Thailand marijuana : കഞ്ചാവുചെടി പൂര്‍ണമായും ഉപയോഗിക്കാം, നിയമാനുമതി നല്‍കാന്‍ തായ്‍ലാന്‍ഡ്

By Web TeamFirst Published Dec 20, 2021, 12:29 PM IST
Highlights

2018 -ൽ വൈദ്യശാസ്ത്ര ഉപയോഗത്തിനും ഗവേഷണത്തിനുമായി കഞ്ചാവ് നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ് മാറി. 

2018 -ൽ മെഡിക്കൽ ഉപയോഗത്തിനും ഗവേഷണത്തിനുമായി മരിജുവാന(Marijuana) നിയമവിധേയമാക്കിയ തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമാണ് തായ്‌ലൻഡ്. കഞ്ചാവിന്‍റെ പൂക്കളും മൊട്ടുകളും ഉൾപ്പടെ എല്ലാ ഭാഗങ്ങളും നിയമവിധേയമാക്കുന്നതിലേക്ക് മാറാനൊരുങ്ങുകയാണ് തായ്‍ലന്‍ഡ്(Thailand). ഇതിന്‍റെ ഭാഗമായി കഞ്ചാവിനെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങൾ കൂടുതൽ ലഘൂകരിക്കാനൊരുങ്ങുകയാണത്രെ തായ്ലാന്‍ഡ്. നിരോധിത മയക്കുമരുന്ന് പട്ടികയിൽ നിന്ന് കഞ്ചാവ് പൂക്കളും മൊട്ടുകളും നീക്കം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. 

ഇതുവഴി കഞ്ചാവ് വലിയതോതില്‍ കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് രാജ്യം ആലോചിക്കുന്നത്. "അടുത്ത വർഷം മുതൽ, തണ്ട്, വേരുകൾ, ഇലകൾ, മുകുളങ്ങൾ, പൂക്കൾ, വിത്തുകൾ എന്നിവയെല്ലാം ഞങ്ങൾ നിരോധിത മയക്കുമരുന്ന് പട്ടികയിൽ നിന്ന് നീക്കം ചെയ്യും" എന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ പറയുന്നു. വ്യവസായിയില്‍ നിന്നും രാഷ്ട്രീയക്കാരനായി മാറിയ അദ്ദേഹം, കഞ്ചാവ് നിയമവിധേയമാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വിജയം ആയിരിക്കുമെന്നാണ് പറയുന്നത്. 

2018 -ൽ വൈദ്യശാസ്ത്ര ഉപയോഗത്തിനും ഗവേഷണത്തിനുമായി കഞ്ചാവ് നിയമവിധേയമാക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ് മാറി. എന്നാല്‍, പൂക്കളും മൊട്ടുകളും ഇപ്പോഴും നിരോധിത മയക്കുമരുന്ന് പട്ടികയിലാണുള്ളത്. എന്നാല്‍, പുതിയ നീക്കം എല്ലാത്തരത്തിലും കഞ്ചാവ് കൃഷി കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും അവ മെഡിക്കല്‍, ഗവേഷണ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഉപയോ​ഗിക്കാം എന്നും കരുതപ്പെടുന്നു. ഇതുവഴി, കൊവിഡില്‍ കടുത്ത സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറയുന്നു. 

click me!