'സുഹൃത്തിനെ വഞ്ചിക്കുന്ന പാനീയം'; തായ് രാഷ്ട്രീയ ചര്‍ച്ച പരാജയം, പിന്നാലെ വൈറലായി ചോക്ലേറ്റ് പുതിന പാനീയം !

Published : Aug 03, 2023, 12:02 PM IST
'സുഹൃത്തിനെ വഞ്ചിക്കുന്ന പാനീയം'; തായ് രാഷ്ട്രീയ ചര്‍ച്ച പരാജയം, പിന്നാലെ വൈറലായി ചോക്ലേറ്റ് പുതിന പാനീയം !

Synopsis

ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രാദേശിക മാധ്യമങ്ങൾ ഐസ്ക്രീം ചോക്ലേറ്റ് - പുതിനയെ "സുഹൃത്തിനെ വഞ്ചിക്കുന്ന പാനീയം" എന്ന് വിശേഷിപ്പിച്ചു. ഇതാണ് ഒരു വിഭാഗം ജനങ്ങളും ഏറ്റെടുത്തത്. 

രാജഭരണത്തെ അട്ടിമറിച്ച്, 2007 ലെ ഭരണഘടന അസാധുവാക്കി 2014 മെയ് 22 നാണ് നാഷണൽ കൗൺസിൽ ഫോർ പീസ് ആൻഡ് ഓർഡർ (NCPO) എന്ന സൈനിക രാഷ്ട്രീയ സംഘടന തായ്‍ലന്‍ഡിന്‍റെ ഭരണം ഏറ്റെടുക്കുന്നത്. ഭരണഘടന അസാധുവാക്കിയിട്ടും ഭരണഘടനാ കോടതി ഉൾപ്പെടെയുള്ള കോടതി സംവിധാനം നിലനിര്‍ത്തി. പിന്നീട് 2019 ജൂലൈ 16-ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് എൻസിപിഒ ഔദ്യോഗികമായി പിരിച്ചുവിട്ടപ്പെട്ടു. അതിനും മുമ്പ് 1932 -ല്‍ രാജാധികാരത്തെ ചോദ്യം ചെയ്ത് ജനാധിപത്യ വിപ്ലവം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് ഇതുവരെയായി 20 തോളം തവണ ഭരണഘടനയും ചാര്‍ട്ടറുകളും (അധികാരപത്രം) റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിചിത്രമായ രാഷ്ട്രീയ സ്ഥിതിവിശേഷത്തിലൂടെ രാജ്യം കടന്ന് പോകുന്നതിനാലാണ് എക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് 2022 -ൽ തായ്‌ലൻഡിനെ 'വികലമായ ജനാധിപത്യം' നിലനില്‍ക്കുന്ന രാജ്യമായി വിലയിരുത്തിയത്. 

'മരിച്ച മാനേജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വച്ച് ഒരു ജോലി അപേക്ഷ'; കണ്ണ് തള്ളി നെറ്റിസണ്‍സ്!

ഏറ്റവും ഒടുവിലായി സൈനീക പിന്തുണയുള്ള ഭരണം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ മൂവ് ഫോർവേഡ് പാർട്ടിയില്‍ (എംഎഫ്‌പി) ജനങ്ങള്‍ ഏറെ വിശ്വാസം അര്‍പ്പിച്ചു. നീണ്ട സൈനീക ഭരണത്തിന് അറുതിയാകുമെന്ന് ജനം കരുതിയെങ്കിലും ചര്‍ച്ചകള്‍ പലതും പരാജയപ്പെട്ടു. എംഎഫ്‌പി പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാനുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇതിനിടെ തായ്‍ലാന്‍ഡിലെ ഒരു പാനീയം വിവാദങ്ങളില്‍ പ്രതിസ്ഥാനത്താക്കപ്പെട്ടു. ഐക്രീം ചോക്ലേറ്റ് - പുതിന പാനീയമാണ് ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ജനങ്ങളുടെ ഇഷ്ടപാനീയമെന്ന പദവി നഷ്ടപ്പെട്ട് ഏറ്റവും വെറുക്കപ്പെട്ട പാനീയമായി മാറിയത്. അതേ സമയം ചോക്ലേറ്റ് - പുതിനയ്ക്ക് ഏറ്റവും വലിയ വിപണിയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ഇത്രയും ഉയരത്തിലേക്കോ ?'; ആകാശത്തോളം പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ട് അതിശയിച്ച് നെറ്റിസണ്‍സ് !

സൈനിക അനുകൂല പാർട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഫ്യൂ തായ് പാര്‍ട്ടി നേതാവായ യിംഗ്ലക്ക് ഷിനവത്ര, ഐസ്ക്രീം ചോക്ലേറ്റ് - പുതിനയുടെ കപ്പുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രാദേശിക മാധ്യമങ്ങൾ ഐസ്ക്രീം ചോക്ലേറ്റ് - പുതിനയെ "സുഹൃത്തിനെ വഞ്ചിക്കുന്ന പാനീയം" എന്ന് വിശേഷിപ്പിച്ചു. ഇതാണ് ഒരു വിഭാഗം ജനങ്ങളും ഏറ്റെടുത്തത്. പിന്നാലെ ചോക്ലേറ്റ് - പുതിന വില്‍ക്കുന്ന കഫേകളും ഷോപ്പുകളും ബഹിഷ്‌കരണമെന്ന് അവര്‍ ആവശ്യമുയര്‍ത്തി. എന്നാല്‍, 215.49 രൂപ (90 ബാറ്റ്) വിലവരുന്ന ഐസ്ക്രീം ചോക്ലേറ്റ് - പുതിനയ്ക്ക് ആവശ്യക്കാരേറിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെയും ഈ പാനീയത്തിന് ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളില്‍ സംസാരവിഷയമായതിന് പിന്നാലെ ഇത് ഞങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇനമാണെന്ന് പ്രാദേശിക കച്ചവടക്കാരനായ പോബ് റുജികിയാത്ഖാചോൺ എഎഫ്‌പിയോട് പറഞ്ഞു. എന്നാല്‍ നിരവധി കഫേകൾ ചോക്ലേറ്റ് - പുതിന ഐസ്ക്രീം തങ്ങളുടെ മെനുവിൽ നിന്ന് നീക്കം ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ