
രാജസ്ഥാനിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ലഭിച്ച ബില്ലിൽ സാധാരണ ജി.എസ്ടിക്ക് പുറമെ 'ഗ്യാസ് ചാർജ്' എന്ന പേരിൽ തുക ഈടാക്കിയതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ജുൻജുനുവിലുള്ള ഒരു റെസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ലഞ്ചിനെത്തിയപ്പോഴാണ് കസ്റ്റമർക്ക് ഈ ദുരനുഭവമുണ്ടായത്. പത്തോളം വിഭവങ്ങളടങ്ങിയ ഭക്ഷണത്തിന്റെ ആകെ തുക 1,250 രൂപയായിരുന്നു.
ബില്ലിന്റെ വിവരങ്ങൾ ഇങ്ങനെയാണ്, ഭക്ഷണത്തിന്റെ വില: 1,250 രൂപ, SGST (2.50%): 30.75 രൂപ, CGST (2.50%): 30.75 രൂപ. ജി.എസ്ടി തുക കൂടി ചേർത്ത ശേഷമുള്ള തുകയുടെ അടിസ്ഥാനത്തിലാണ് 10% ഗ്യാസ് ചാർജ് ഈടാക്കിയത്. അങ്ങനെ ആകെ ബിൽ തുക 1,443 രൂപയായി ഉയർന്നു.
'ജി.എസ്ടിക്ക് ശേഷം ഇതാ പുതിയ ടാക്സ്' എന്ന ക്യാപ്ഷനോടെയാണ് ഈ ബില്ലിന്റെ ചിത്രം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്നത്. 1,250 രൂപയുടെ 10 ശതമാനം 125 രൂപയാണെങ്കിലും, ജി.എസ്ടി ഈടാക്കിയ ശേഷമുള്ള 1,310 രൂപയുടെ മേലാണ് റെസ്റ്റോറന്റുകാർ ഗ്യാസ് ചാർജ് കണക്കാക്കിയതെന്ന് കസ്റ്റമർ ചൂണ്ടിക്കാണിച്ചു. 'രാജ്യത്ത് എല്ലാവരും അവസരം നോക്കി കൊള്ളയടിക്കുകയാണോ' എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
GST के बाद पेश है नया टैक्स....!
कल फैमिली के साथ बाहर लंच पर गया था।
रेस्टोरेंट पर जा कर खाना ऑर्डर किया।
20 मिनट में खाना आ गया।
खाना खा कर जब वेटर से बिल मंगवाया तो
खाने का बिल था 1250.
उसके बाद उसमें 2.50% SGST - 30.75₹
2.50% CGST - 30.75₹… pic.twitter.com/kgywFEAdRM— चाणक्य (@ChanakyaSpeaksX) September 13, 2026
ഗ്യാസ് ചാർജ് എന്നത് സർക്കാരിന്റെ അംഗീകൃത നികുതിയല്ലെന്നും, ഇത് റെസ്റ്റോറന്റ് ഉടമകൾ സ്വന്തം പോക്കറ്റിലാക്കുന്ന തുകയാണെന്നും പലരും കമന്റ് ചെയ്തു. ഇത്തരം അധിക ചാർജുകൾ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും, ഇതിനെതിരെ പരാതിപ്പെടണമെന്നും പലരും ആവശ്യപ്പെട്ടു. 'ഇങ്ങനെ പോയാൽ വെള്ളം കുടിക്കുന്നതിനു വരെ വൈകാതെ ചാർജ് ഈടാക്കുമല്ലോ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.