
1901 -ൽ എഡ്വേർഡ് ഏഴാമൻ രാജാവിനുള്ള സമ്മാനമായി വെയിൽസ് രാജകുമാരി കമ്മീഷൻ ചെയ്ത ചരിത്രപ്രസിദ്ധമായ റോബിൻ ടീപോട്ട് ലേലത്തിന്. സെപ്തംബർ 19 -ന് ഇംഗ്ലണ്ടിലെ സാലിസ്ബറിയിലുള്ള വൂളി ആൻഡ് വാലിസ് ലേല കേന്ദ്രത്തിലാണ് വില്പന നടത്തുക. 12 ലക്ഷം രൂപയാണ് ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്. രാജകീയ ചരിത്രത്തിന്റെ ഭാഗമായ ഈ ടീപോട്ട് വരാനിരിക്കുന്ന ലേലത്തിലൂടെ ഒരു പുതിയ ഉടമയെ കണ്ടെത്തും.
1876 -ൽ വില്യം ജെയിംസ് ഗൂഡ് ആണ് ഇത് ഡിസൈൻ ചെയ്തത്. ഈ കപ്പ് ഇപ്പോൾ രാജശേഖരത്തിന്റെ ഭാഗമല്ല.
വാങ്ങുന്നയാളുടെ പ്രീമിയം സഹിതം 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ലേലത്തുകയായി കണക്കാക്കുന്നത്. ഗോസ്‌ഫോർഡിലെ നാലാമത്തെ പ്രഭുവായ ആർക്കിബാൾഡ് ബ്രാബസൺ സ്പാരോ അച്ചെസണിന്റെ (1841-1922) രാജകീയ ശേഖരത്തിൽ റോബിൻ ടീപ്പോട്ട് മുമ്പ് ഉണ്ടായിരുന്നു. 12 ലക്ഷം രൂപയാണ് ഇതിൻറെ വിലയെങ്കിലും ലോകത്തിലെ ഏറ്റവും വിലകൂടിയ കെറ്റിലിന്റെ അടുത്തെങ്ങും ഇതു വരില്ല.
ബ്രിട്ടനിലെ എൻ സെതിയ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കെറ്റിൽ സൂക്ഷിക്കുന്നത്. 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, കട്ട് ഡയമണ്ട് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ പുരാതനവസ്തുവിൽ 6.67 കാരറ്റ് റൂബി ഡയമണ്ട് അടങ്ങിയിരിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, മാമോത്ത് ആനക്കൊമ്പിന്റെ ഫോസിൽ കൊണ്ടാണ് കെറ്റിൽ ഹാൻഡിൽ നിർമ്മിച്ചിരിക്കുന്നത്. 2016 -ൽ 24.83 കോടി രൂപയ്ക്കാണ് ഇത് വിറ്റത്. ഈ ടീ കെറ്റിൽ സ്ഥാപിച്ചിട്ടുള്ള തിളങ്ങുന്ന രത്നം സൃഷ്ടിച്ചത് ഇറ്റാലിയൻ ജ്വല്ലറി ഫുൾവിയോ സ്കാവിയയാണ്.
2016 -ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ട്വീറ്റിലൂടെയാണ് ഇതിനെ കുറിച്ച് നെറ്റിസൺമാരെ അറിയിച്ചത്. അത് അക്കാലത്ത് വൈറലാവുകയും ചെയ്തു.