
നല്ല ഒരു മുതലാളിയെ കിട്ടണേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും എല്ലാ ജീവനക്കാരും. എന്നാൽ, അങ്ങനെ കിട്ടുന്ന ആളുകൾ ചുരുക്കമായിരിക്കും. ഏതായാലും അതുപോലെ ഒരു തൊഴിലുടമയെ കിട്ടിയവരാണ് ഈ തൊഴിലാളികൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ കമ്പനിയിലെ ജീവനക്കാരെ അടിപൊളി അവധിക്കാലത്തിന് കൊണ്ടുപോകുന്നതിന് വേണ്ടി വൻ തുകയാണ് ഇയാൾ ചെലവഴിച്ചിരിക്കുന്നത്.
തങ്ങളുടെ സഹപ്രവർത്തകരുമായി ഒന്നിച്ച് സമയം ചെലവഴിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒന്നിച്ച് യാത്ര പോവുക ഇവയെല്ലാം സഹപ്രവർത്തകർ തമ്മിലുള്ള ബന്ധവും സൗഹൃദവും ദൃഢപ്പെടുത്താൻ സഹായിക്കും എന്നാണല്ലോ പറയാറ്. അതുപോലെ ടീം വർക്ക് നന്നായി ചെയ്യാനും അത് ഉപകരിക്കും എന്ന് പറയുന്നു. ഏതായാലും ഇവിടെ ഒരു ബോസ് തന്റെ ജീവനക്കാർക്ക് ഹോളിഡേ ആഘോഷിക്കുന്നതിന് വേണ്ടി വൻ തുക ചെലവഴിച്ചതിന്റെ പേരിൽ മികച്ച ബോസ് എന്ന് പേരു കേട്ടിരിക്കുകയാണ്.
ജോലിയിൽ ഇത്രയധികം അഭിനിവേശം വേണ്ടെന്ന് ബോസ് ജീവനക്കാരനോട്, എന്ത് നല്ല ബോസെന്ന് സോഷ്യൽ മീഡിയ
മാർക്ക് നീൽസാണ് 'ലോകത്തിലെ ഏറ്റവും മികച്ച ബോസ്' എന്ന് അറിയപ്പെട്ടിരിക്കുന്നത്. കാരണം എന്താണ് എന്നല്ലേ? നാല് കോടി രൂപയാണ് തന്റെ ജീവനക്കാർക്ക് ഹോളിഡേ ആഘോഷിക്കാൻ പോകുന്നതിന് വേണ്ടി മാർക്ക് നീൽസ് ചെലവഴിച്ചത്. ഒരു സംരംഭകനും ഇൻഷുറൻസ് ഏജന്റുമാണ് മാർക്ക് നീൽസ്. തനിക്ക് ഇതെല്ലാം ഉണ്ടായത് തന്റെ കഠിനാധ്വാനം കൊണ്ടാണ് എന്നും അങ്ങനെ കഠിനാധ്വാനം ചെയ്യുന്ന തന്റെ ജീവനക്കാരും ഇതെല്ലാം അർഹിക്കുന്നുണ്ട് എന്നുമാണ് നീൽസ് പറയുന്നത്.
കമ്പനി വൻ വിജയം നേടിയതിന് പിന്നാലെയാണ് മാർക്ക് നീൽസ് തന്റെ ജീവനക്കാർക്ക് ഹോളിഡേ ആഘോഷിക്കുന്നതിന് വേണ്ടി നാല് കോടി രൂപ മാറ്റിവച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 50 ജീവനക്കാരെ നീൽസ് ഐലൻഡിലേക്ക് യാത്രയ്ക്ക് അയക്കുകയും ചെയ്തത്രെ.