പഠിച്ചപണി പതിനെട്ടും നോക്കി, പക്ഷേ പാളിപ്പോയി; ടാക്സി ഡ്രൈവർ പറ്റിക്കാൻ നോക്കിയ അനുഭവം പറഞ്ഞ് യുവാവ്

Published : Dec 06, 2024, 02:32 PM IST
പഠിച്ചപണി പതിനെട്ടും നോക്കി, പക്ഷേ പാളിപ്പോയി; ടാക്സി ഡ്രൈവർ പറ്റിക്കാൻ നോക്കിയ അനുഭവം പറഞ്ഞ് യുവാവ്

Synopsis

യാത്ര പൂർത്തിയായപ്പോൾ 600 രൂപ എന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോണിൽ നിരക്ക് 600 എന്നത് കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, പിന്നീടാണ് യുവാവിന് മനസിലായത് അത് മുമ്പ് അയാൾ നടത്തിയ റൈഡിന്റെ സ്ക്രീൻഷോട്ടായിരുന്നു എന്ന്. 

പ്രധാന ന​ഗരങ്ങളിൽ പലരും ടാക്സി ഡ്രൈവർമാർ കൂടുതൽ നിരക്കുകൾ ഈടാക്കുന്നതിനെ കുറിച്ച് പരാതി പറയാറുണ്ട്. അതുപോലെ ബെം​ഗളൂരുവിൽ നിന്നുള്ള തന്റെ അനുഭവം പറയുകയാണ് ഒരു യുവാവ്. എങ്ങനെയാണ് ഈ തട്ടിപ്പിൽ നിന്നും താൻ കഷ്ടിച്ച് രക്ഷപ്പെട്ടതെന്നും 25 -കാരനായ യുവാവ് പറയുന്നു. 

താൻ രണ്ട് വർഷമായി ബെം​ഗളൂരുവിൽ താമസിക്കുന്നുണ്ടെന്നാണ് യുവാവ് പറയുന്നത്. രാത്രി 11 മണിക്ക് സെൻട്രൽ കോളേജിൽ നിന്ന് ഹൂഡിയിലേക്കാണ് ഒരു റാപ്പിഡോ ക്യാബ് ബുക്ക് ചെയ്തത്. അതിൽ നിരക്ക് കാണിച്ചത് 385 രൂപയാണ്. ഡ്രൈവറിന് 2.6 ആയിരുന്നു റേറ്റിം​ഗ്. മഴയായതു കാരണവും അടുത്തെന്ന് കാണിച്ചത് കാരണവും താൻ ആ വണ്ടിയിൽ തന്നെ പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. 

യാത്ര പൂർത്തിയായപ്പോൾ 600 രൂപ എന്നാണ് ഡ്രൈവർ പറഞ്ഞത്. ഫോണിൽ നിരക്ക് 600 എന്നത് കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ, പിന്നീടാണ് യുവാവിന് മനസിലായത് അത് മുമ്പ് അയാൾ നടത്തിയ റൈഡിന്റെ സ്ക്രീൻഷോട്ടായിരുന്നു എന്ന്. 

എന്നാൽ, ഇക്കാര്യത്തിൽ അയാളെ ചോദ്യം ചെയ്യാൻ നിന്നില്ല യുവാവ്. മറിച്ച് തട്ടിപ്പ് മനസിലായിട്ടും മനസിലാകാത്തത് പോലെ നടിച്ചു. തന്റെ ആപ്പിൽ 385 മാത്രമേ കാണിക്കുന്നുള്ളൂ എന്ന് യുവാവ് പറഞ്ഞു. എന്നാൽ, അത് ആപ്പിന്റെ തകരാറാണ്, അപ്ഡേറ്റാവാത്തതാണ്, ഇമെയിൽ ചെക്ക് ചെയ്യൂ തുടങ്ങി പലവഴികളും ടാക്സി ഡ്രൈവർ പരീക്ഷിച്ചു. 

യുവാവ് അയാൾ പറഞ്ഞതെല്ലാം ചെയ്തു. ഒടുവിൽ, ഇപ്പോഴും തന്റെ ആപ്പിൽ കാണിക്കുന്നത് 385 തന്നെയാണ്, ബാക്കി പണം അപ്ഡേറ്റായിക്കഴിയുമ്പോൾ തരാം എന്നും യുവാവ് പറഞ്ഞു. എന്നാൽ, അത് കേട്ടതും ഡ്രൈവർ ദേഷ്യപ്പെട്ട് തുടങ്ങി. എന്തായാലും, അതിലൊന്നും യുവാവ് വീണില്ല. 20-25 മിനിറ്റ് കഴിഞ്ഞ് 385 രൂപയും വാങ്ങി അയാൾ പോയി. 

നിമിഷങ്ങൾക്കുള്ളിൽ തന്റെ ആപ്പ് അപ്ഡേറ്റായി, ഡ്രൈവർ റൈഡ് അവസാനിപ്പിച്ചിരുന്നു. 385 രൂപയാണ് നിരക്ക് കാണിച്ചത് എന്നാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് ടാക്സി ഡ്രൈവറുടെ തട്ടിപ്പിൽ വീഴാത്തതിനും കാര്യങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്തതിനും യുവാവിനെ അഭിനന്ദിച്ചത്. 

(ചിത്രം പ്രതീകാത്മകം)

ജോലിക്കാരെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമുണ്ടാക്കാൻ പരിശീലിപ്പിക്കണം, സ്റ്റാർട്ടപ്പ് വരട്ടെ; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?