്‍കിയത്. 

യുപിയില്‍ ക്ലാസ് മുറിയിലിരുന്ന് അധ്യാപകന്‍ അശ്ലീല വീഡിയോ കാണുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ ചിരിച്ചു. ഇതിന് പിന്നാലെ പ്രകോപിതനായ അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും ചെയ്തത് വിവാദമായി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കുല്‍ദീപ് യാദവ് എന്ന അധ്യാപകനെതിരെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. 

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് പകരം കുല്‍ദീപ് യാദവ് ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട ഒരു വിദ്യാര്‍ത്ഥി ചിരിച്ചു. ഇതിന് പിന്നാലെ ക്ലാസില്‍ അതൊരു കൂട്ട ചിരിയായി മാറി. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്നാണ് കാല്‍ദീപ് യാദവ് വിദ്യാര്‍ത്ഥിയെ മർദ്ദിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിവാഹ ചടങ്ങിനിടെ അതിഥികൾക്ക് നേരെ പൂജാപാത്രം വലിച്ചെറിഞ്ഞ് പുരോഹിതന്‍; വീഡിയോ വൈറൽ

'ക്ലാസിലെ കുട്ടികള്‍ ചിരിച്ചത് കുല്‍ദീപ് യാദവിനെ പ്രകോപിപ്പിച്ചു. ഇതേ തുടര്‍ന്ന് അയാൾ എന്‍റെ മകനെ അസഭ്യം പറയുകയും. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മകന്‍റെ മുടിയില്‍ പിടിച്ച കുല്‍ദീപ് അവന്‍റെ തല ചുമരില്‍ അമര്‍ത്തി അടിക്കുകയായിരുന്നു. പിന്നാലെ ക്ലാസിലിരുന്ന ചൂരല്‍ കൊണ്ടും അവനെ അടിച്ചു. മകന്‍റെ ചെവിയില്‍ ഉൾപ്പെടെ പരിക്കേറ്റു.' എന്ന് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പോലീസ് സംഭവത്തില്‍ കേസെടുത്ത് അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തത്. അധ്യാപകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി റൂറല്‍ പോലീസ് സൂപ്രണ്ട് ഗോപിനാഥ് സോണി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭർത്താവിനെ കുടുക്കാന്‍ വേശ്യാവൃത്തി ആരോപണം; പക്ഷേ, ജയിലിലായത് ഭാര്യയും കാമുകനും

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ