പട്ടാപകൽ ഷിക്കാഗോ നഗരത്തിൽ വെച്ച് തന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവോടിയെന്ന് ഇന്ത്യക്കാരി, വീഡിയോ

Published : Oct 13, 2025, 10:17 AM IST
thief snatched an Indian woman's gold necklace

Synopsis

യുഎസിലെ ഷിക്കാഗോയിൽ വെച്ച് പട്ടാപകൽ സ്വർണ്ണമാല മോഷണം പോയ അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതി. ചാബി ഗുപ്ത എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായതോടെ യുഎസിലെയും ഇന്ത്യയിലെയും സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

 

യുഎസിലെ ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ മോഷണം പോയപ്പോൾ ഭയന്ന് പോയെന്ന് വ്യക്തമാക്കിയ ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ വൈറൽ. ചാബി ഗുപ്ത എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്‍റെ സ്വർണ്ണമാല മോഷണം പോയെന്ന് വ്യക്തമാക്കിയത്. താന്‍ ഷിക്കാഗോയിലെ ഡൗണ്‍ടൗണിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ഒരാൾ തന്‍റെ കഴിത്തിലിരുന്ന സ്വർണ്ണമാല പൊട്ടിച്ച് ഓടിയെന്ന് ചാബി തന്‍റെ വീഡിയോയിലൂടെ വ്യക്തമാക്കി.

പട്ടാപകൽ മോഷണം

ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ചാബി ഗുപ്ത വിവരിച്ചു, 'ആരോ എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ഞാൻ ചിക്കാഗോ ഡൗണ്ടൗണിൽ നടക്കുമ്പോൾ ആരോ വന്ന് എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ചതവുകൾ നിങ്ങൾക്ക് കാണാൻ കഴിയുമോ, സുഹൃത്തേ? ഡൗണ്‍ഡൗണിൽ. ദൈവത്തിന് നന്ദി എനിക്ക് എന്റെ ലോക്കറ്റ് സംരക്ഷിക്കാൻ കഴിഞ്ഞു, പക്ഷേ, കൊളുത്ത് പോയി. സുരക്ഷിതരായിരിക്കൂ, നിങ്ങൾ അവിടെ..' പിന്നാലെ ചാബി തന്‍റെ അമ്മയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചതിന്‍റെ ഭാഗങ്ങളും വീഡിയോയില്‍ പങ്കുവച്ചു.

 

 

 വിവരം അറിഞ്ഞ ചാബിയുടെ അമ്മ വലിയ ആശങ്ക പങ്കുവച്ചു. സംഭവം അറിഞ്ഞ ശേഷം തന്‍റെ ഉറക്കം നഷ്ടപ്പെട്ടെന്ന് അവ‍ർ ഭര്‍ത്താവിനോട് പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം ചാബി തന്നെ ആശ്വസിപ്പിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള സംഭവം റാഞ്ചിയിലോ, പട്നയിലോ, ബെംഗളൂരുവിലോ, നീ താമസിച്ചിരുന്നിടത്തോ ഒരിക്കലും നടന്നിട്ടില്ല. ഷിക്കാഗോ സുരക്ഷിതമാണെന്ന് ഞാൻ കരുതി. ഇത് വിഷമിക്കേണ്ട കാര്യമാണെന്നും അമ്മ ചാബിയോട് പറഞ്ഞു.

പ്രതികരണം

ഒമ്പത് ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര്‍ കുറിപ്പുകളുമായെത്തി. ഇന്ത്യ സുരക്ഷിതമല്ലെന്ന് അവർ പറയുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാര്‍ എഴുതിയത്. യുഎസിൽ ഇന്ത്യയേക്കാൾ ഉയർന്ന കുറ്റകൃത്യ നിരക്കാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ഇക്കാലത്ത് നമ്മൾ എവിടെയും സ്വർണ്ണ മാലകൾ ധരിക്കരുതെന്ന് മറ്റൊരാൾ എഴുതി. ദില്ലി സുരക്ഷിതമല്ലെന്ന് അവർ പറയുന്നു... അവിടെയും ഇവിടെയും മോഷ്ടാക്കൾക്ക് ഒരു കുറവുമില്ലെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്