Latest Videos

പാട്ട് കേള്‍ക്കാത്തവരായി ആരുണ്ട്? പക്ഷേ, ആ പാട്ടുകാരുടെ ജീവിതം അത്ര ആസ്വാദ്യകരമല്ലെന്ന് പഠനം

By Web TeamFirst Published May 31, 2023, 11:14 AM IST
Highlights

ഇന്ന് സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന മറ്റ് പ്ലാറ്റ് ഫോമുകളില്‍ നിന്നും ഏറെ ഉയരെയാണ് യൂറ്റ്യൂബിന്‍റെ സ്ഥാനം. കോടിക്കണക്ക് ആളുകള്‍ കണ്ട സംഗീത വീഡിയോകള്‍ യൂറ്റ്യൂബില്‍ ഉള്ളപ്പോള്‍ തന്നെ യൂറ്റ്യൂബ് ഇക്കാര്യത്തില്‍ ഒരു മ്യൂസിക് വീഡിയോ പ്ലാറ്റ്ഫോം മാത്രമല്ല. 


ങ്കടം വരുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, സമാധാനമായി ഇരിക്കുമ്പോള്‍.... എന്തിന് യാത്ര പോകുമ്പോള്‍ പോലും പാട് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാകും നമ്മളില്‍ പലരും. പണ്ട് നാടന്‍ ശീലുകളായിരുന്നെങ്കില്‍ ഇന്ന് എന്തിനും ഏതിനും യൂറ്റ്യൂബും സൗണ്ട്ക്ലൗണ്ടും സ്പോട്ടിഫൈവും നമ്മുക്കുമുന്നിലുണ്ട്. ഒരു പാട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്തതിലേക്ക്... വീണ്ടും മറ്റൊന്നിലേക്ക്... അങ്ങനെ ഒന്നില്‍ നിന്ന് പലതിലേക്ക് നമ്മള്‍ മാറിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ ഒരു പാട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴെങ്കിലും നിങ്ങള്‍ ആ പാട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?  

വ്യവസായ വെബ്‌സൈറ്റായ Pirate.com- നടത്തിയ പുതിയ പഠനം പറയുന്നത് സംഗീതജ്ഞരിൽ മുക്കാൽ ഭാഗവും അവരുടെ കലയിൽ നിന്നുള്ള വരുമാനത്തില്‍ നിന്ന് ജീവിക്കാൻ പാടുപെടുകയാണെന്നാണ്.  യുഎസ്എ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരത്തിലധികം സംഗീതജ്ഞർ, മ്യൂസിക്ക് വീഡിയോ നിർമ്മാതാക്കൾ, റാപ്പർമാർ, എംസിമാർ എന്നിവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചാണ് കമ്പനി സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 75% പേരും തങ്ങളുടെ കലയെ കുറിച്ച് പറയവെ വ്യക്തിപരമായി നഷ്ടം സംഭവിച്ചുവെന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതായത് റെക്കോർഡ് ചെയ്ത സംഗീതത്തിന്‍റെ വിൽപ്പനയിൽ നിന്നുള്ള അവരുടെ വരുമാനം (സ്ട്രീമിംഗ്, സിഡികൾ, വിനൈൽ, റേഡിയോ പ്രക്ഷേപണത്തിനുള്ള അവകാശങ്ങൾ മുതലായവ) അവരുടെ പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്യുന്നതിനായി ചെലവായ പണത്തിലും കുറവായിരുന്നു. 

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അറിയപ്പെടുന്ന ഒരു ലേബലോ, റെക്കോര്‍ഡിംഗ് കമ്പനിയോ ഇല്ലാതെ സ്വന്തം നിലയില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് സ്വന്തം നിലയില്‍ വിപണി കണ്ടെത്താന്‍ ശ്രമിച്ചവരായിരുന്നു. ഈ സ്വാതന്ത്ര്യത്തിനായി അവരെല്ലാവരും തന്നെ തങ്ങളുടെ പാട്ടുകളുടെ പ്രചാരണത്തിന് ഓഡിയോ-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും സോഷ്യൽ നെറ്റ്‌വർക്കുകളെയും കൂടുതലായി ആശ്രയിക്കുന്നു. രണ്ടില്‍ ഒരു സംഗീതജ്ഞന്‍ എന്ന കണക്കിന് ഇൻസ്റ്റാഗ്രാം, ട്വിറ്റർ, തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെ ആശയവിനിമയത്തിനേക്കാള്‍ കൂടുതല്‍ പ്രമോഷന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സർവേ റിപ്പോർട്ട് ചെയ്യുന്നു. അതായത് പകുതിയോളം പേര്‍ സാമൂഹിക മാധ്യമങ്ങളെ ഒരു പ്രൊഫണല്‍ ഉപകരണമായി ഉപയോഗിക്കുന്നു. 

യൂറോപ്പില്‍ പൂമ്പാറ്റകള്‍ കുറയുന്നു; സംരക്ഷിച്ചില്ലെങ്കില്‍ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റമെന്ന് പഠനം

കലാകാരന്മാര്‍ തങ്ങളുടെ പാട്ടുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ഇൻസ്റ്റാഗ്രാം (88%), യൂറ്റ്യൂബ് (69%), ഫേസ്ബുക്ക് (58%), ടിക്ടോക് (42%) തുടങ്ങിയ സാമൂഹിക മാധ്യമ പേജുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സാമൂഹിക മാധ്യമ പേജുകളാണ്. അതിനാല്‍ തന്നെ സംഗീതജ്ഞര്‍ തങ്ങളുടെ പാട്ടുകള്‍ക്കൊപ്പം ദൃശ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ആദ്യകാലത്ത് ഇത്തരം സംഗീത വീഡിയോകളെയെല്ലാം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അമേരിക്കൻ സംഗീത നെറ്റ്‌വർക്കായ എംടിവിയായിരുന്നു. എന്നാല്‍ പിന്നീട് ഈ രംഗം യൂറ്റ്യൂബ് വളരെ വേഗം കൈയടക്കി. ഇന്ന് സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന മറ്റ് പ്ലാറ്റ് ഫോമുകളില്‍ നിന്നും ഏറെ ഉയരെയാണ് യൂറ്റ്യൂബിന്‍റെ സ്ഥാനം. കോടിക്കണക്ക് ആളുകള്‍ കണ്ട സംഗീത വീഡിയോകള്‍ യൂറ്റ്യൂബില്‍ ഉള്ളപ്പോള്‍ തന്നെ യൂറ്റ്യൂബ് ഇക്കാര്യത്തില്‍ ഒരു മ്യൂസിക് വീഡിയോ പ്ലാറ്റ്ഫോം മാത്രമല്ല. അത് പോലെ തന്നെയാണ് ടിക്ടോക്കും. ടിക് ടോക്കില്‍ നിരവധി സംഗീത വീഡിയോകള്‍ ഹിറ്റ് ലിസ്റ്റിലുണ്ട്.  പക്ഷേ ടിക്  ടോക്കും സംഗീതത്തിനല്ല പ്രധാന്യം നല്‍കുന്നത്. Pirate.com സർവേയിൽ പങ്കെടുത്തവരിൽ 76 % പേരും തങ്ങളുടെ അടുത്ത പാട്ട് പ്രമോട്ട് ചെയ്യുന്നതിനായി ഒരു വീഡിയോ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതും ഇതിനാലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.  

Pirate.com തലവനായ ഡാൻ ഡേവിസ് പറയുന്നത്, 'സ്വന്തം സംഗീതം സ്വയം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന കലാകാരന്മാര്‍ സോഷ്യൽ മീഡിയ യുഗത്തിൽ ഒരേ സമയം ഏറെ ബുദ്ധിമുട്ട് നേരിടുമ്പോഴും എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നു. പല പ്ലാറ്റ്ഫോമുകളും ഉള്ളടക്കത്തിന്‍റെ നിരന്തരമായ സ്ട്രീമിംഗിന് പ്രതിഫലം നല്‍കുന്നു. അതെ നിങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രതിഫലം സൃഷ്ടിക്കാന്‍ കഴിയുന്നു. ഗേറ്റ് കീപ്പര്‍മാരെ ഇല്ലാതാക്കി നിങ്ങള്‍ക്ക് സ്വന്തം പ്രേക്ഷകനെ സൃഷ്ടിക്കാന്‍ കഴിയുന്നുവെന്നതാണ്.' ഒരേ സമയം സാധ്യതകളുടെ വലിയൊരു ലോകമാണ് മുന്നിലുള്ളതെങ്കിലും ഭൂരിപക്ഷത്തിനും തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

കോടതിയില്‍ കേസ് നടത്താന്‍ ചാറ്റ്ജിപിടിയുടെ സഹായം തേടി, ഒടുവില്‍ അഴിയെണ്ണേണ്ട അവസ്ഥയില്‍ !
 

click me!