I Need a New Butt : കുട്ടികൾക്ക് അശ്ലീലപുസ്തകം വായിച്ചുകൊടുത്തെന്ന് പരാതി, അധ്യാപകൻ സ്കൂളിൽ നിന്നും പുറത്ത്!

Published : Mar 14, 2022, 11:22 AM ISTUpdated : Mar 14, 2022, 11:30 AM IST
I Need a New Butt : കുട്ടികൾക്ക് അശ്ലീലപുസ്തകം  വായിച്ചുകൊടുത്തെന്ന് പരാതി, അധ്യാപകൻ സ്കൂളിൽ നിന്നും പുറത്ത്!

Synopsis

താനൊരു കടലാസ് പ്രതീക്ഷിച്ചിരുന്നു. അപ്പോഴും പുറത്താക്കപ്പെടും എന്ന് കരുതിയിരുന്നില്ല. വീട്ടിലേക്കുള്ള വഴി മുഴുവനും താൻ കരയുകയായിരുന്നു എന്നാണ് പ്രൈസ് പറഞ്ഞത്. 

സെക്കന്റ് ​ഗ്രേഡിലെ കുട്ടികൾക്ക് ഒരു നർമ്മ പുസ്തകം വായിച്ചു കൊടുത്തതിന്റെ പേരിൽ ഒരു അധ്യാപകനെ(teacher) സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. 'ഐ നീഡ് എ ന്യൂ ബട്ട്'(I Need a New Butt) എന്ന പുസ്തകമാണ് അധ്യാപകൻ വായിച്ചത്. മിസിസിപ്പി(Mississippi)യിലെ ഒരു എലിമെന്ററി സ്കൂളിലാണ് സംഭവം. അധ്യാപകനെ പുറത്താക്കിയ നടപടി വലിയ വിമർശനത്തിന് കാരണമായിത്തീർന്നിട്ടുണ്ട്. യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ സ്വീകരിക്കുന്നതിന്റെ ഫലമായി സമീപകാലത്തായി പല പുസ്തകങ്ങളും വിദ്യാലയങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ പിരിച്ചുവിട്ട സംഭവം വലിയ ചർച്ച തന്നെയായി. 

മാർച്ച് 2 -ന് റീഡ് അക്രോസ് അമേരിക്ക ഡേയുടെ ഭാ​ഗമായി, മിസിസിപ്പിയിലെ ഹിൻഡ്‌സ് കൗണ്ടിയിൽ നിന്നുള്ള ആറും ഏഴ് വയസും പ്രായമുള്ള വിദ്യാർത്ഥികൾക്കുള്ള സൂം സെഷനിൽ കുട്ടികൾ അഡ്മിനിസ്ട്രേറ്ററെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, അഡ്മിനിസ്ട്രേറ്ററിന് എത്താനായില്ല. അതിനാൽ അദ്ദേഹത്തിന്റെ ഓഫീസിലുണ്ടായിരുന്ന ഗാരി റോഡ് എലിമെന്ററി സ്‌കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പൽ ടോബി പ്രൈസ് അതിലേക്ക് കടന്നുവന്നു. ഡോൺ മക്മില്ലൻ എഴുതിയ 'ഐ നീഡ് എ ന്യൂ ബട്ട്!' എന്ന പുസ്തകം അദ്ദേഹം പെട്ടെന്ന് എടുത്ത് 240-ഓളം കുട്ടികളുടെ മുന്നിൽ വായിക്കാൻ തുടങ്ങി. ഐ നീഡ് എ ന്യൂ ബട്ട് എന്നത് ഒരു നർമ്മരീതിയിലുള്ള പുസ്തകമാണ്. ഒരു കുട്ടി തന്റെ പിൻഭാ​ഗം പൊട്ടിപ്പോകുമോ എന്ന് ഭയന്ന് മാറ്റി പുതിയത് വേണം എന്ന് ആ​ഗ്രഹിക്കുന്നതാണ് ഈ പുസ്തകത്തിൽ. 

20 വർഷമായി പഠിപ്പിക്കുന്നുണ്ട് പ്രൈസ്. ജില്ലാ സൂപ്രണ്ട് ഡെലേഷ്യ മാർട്ടിൻ, പ്രൈസിനെ തന്റെ ഓഫീസിലേക്ക് വിളിച്ച് അവധിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം, മിസിസിപ്പി എഡ്യൂക്കേറ്റർ കോഡ് ഓഫ് എത്തിക്‌സ് ലംഘിച്ചുവെന്ന് ആരോപിക്കപ്പെട്ട് പുറത്താക്കിയതായും പ്രൈസ് പറയുന്നു. 

താനൊരു കടലാസ് പ്രതീക്ഷിച്ചിരുന്നു. അപ്പോഴും പുറത്താക്കപ്പെടും എന്ന് കരുതിയിരുന്നില്ല. വീട്ടിലേക്കുള്ള വഴി മുഴുവനും താൻ കരയുകയായിരുന്നു എന്നാണ് പ്രൈസ് പറഞ്ഞത്. പുസ്തകത്തെ അനുചിതം എന്ന് കാണിച്ചാണ് പ്രൈസിനെതിരെ നടപടി. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി എന്നും സ്കൂൾ പ്രൈസിനെ അറിയിച്ചിരുന്നു. പ്രൈസ് അഭിഭാഷകനെ വയ്ക്കുകയും ഈ പിരിച്ചുവിടൽ നടപടിക്കെതിരെ പൊരുതുകയും ചെയ്യാൻ തന്നെ ഉറച്ചിട്ടുണ്ട്. 

സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രൈസിനെ നിരവധിപ്പേർ പിന്തുണയ്ക്കുന്നുണ്ട്. "അദ്ദേഹം പുസ്തകം വായിക്കുന്നത് എന്റെ ചെറുമകൾ കേട്ടു. അത് തമാശയാണ്, അത് ഒട്ടും അനുചിതമല്ല!" എന്നാണ് ഒരാൾ എഴുതിയത്. 

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

'ബുദ്ധിയില്ല, മസിൽ മാത്രം'; ജിമ്മിൽ സ്വവർഗ്ഗാനുരാഗ വിരുദ്ധ പോസ്റ്റർ, രൂക്ഷ പ്രതികരണവുമായി നെറ്റിസെന്‍സ്
അമ്മയ്ക്ക് സുഖമില്ല, ലീവ് വേണമെന്ന് ജീവനക്കാരി; ഉടമയുടെ പ്രതികരണം സ്ഥാപനത്തിന്‍റെ സംസ്കാരം തെളിയിച്ചെന്ന് നെറ്റിസെൻസ്