ഭർത്താവിന് അമ്മയുമായി രഹസ്യബന്ധം; ആകെ തക‍ർന്ന് പോയെന്ന് തായ്വാൻ നടി

Published : Mar 18, 2026, 09:59 AM IST
Taiwanese actress Jiang Ping

Synopsis

തായ്‌വാനീസ് നടി ജിയാങ് പിംഗ് തന്‍റെ വിവാഹമോചനത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി. സ്വന്തം അമ്മയുമായി ഭർത്താവിന് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും ഇത് നേരിട്ട് കണ്ടതോടെയാണ് ബന്ധം പിരിയാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തായ്വാനിൽ വിവാഹേതര ബന്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വലിയ ച‍ർച്ചയ്ക്ക് തന്നെ ഈ വെളിപ്പെടുത്തൽ കാരണമായി. 

 

കുടുംബ ബന്ധങ്ങളിലെ സത്യസന്ധതയില്ലായ്മ പലപ്പോഴും കുടുംബങ്ങളെ തന്നെ ശിഥിലമാക്കുന്നു. പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും ഏതൊരു ഉത്തരാധുനീക കാലത്തും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാൻ പ്രപ്തമായവയാണ്. അതിന് കുടുംബത്തിന്‍റെ സാമ്പത്തിക നില പോലും ഒരു തടസമല്ല. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് ചേർക്കപ്പെടുന്നത് തായ്‌വാനീസ് നടി ജിയാങ് പിംഗ് തുറന്ന് പറച്ചിലാണ്. അടുത്തിടെ ഒരു വാർത്താ പരിപാടിയിൽ പങ്കെടുക്കവെ തന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ജിയാങ് വെളിപ്പെടുത്തി.

അമ്മയുമായുള്ള ഭർത്താവിന്‍റെ രഹസ്യ ബന്ധം

തന്‍റെ ഭർ‍ത്താവിന് തന്‍റെ അമ്മയോട് രഹസ്യബന്ധമുണ്ടായിരുന്നെന്നും ഇരുവരുടെയും രഹസ്യ നിമിഷം താൻ കണ്ടെത്തിയതിന് പിന്നാലെയാണ് വിവാഹ ബന്ധം ഒഴിയാൻ തീരുമാനിച്ചതെന്നും ജിയാങ് പിംഗ് പറഞ്ഞപ്പോൾ ഞെട്ടിയത് തായ് സിനിമാ ലോകം. 50 വയസ്സുള്ള ജിയാങ് താന്‍ സ്വന്തം ഭർത്താവിൽ നിന്നും അമ്മയിൽ നിന്നും നേരിട്ട അനുഭവത്തെ കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ലെങ്കിലും ജിയാങിന്‍റെ വെളിപ്പെടുത്തൽ തായ്‍വാനിൽ വിവാഹേതര ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചു.

21 -ാം വയസിലെ വിവാഹം

21 -ാം വയസിൽ തന്നെക്കാൾ 12 വയസ് കൂടുതലുള്ള ഒരാളെയാണ് ജിയാങ് വിവാഹം കഴിച്ചത്. ഏതാണ്ട് അഞ്ച് വർഷത്തോളം ഇരുവരുടെയും ജീവിതം കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയി. വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞപ്പോൾ തന്‍റെ ഭർത്താവിന് തന്നോടുള്ള താത്പര്യം നഷ്ടപ്പെട്ടതായി ജിയാങിന് സംശയം തോന്നി. അയാൾ അവശ്യത്തിനും അനാവശ്യത്തിനും തന്നെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിൽ അധിക്ഷേപം നടത്തുക പതിവായിരുന്നെന്ന് അവ‍ർ കൂട്ടിച്ചേർക്കുന്നു. തന്‍റെ അച്ഛന്. തന്‍റെ വിവാഹത്തിൽ ഒരിക്കലും താത്പര്യം കാണിച്ചിരുന്നില്ലെന്നും ജിയാങ് പറയുന്നു.

വിവാഹ മോചനം

ഒരിക്കൽ തന്നെ ചതിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, 'നിങ്ങൾ രണ്ട് പേരെയും, അമ്മയെയും മകളെയും എനിക്ക് ഒരുമിച്ച് നോക്കാൻ കഴിയും' എന്നായിരുന്നു അയാളുടെ പ്രതികരണമെന്നും അവ‍ർ ഓർത്തെടുത്തു. ഇതേകുറിച്ച് ചോദിക്കാൻ അമ്മയുടെ വീട്ടിലെത്തിയെങ്കിലും അവർ വാതിലടച്ചു. ഇതോടെ അമ്മയ്ക്ക് തന്നിൽ നിന്നും എന്തോ ഒളിക്കാനുള്ളതായി തോന്നിയെന്നും അവർ കൂട്ടിച്ചേർത്തു. പിന്നാലെ ജിയാങ്, വിവാഹ മോചനം നേടി. അമ്മയ്ക്ക് ശരീരവേദന ഉണ്ടായപ്പോൾ മസാജിനായി പോയിരുന്നു. തനിക്ക് മസാങിംഗ് വശമുണ്ടെന്ന് പറഞ്ഞ് ഭർത്താവ് അമ്മയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് ജിയാങ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വേനലിൽ മുടി കൊഴിയുന്നോ? പേടിക്കേണ്ട! ജെൻ സിക്ക് പരീക്ഷിക്കാവുന്ന 6 സിമ്പിൾ ടിപ്‌സ്
റീൽസിനിടെ വയോധികനെ തല്ലി ഇൻഫ്ലുവൻസർ; 'ധീരതയോ അതോ വെറും ഷോയോ?'; വൈറലായി വീഡിയോ