'ഇന്ത്യയിലേക്ക് വീണ്ടും വരാൻ കാത്തിരിക്കുകയാണ്, ​ഗ്രാമം തനിക്കിഷ്ടപ്പെട്ടു'; വീഡിയോയുമായി ടെക്സാസില്‍ നിന്നുള്ള യുവാവ്

Published : Aug 18, 2025, 09:52 PM IST
Marvin Achi

Synopsis

ഇന്ത്യയിലേക്കുള്ള തന്റെ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ആച്ചി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. 

രണ്ട് ദിവസം കൊണ്ട് 7.5 മില്ല്യൺ പേർ കണ്ട വീഡിയോ. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ടെക്സാസിൽ നിന്നുള്ള മാർവിൻ ആച്ചി എന്ന ഇൻഫ്ലുവൻസറാണ്. ഇന്ത്യയിലടക്കം ഏറെ ആരാധകരുണ്ട് ആച്ചിക്ക്. അടുത്തിടെ ഇന്ത്യയിലെ ഗ്രാമത്തിൽ നിന്നുണ്ടായ അനുഭവമാണ് യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ഇന്ത്യയിലെ ന​ഗരത്തിനും ​ഗ്രാമത്തിനും ഇടയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് എന്നോ' എന്നാണ് ആച്ചി ചോദിക്കുന്നത്. 'താൻ ന​ഗരത്തിൽ നിന്നുള്ളയാളാണ്. നഗരത്തിലാണ് താമസിക്കുന്നത്. ഇത് ടെക്സാസിലെ ഹൂസ്റ്റൺ ന​ഗരമാണ്. ഇവിടെയാണ് ഞാൻ താമസിക്കുന്നത്. ഇവിടം എനിക്ക് പരിചിതമാണ്. അതിനാൽ തന്നെ ഇന്ത്യയിലെ ​ഗ്രാമത്തിൽ നിന്നുള്ള ആ അനുഭവം വളരെ നല്ലതായിരുന്നു. അത് ശരിക്കും തനിക്ക് ഇഷ്ടപ്പെട്ടു' എന്നാണ് യുവാവ് പറയുന്നത്.

ഇന്ത്യയിലെ ഭക്ഷണവും ഉറക്കവും അവരവർക്കുവേണ്ടി പൈപ്പിൽ നിന്നും വെള്ളമെടുത്ത് ഉപയോ​ഗിക്കുന്ന രീതിയും എല്ലാം തനിക്ക് ഇഷ്ടപ്പെട്ടു എന്നും താൻ ആസ്വദിച്ചു എന്നുമാണ് ആച്ചി പറയുന്നത്. ഇന്ത്യയിൽ കൂടുതൽ ന​ഗരങ്ങൾ കാണാൻ തനിക്ക് ആ​ഗ്രഹമുണ്ട് എന്നും വീണ്ടും ഇന്ത്യയിലേക്ക് വരാനായി താൻ കാത്തിരിക്കുകയാണ് എന്നും യുവാവ് പറയുന്നുണ്ട്. കയ്യിൽ ഇന്ത്യയുടെ ഒരു പതാകയും കാണാം.

 

 

ഇന്ത്യയിലേക്കുള്ള തന്റെ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ആച്ചി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. അതിൽ ഇന്ത്യയിലെ ​ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയും, ഇന്ത്യയിൽ നിന്നും ഭക്ഷണം കഴിക്കുന്നതും യുവാക്കളുടെ ആതിഥേയത്വം സ്വീകരിക്കുന്നതും എല്ലാം കാണാം. ഒരുപാടുപേരാണ് യുവാവിന്റെ വീഡിയോകൾക്ക് കമന്റുകൾ നൽകുന്നത്. ഇന്ത്യ വളരെ നല്ല രാജ്യമാണ് എന്നും ആളുകളെ സ്നേഹത്തോടെ സ്വീകരിക്കുന്ന രാജ്യമാണ് എന്നും പലരും കമന്റുകൾ നൽകി.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ