പലതവണ ട്രാഫിക് ബ്ലോക്കുണ്ടാക്കി, അരയന്നം പൊലീസ് കസ്റ്റഡിയിൽ, നന്ദി പറഞ്ഞ് ജനം!

By Web TeamFirst Published Aug 4, 2021, 2:18 PM IST
Highlights

തക്ക സമയത്ത് വന്ന് അവിടെ നിന്ന് അതിനെ മാറ്റാൻ കഴിഞ്ഞത് ഭാഗ്യമായി എന്ന് പൊലീസ് അറിയിച്ചു. പൊലീസ് അരയനത്തെ ഓടിച്ചിട്ട് പിടിച്ച് അവരുടെ ഫ്ലൂറസന്റ് ജാക്കറ്റുകളിലൊന്നിൽ പൊതിഞ്ഞ് അടുത്തുള്ള പുഴയിൽ തിരികെ കൊണ്ടുപോയിവിട്ടു. 

ട്രാഫിക് ബ്ലോക്കുണ്ടാക്കിയാൽ ആരായാലും അറസ്റ്റ് ചെയ്തു നീക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്, അതിനി ഒരു അരയന്നമായാലും. കേട്ടാൽ ചിരിവരുമെങ്കിലും, സംഭവം സത്യമാണ്. യു കെയിലെ കേംബ്രിഡ്‌ജ്‌ഷെയറിൽ നിരന്തരമായി ട്രാഫിക് തടഞ്ഞതിനെ തുടർന്ന് ഒരു അരയന്നത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാർഡ്‌വിക്കിലെ എ 428 -ലാണ് സംഭവം. അരയന്നത്തെ കുറിച്ച് ഒന്നിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്.

കലിപ്പിലായിരുന്ന അരയന്നം റോഡിലൂടെ കടന്ന് പോയ മോട്ടർ വാഹനങ്ങൾക്ക് വലിയ തലവേദനയുണ്ടാക്കാൻ തുടങ്ങി. യാത്രക്കാരെ തടയുകയും, ട്രാഫിക് ബ്ലോക്കുണ്ടാകുകയും ചെയ്ത അതിനെ നിയന്ത്രിക്കാൻ ആളുകൾ പാടുപെട്ടു. അങ്ങനെ സഹികെട്ട യാത്രക്കാർ ഒടുവിൽ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കോലാഹലമറിഞ്ഞ് പൊലീസ് ഉടനെ രംഗത്തെത്തി പ്രശ്നക്കാരനെ അറസ്റ്റ് ചെയ്തു നീക്കി.

തക്ക സമയത്ത് വന്ന് അവിടെ നിന്ന് അതിനെ മാറ്റാൻ കഴിഞ്ഞത് ഭാഗ്യമായി എന്ന് പൊലീസ് അറിയിച്ചു. പൊലീസ് അരയനത്തെ ഓടിച്ചിട്ട് പിടിച്ച് അവരുടെ ഫ്ലൂറസന്റ് ജാക്കറ്റുകളിലൊന്നിൽ പൊതിഞ്ഞ് അടുത്തുള്ള പുഴയിൽ തിരികെ കൊണ്ടുപോയിവിട്ടു. "ഇത് റിപ്പോർട്ട് ചെയ്തവർക്കും അതിനെ രക്ഷിക്കാൻ സഹായിച്ചവർക്കും നന്ദി!" പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു. അരയന്നം ഇപ്പോൾ സുരക്ഷിതമാണ്. ഇനി അത് തിരികെ വരില്ലെന്ന വിശ്വാസത്തിലാണ് പൊലീസും, യാത്രക്കാരും. ഫേസ്ബുക്കിൽ ആളുകൾ ഇതിനെ ഹോട്ട് ഫസ് എന്ന സിനിമയുമായി താരതമ്യം ചെയ്യുകയാണ് ഇപ്പോൾ. രണ്ട് പോലീസ് ഉദ്യോഗസ്ഥർ അവരുടെ പ്രശ്നകാരനായ അരയന്നത്തെ നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.    

click me!