
കായിക മത്സരം ആയാലും കലാ മത്സരമായാലും കാണികളുടെ കയ്യടി നേടുകയും എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമാവുകയും ചെയ്യുന്നത് സാധാരണഗതിയിൽ വിജയികളാകുന്നവരാണ്. എന്നാൽ ഈയിടെ സമാപിച്ച സൗത്ത് ഈസ്റ്റ് ഏഷ്യൽ ഗെയിംസിൽ 5,000 മീറ്റർ ഓട്ടമത്സരത്തിൽ കയ്യടി നേടിയത് ട്രാക്കിൽ ഏറ്റവും അവസാനമായി ഓടിയെത്തിയ കംബോഡിയൻ അത്ലറ്റ് ബൗ സാംനാങ് ആയിരുന്നു. മത്സരത്തിൽ വിജയിയായ വിയറ്റ്‌നാമിന്‍റെ തി ഓങ് ആറ് മിനിറ്റ് മുമ്പേ ഫിനിഷിംഗ് ലൈൻ കടന്നിരുന്നുവെങ്കിലും മത്സരം പൂർത്തിയാക്കാൻ ബൗ സാംനാങ് കാണിച്ച നിശ്ചയദാർഢ്യത്തിനായിരുന്നു ആ കയ്യടി. കനത്ത മഴയെ അവഗണിച്ചാണ് വിജയവും പരാജയും നോക്കാതെ അവർ മാത്സരം പൂർത്തിയാക്കിയത്. ഏതായാലും മത്സരത്തിൽ ചാമ്പ്യനായ താരത്തിന് കിട്ടിയതിലും അഭിനന്ദനങ്ങളും സ്നേഹവും കാണികളിൽ നിന്ന് ബൗ സാംനാങിന് ലഭിച്ചത്.
മത്സര ശേഷം ഒളിമ്പിക്സ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന് സാംനാംഗ് വാചാലയായി. "മത്സരത്തിൽ പരാജയപ്പെട്ടവളായിട്ടും ഞാൻ പോകുന്നിടത്തെല്ലാം എല്ലാവരും എന്നെ തിരച്ചറിയുകയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്രമാത്രം വലിയൊരു മാറ്റം എന്‍റെ ജീവിതത്തിൽ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല." മത്സരത്തിനിടയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിയിപ്പുകൾ ഉണ്ടായിരുന്നെന്നും എന്നാൽ ഇത്രം ശക്തമായ കാറ്റും മഴയും വരുമെന്ന് കരുതിയിരുന്നില്ലെന്നും ബൗ സാംനാങ് പറഞ്ഞു. കൂടാതെ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും മിന്നലുമൊക്കെ വന്നത് വലിയ വെല്ലുവിളി ആയിരുന്നു. പക്ഷേ എങ്ങനെയും മത്സരം പൂർത്തിയാക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
മത്സരത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ വികാരഭരിതമായ നിമിഷങ്ങളായിരുന്നു ആ സമയം ട്രാക്കിൽ അരങ്ങേറിയത്. ആർത്തു പെയ്യുന്ന മഴയ്ക്കിടയിൽ ഫിനിഷിങ് ലൈൻ കടക്കുമ്പോൾ ബൗ സാംനാങ് കരയുന്നത് ദൃശ്യങ്ങളിൽ കാണാം. ഓട്ടം നിർത്താൻ തനിക്ക് അവകാശമുണ്ടെങ്കിലും തന്‍റെ രാജ്യത്തിന് വേണ്ടി ഏറ്റെടുത്ത ഒരു ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കാൻ തനിക്ക് ആകുമായിരുന്നില്ലെന്നാണ് മത്സരം ഉപേക്ഷിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞത്. മത്സരത്തിനും മുമ്പും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ ആയിരുന്നു ബൗ സാംനാങ് മത്സരത്തിന് ഇറങ്ങിയത്. ട്രാക്കിൽ ഏറ്റവും പിന്നിലായിരുന്ന അവർ സഹ മത്സരാർത്ഥികൾ എല്ലാം ഫിനിഷിംഗ് ലൈൻ കടന്നതിനു ശേഷവും 90 സെക്കന്‍റോളം തനിച്ച് ട്രാക്കിലൂടെ ഓടി. ട്രാക്കിൽ താൻ തനിച്ചായപ്പോൾ കംബോഡിയൻ ആരാധകർ മാത്രമല്ല ഗാലറിയിൽ ഉണ്ടായിരുന്ന എല്ലാവരും ഒരേ മനസ്സോടെ നൽകിയ പ്രോത്സാഹനമാണ് ഓട്ടം പൂർത്തിയാക്കാൻ തന്നെ സഹായിച്ചത് എന്നാണ് ബൗ സാംനാങ്ങ് പറയുന്നത്.
'ചാറ്റ് ജിപിടി' ഹിറ്റായപ്പോള്‍ 'ചായ് ജിപിടി' എന്ന പേരില്‍ ഒരു ചായക്കട; വൈറലായി ഒരു ട്വീറ്റ് !