കാമുകന്‍ ചതിച്ചു; മദ്യപിച്ചെത്തിയ കാമുകി കാമുകന്റെ വീടിന് തീ ഇട്ടു!

By Web TeamFirst Published Nov 29, 2022, 7:08 PM IST
Highlights

തന്നെ ചതിച്ച വേദനയില്‍ മദ്യപിച്ച് കാമുകന്റെ വീട്ടിലെത്തിയ യുവതി അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തീയിടുകയാണ് ചെയ്തത്. Photo: Representational Image

കാമുകി കാമുകന്‍മാര്‍ തമ്മിലുള്ള വഞ്ചനയുടെയും പ്രതികാരങ്ങളുടെയും ഒക്കെ നിരവധി വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  പലതരത്തിലാണ് കമിതാക്കള്‍ തമ്മില്‍ പ്രതികാരം ചെയ്യുന്നത്. ഒരാള്‍ മറ്റൊരാളുടെ ജീവന്‍ എടുക്കാന്‍ പോലും മടിക്കാത്ത അവസ്ഥയിലേക്ക് പ്രണയ പക വളര്‍ന്നിരിക്കുന്നു എന്നതാണ് സത്യം. എന്നാലും, കഴിഞ്ഞദിവസം ഒരു കാമുകി ചെയ്തത് അല്പം കടന്ന കൈ ആയിപ്പോയി എന്നുതന്നെ വേണം പറയാന്‍. തന്റെ കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കാമുകി കടുംകൈ കാണിച്ചത്. തന്നെ ചതിച്ച വേദനയില്‍ മദ്യപിച്ച് കാമുകന്റെ വീട്ടിലെത്തിയ യുവതി അയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തീയിടുകയാണ് ചെയ്തത്. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ മറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലെ ആളുകള്‍ അഗ്‌നിശമനാ സേനാംഗങ്ങളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.

തായ്ലന്റിലെ പട്ടായയിലാണ് സംഭവം. ഡോണ്‍ലയ നലീ എന്ന 25 -കാരിയാണ് തന്റെ കാമുകനോടുള്ള പക വീട്ടാന്‍ ഇത്തരത്തില്‍ കൈവിട്ട കളി കളിച്ചത്. തന്റെ കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് നലീ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. എന്നാല്‍  നലീ ആവശ്യപ്പെട്ടതുപോലെ ആ യുവതിയുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഇതോടെ നലീയും കാമുകനും തമ്മില്‍ അകന്നു. എന്നാല്‍ അയാളോട് അത്ര വേഗത്തില്‍ ക്ഷമിക്കാനും പൊറുക്കാനും നലീയ്ക്ക് കഴിഞ്ഞില്ല. കാമുകന്‍ തന്നെ ഉപേക്ഷിച്ച വിഷമം മറക്കാന്‍ മദ്യപിച്ച പെണ്‍കുട്ടി പക്ഷേ സ്വബോധം നഷ്ടപ്പെട്ടതോടെ ചെയ്തുകൂട്ടിയത് നിരവധി ആളുകള്‍ക്കാണ് അപകടകരമായി മാറിയത്.

കാമുകന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ച് എത്തിയ പെണ്‍കുട്ടി ആദ്യം ഇയാളുടെ കിടപ്പുമുറിക്ക് തീയിട്ടു. അതിവേഗത്തില്‍ ആളിപ്പടര്‍ന്ന തീ നിമിഷനേരം കൊണ്ട് തന്നെ അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ വ്യാപിച്ചു. അപ്പോഴാണ് സമീപത്തെ താമസക്കാരുടെ ശ്രദ്ധയില്‍ ഇത് പെട്ടത്. തീ മറ്റ് അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് കൂടി വ്യാപിക്കും എന്ന് ആയതോടെ സമീപവാസികള്‍ അഗ്‌നിശനാംഗങ്ങളെ വിവരമറിയിച്ചു. ഒടുവില്‍ സ്ഥലത്ത് എത്തിയ അഗ്‌നിശമനാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തില്‍ പിടിയിലായ പെണ്‍കുട്ടി താന്‍ തന്നെയാണ് തീ ഇട്ടത് എന്ന്‌സമ്മതിച്ചിട്ടുണ്ട്. കാമുകനും പെണ്‍കുട്ടിക്കെതിരെയാണ് പോലീസില്‍ മൊഴി നല്‍കിയത്. ഏതായാലും പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
 

click me!