എന്നാലും ബോസ് തന്നെ ഇത്രയധികം ജോലി ചെയ്യണ്ട എന്ന് പറഞ്ഞത് ജീവനക്കാരനെ ആകെ ആശയക്കുഴപ്പത്തിലാക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏത് ജോലിസ്ഥലത്താണ് എങ്കിലും ബോസ് ജീവനക്കാരോട് കൂടുതൽ ജോലി ചെയ്യാനേ പറയൂ അല്ലേ? അല്ലാതെ കുറച്ച് ജോലി ചെയ്താൽ മതി സ്വന്തം കാര്യവും നോക്കണം എന്നൊക്കെ പറയുന്ന ബോസ് സ്വപ്നത്തിൽ മാത്രമേ കാണൂ. എന്നാൽ, ഒരാൾ റെഡ്ഡിറ്റിൽ തന്റെ അനുഭവം പങ്ക് വച്ചത് തന്റെ ബോസ് തന്നോട് ഇത്രയധികം ജോലി ചെയ്യണ്ട എന്ന് പറഞ്ഞതായിട്ടാണ്.
'ജോലിയിൽ ഇത്രയധികം അഭിനിവേശം കാണിക്കേണ്ടതില്ല എന്ന് എന്റെ ബോസ് എന്നോട് പറഞ്ഞു' എന്നാണ് പോസ്റ്റിന്റെ തലക്കെട്ട് പോലും. @cryptoman9420 എന്നയാളാണ് റെഡ്ഡിറ്റിൽ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. തനിക്ക് ജോലി വളരെ ഇഷ്ടമാണ്. താൻ ജോലി ചെയ്യാൻ വളരെ അധികം ഇഷ്ടപ്പെടുന്നു. ഏൽപ്പിച്ച ജോലി വളരെ പെട്ടെന്ന് ഉത്സാഹത്തോടെ ചെയ്ത് തീർക്കുന്നയാളാണ് താൻ. ബോസ് എന്തെങ്കിലും ജോലി ഏൽപ്പിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ താൻ അത് പൂർത്തിയാക്കാറുണ്ട് എന്നാണ് അയാൾ എഴുതിയിരിക്കുന്നത്.
കാറിൽ ലൈംഗികത്തൊഴിലാളിക്കൊപ്പം കണ്ടു, പിന്നാലെ സ്ഥാനം രാജിവെച്ച് ഡെട്രോയിറ്റ് പൊലീസ് കമ്മീഷണർ
എന്നാൽ, ബോസ് ജീവനക്കാരനോട് പറഞ്ഞത് ഇത്രയധികം ജോലി ചെയ്യേണ്ടതില്ല എന്നാണ്. ജോലിയോട് ഇത്രയധികം ആത്മാർത്ഥതയും അഭിനിവേശവും കാണിക്കേണ്ടതില്ല എന്നും ബോസ് പറഞ്ഞത്രെ. 'നിങ്ങൾക്ക് ജോലി വളരെ അധികം ഇഷ്ടമാണ് എന്ന് എനിക്ക് അറിയാം. എന്നാലും ഇത് വളരെ അധികം കൂടുതലാണ്. ഇത് ഓഫീസിന്റെ ധാർമ്മികതയെ തന്നെ ബാധിക്കാൻ തുടങ്ങും' എന്നാണത്രെ ബോസ് പറഞ്ഞത്.
എന്നാലും ബോസ് തന്നെ ഇത്രയധികം ജോലി ചെയ്യണ്ട എന്ന് പറഞ്ഞത് ജീവനക്കാരനെ ആകെ ആശയക്കുഴപ്പത്തിലാക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും നിരവധിപ്പേരാണ് ഇയാളുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ബോസ് പറഞ്ഞതിലും കാര്യമുണ്ട് എന്നും ഒരാൾ തന്നെ എല്ലാം ചെയ്തുകൊണ്ടിരുന്നാൽ അയാൾക്ക് ജോലിഭാരം കൂടുകയേ ഉള്ളൂവെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
