‘ഡേറ്റ് ദെം ടിൽ യു ഹേറ്റ് ദെം’ (വെറുക്കും വരെ പ്രണയത്തിൽ തുടരുക) എന്ന ഡേറ്റിംഗ് രീതി ടിക് ടോക്ക് വഴി വീണ്ടും ശ്രദ്ധ നേടുന്നു. എന്താണിത്?
web-specials-magazine Dec 28 2025
Author: Web Desk Image Credits:Getty
Malayalam
ബന്ധത്തിൽ തുടരുക
ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും അത് പരിഹരിക്കാനോ മാന്യമായി അവസാനിപ്പിക്കാനോ ശ്രമിക്കാതെ, പൂർണമായും വെറുപ്പ് തോന്നുന്നതുവരെ ബന്ധത്തിൽ തുടരുക എന്നതാണ് ഈ ട്രെൻഡ്.
Image credits: Getty
Malayalam
നെഗറ്റീവ് വികാരങ്ങൾ
പങ്കാളിയോട് വികാരപരമായി അകന്നുനിൽക്കുകയും, ഉള്ളിൽ നെഗറ്റീവ് വികാരങ്ങൾ അടിഞ്ഞുകൂടാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഈ രീതി.
Image credits: Getty
Malayalam
അനുകൂലിക്കുന്നവർ
ബന്ധം അവസാനിക്കുമ്പോൾ ഉണ്ടാകുന്ന ദുഃഖം കുറയ്ക്കാൻ ഈ രീതി സഹായിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
Image credits: Getty
Malayalam
ട്രെൻഡിന്റെ പ്രധാന ദോഷം
പങ്കാളിയോട് തുറന്ന് സംസാരിക്കാതെയും, പ്രശ്നങ്ങൾ പങ്കുവെക്കാതെയും മുന്നോട്ട് പോകുന്നതാണ് ഈ ട്രെൻഡിന്റെ പ്രധാന ദോഷം.
Image credits: Getty
Malayalam
മാനസിക സമ്മർദ്ദം
വ്യക്തമായ അതിരുകളും (boundaries) തീരുമാനങ്ങളും ഇല്ലാതെ ബന്ധം തുടരുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു.
Image credits: Getty
Malayalam
മുന്നറിയിപ്പ്
ദീർഘകാലം വെറുപ്പും നിരാശയും ഉള്ളിലടക്കി വയ്ക്കുന്നത് ഒരാളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Image credits: Getty
Malayalam
ഭാവി
ഈ ട്രെൻഡ് പിന്തുടരുന്നത് ഭാവിയിൽ ആരോഗ്യകരമായ ബന്ധങ്ങൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.
Image credits: Getty
Malayalam
കൃത്യമായ പ്ലാനിംഗ്
പ്രശ്നങ്ങൾ നേരിട്ട് സംസാരിക്കുകയും, കൃത്യമായ പ്ലാനിംഗിലൂടെ ബന്ധങ്ങൾ അവസാനിപ്പിക്കുകയുമാണ് ഏറ്റവും ആരോഗ്യകരമായ മാർഗമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.