ഭാര്യയുടെ പ്ലാസന്‍റ പാചകം ചെയ്ത് ഭാര്യക്കൊപ്പം കഴിച്ച് തായ്‌വാനീസ് നടൻ; വിമര്‍ശനവും അഭിനന്ദനവും ഒപ്പം

Published : May 23, 2023, 04:22 PM IST
ഭാര്യയുടെ പ്ലാസന്‍റ പാചകം ചെയ്ത് ഭാര്യക്കൊപ്പം കഴിച്ച് തായ്‌വാനീസ് നടൻ; വിമര്‍ശനവും അഭിനന്ദനവും ഒപ്പം

Synopsis

ഗർഭാവസ്ഥയിൽ ഗർഭാശയത്തിൽ വികസിക്കുന്ന ഒരു അവയവമാണ് പ്ലാസന്‍റ. ഈ അവയവം ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും നൽകുന്നു. ഇത് കുഞ്ഞിന്‍റെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു.  

ഭാര്യയുടെ പ്ലാസന്‍റ പാചകം ചെയ്ത് ഭാര്യക്കൊപ്പം കഴിച്ച് തായ്‌വാനീസ് നടൻ ബെഞ്ചമിൻ വോംഗ്. 40 കാരനായ ബെഞ്ചമിനും ഭാര്യ സിൻഡിയ്ക്കും അടുത്തിടെയാണ് ഒരു പെൺകുഞ്ഞ് പിറന്നത്. ഏതാനും ദിവസങ്ങൾ മുൻപാണ് ഭാര്യയോടൊപ്പം പ്ലാസന്‍റ പാചകം ചെയ്ത് കഴിക്കുന്നതിന്‍റെ വീഡിയോ ബെഞ്ചമിൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പ്ലാസന്‍റ പാചകം ചെയ്യുന്നതിന്‍റെയും ഭാര്യയോടൊപ്പം ഇരുന്ന് കഴിക്കുന്നതിന്‍റെയും പൂർണ്ണമായ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. പ്രസവം അമ്മമാർക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ ശരീരത്തെ പരിപോഷിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്ലാസന്‍റ കഴിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട് എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ഗർഭാവസ്ഥയിൽ ഗർഭാശയത്തിൽ വികസിക്കുന്ന ഒരു അവയവമാണ് പ്ലാസന്‍റ. ഈ അവയവം ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും നൽകുന്നു. ഇത് കുഞ്ഞിന്‍റെ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. ഈ പ്ലസന്‍റ കഴുകി വൃത്തിയാക്കി, തായ്‌വാനി രീതിയിൽ പാചകം ചെയ്ത പ്ലാസന്‍റ ഭാര്യയോടൊപ്പം ഇരുന്ന് ഏറെ ആസ്വദിച്ച് കഴിക്കുന്നതിന്‍റെ വീഡിയോയാണ് ബെഞ്ചമിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു എതിർപ്പും കൂടാതെ ഭാര്യ സിൻഡിയും അദ്ദേഹത്തിന് ഒപ്പം ചേരുന്നത് വീഡിയോയിൽ കാണാം. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും നിരവധി ആളുകൾ കാണുകയും ചെയ്തതോടെ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 

ഡിജെ എൻട്രി സോംഗ് പ്ലേ ചെയ്തില്ല; വിവാഹ മണ്ഡപത്തിൽ കയറാൻ തയ്യാറാകാതെ വധു; വൈറല്‍ വീഡിയോ

ഒരു വിഭാഗം ആളുകൾ ഇരുവരുടെയും പ്രവർത്തിയെ വിമർശിക്കുകയും എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തപ്പോൾ മറ്റൊരു വിഭാഗം ആളുകൾ ഇരുവരെയും അഭിനന്ദിച്ചു. ബെഞ്ചമിനും ഭാര്യക്കും പൂർണ്ണപിന്തുണയാണ് ഇവർ നൽകിയത്. 'എന്തുകൊണ്ടാണ് ആളുകൾക്ക് മറ്റുള്ളവരുടെ തീരുമാനങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കാൻ കഴിയാത്തത്?  നിങ്ങൾക്കത് ഇഷ്ടമല്ലെങ്കിൽ അതല്ല, അതിനോട് യോജിക്കുന്നില്ലെങ്കിൽ അത് നെഗറ്റീവ് ആയി കാണരുത്. അത്തരം അഭിപ്രായങ്ങൾ നിങ്ങളുടേത് മാത്രമാണ്. അതുകൊണ്ട് തന്നെ നെഗറ്റീവ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ബ്രിട്ടീഷ് കാലത്തെ 'മാപ്പപേക്ഷ' ഇനിയും തുടരണ്ട; വേണ്ടെന്ന് വെച്ച് കേരള സർക്കാർ!
 

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്