സോഷ്യൽ മീഡിയയിൽ കാണുന്ന ഉയർന്ന ശമ്പളക്കണക്കുകൾ, 1 ലക്ഷം രൂപയാണോ ന്യൂ നോർമൽ? ചോദ്യവുമായി യുവതി

Published : Sep 15, 2026, 06:45 PM IST
viral video

Synopsis

‘സത്യം പറഞ്ഞാൽ, 1 ലക്ഷം എന്നത് ന്യൂ നോർമലല്ല. നമ്മുടെ നോർമലെന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടാണ് മാറിയിരിക്കുന്നത്. കാരണം, സാമൂഹിക മാധ്യമങ്ങൾ ഒരിക്കലും ഒരു ശരാശരി വ്യക്തിയെ കാണിക്കില്ല. അതാത് മേഖലകളിലെ ഏറ്റവും ഉയർന്ന വരുമാനക്കാരെ മാത്രമാണ് അത് കാണിക്കുന്നത്.’

സാമൂഹിക മാധ്യമങ്ങളിൽ വലിയ വലിയ ശമ്പളം വാങ്ങുന്നവരുടെ പോസ്റ്റുകൾ കാണുമ്പോൾ മികച്ച ശമ്പളം വാങ്ങുന്നവർക്ക് പോലും താനൊന്നും സമ്പാദിക്കുന്നില്ല എന്നും തന്റെ ശമ്പളം വളരെ സാധാരണക്കാരന്റേതാണ് എന്നുമെല്ലാം തോന്നാം അല്ലേ? അതേക്കുറിച്ചുള്ളൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. @paisokiseekh എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 12 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം രൂപയുടെ വാർഷിക പാക്കേജുകളെ 'ശരാശരി' എന്ന് തള്ളിക്കളയുകയും, അസാധാരണമായ ഉയർന്ന വരുമാനങ്ങളെ നോർമലായി കാണുകയും ചെയ്യുന്നതിനെക്കുറിച്ചാണ് അവർ പറയുന്നത്.

'ആർക്കെങ്കിലും 12 ലക്ഷം വാർഷിക ശമ്പളമുണ്ടോ? ശരി, ഫ്രെഷറുടെ ശമ്പളം. 20 ലക്ഷമോ? കൊള്ളാം. 30 ലക്ഷമോ? പിന്നെ ചിലർ വന്ന് പറയും, 'എനിക്ക് 22 വയസ്സേ ആയിട്ടുള്ളൂ, ഞാൻ മാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് എന്ന്. ബ്രോ, വെറും 2 ലക്ഷമോ? 2 ലക്ഷം രൂപ കൊണ്ട് എന്തൊക്കെ ചെയ്യാനാകുമെന്ന് നിങ്ങൾക്ക് അറിയാമോ?' എന്നാണ് യുവതി പറയുന്നത്. സമൂഹിക മാധ്യമങ്ങളിൽ ആളുകൾ വലിയ ശമ്പളങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കാണുന്നതുകൊണ്ട് മാത്രം മാസം 1 ലക്ഷം രൂപയെന്നത് ന്യൂ നോർമലായി കണക്കാക്കരുതെന്നും അവർ വാദിക്കുന്നു.

'സത്യം പറഞ്ഞാൽ, 1 ലക്ഷം എന്നത് ന്യൂ നോർമലല്ല. നമ്മുടെ നോർമലെന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടാണ് മാറിയിരിക്കുന്നത്. കാരണം, സാമൂഹിക മാധ്യമങ്ങൾ ഒരിക്കലും ഒരു ശരാശരി വ്യക്തിയെ കാണിക്കില്ല. അതാത് മേഖലകളിലെ ഏറ്റവും ഉയർന്ന വരുമാനക്കാരെ മാത്രമാണ് അത് കാണിക്കുന്നത്. അതിനാൽ, നിങ്ങളുടെ ശമ്പളം സോഷ്യൽ മീഡിയയിലെ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക' അവർ കൂട്ടിച്ചേർത്തു. 'മാസം 1 ലക്ഷം രൂപ എന്നത് ന്യൂ നോർമലാണോ?' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ആകെ തകിടം മറിക്കാറുണ്ട് എന്നും നിരാശ തോന്നിപ്പിക്കാറുണ്ട് എന്നും പലരും സമ്മതിച്ചു.

PREV
Read more Articles on
click me!

Recommended Stories

പുലർച്ചെ 3 വരെ ജോലി ചെയ്തു, എല്ലാം മാറ്റിവച്ചു, എന്നിട്ടുമൊരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, കുറിപ്പ്
‘എഐ നമ്മളെയെല്ലാം ഇല്ലാതാക്കാൻ സാധ്യത’; ഗൂഗിൾ ഡീപ്‌മൈൻഡ് ഗവേഷകന്‍റെ മുന്നറിയിപ്പ്