'പ്രേമിക്കണോ? ഇഷ്ടം പോലെ പ്രേമിച്ചോ'; ജീവനക്കാർക്ക് പ്രണയിക്കാൻ പണം നൽകി ചൈനീസ് കമ്പനി

Published : Nov 19, 2024, 03:58 PM ISTUpdated : Nov 19, 2024, 04:00 PM IST
'പ്രേമിക്കണോ? ഇഷ്ടം പോലെ പ്രേമിച്ചോ'; ജീവനക്കാർക്ക് പ്രണയിക്കാൻ പണം നൽകി ചൈനീസ് കമ്പനി

Synopsis

കമ്പനിയുടെ വളർച്ചയോടൊപ്പം തന്നെ ജീവനക്കാരുടെ മാനസിക സന്തോഷവും തങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് ഇൻസ്റ്റ 360 -യുടെ അവകാശവാദം. 

അവിവാഹിതരായ ജീവനക്കാർക്ക് പ്രണയിക്കാൻ അധികം പണം നൽകി ചൈനീസ് കമ്പനി. ഇതിലൂടെ ജീവനക്കാരുടെ മാനസിക സന്തോഷം ഉറപ്പാക്കുകയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഷെൻഷെൻ ആസ്ഥാനമായുള്ള ക്യാമറാ കമ്പനിയായ Insta360 തങ്ങളുടെ ജീവനക്കാർക്കായി ഇത്തരത്തിൽ ഒരു അധികവേതനം പ്രഖ്യാപിച്ചത്.

സ്ഥാപനത്തിന് പുറത്തുള്ള ഒരു വ്യക്തിയ്ക്ക് തങ്ങളുടെ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുകയും അവരുമായുള്ള സൗഹൃദം മൂന്നുമാസം തുടരുകയും ചെയ്താൽ തൊഴിലാളികൾക്കും 1,000 യുവാൻ (US$140) പ്രതിഫലം നൽകും. കമ്പനിയുടെ വളർച്ചയോടൊപ്പം തന്നെ ജീവനക്കാരുടെ മാനസിക സന്തോഷവും തങ്ങൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് ഇൻസ്റ്റ 360 -യുടെ അവകാശവാദം. 

ഇതുകൂടാതെ കമ്പനിയുടെ ഡേറ്റിംഗ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായി നടത്തുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകളിലൂടെ ആളുകളെ അതിലേക്ക് ആകർഷിച്ചാൽ അതിനും നൽകും പ്രതിഫലം. ജീവനക്കാരുടെ ഭാഗത്തുനിന്നും കമ്പനിയുടെ ഈ നയത്തിന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ശ്രദ്ധ നേടിയതോടെ കമ്പനിയിൽ ജോലി കിട്ടാൻ എന്തു ചെയ്യണമെന്നാണ് തൊഴിൽ അന്വേഷകരായ യുവതീ യുവാക്കളിൽ ഏറെയും ചോദിച്ചത്. സ്വപ്നം കണ്ട ജോലി ഇതാണ് എന്നും നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

എന്നാൽ കമ്പനിയുടെ നടപടിയെ വിമർശിക്കുന്നവരും കുറവല്ല. സ്നേഹം പണം കൊടുത്ത് വാങ്ങേണ്ടതല്ലന്നും ഇത്തരം നടപടികൾ സാമൂഹിക മൂല്യച്യുതിക്ക് കാരണമാകുമെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

അടുത്ത കാലത്തായി, ചൈനയിൽ വിവാഹ നിരക്കിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സർക്കാർ രേഖകൾ സൂചിപ്പിക്കുന്നത് 2024 -ൻ്റെ ആദ്യ മൂന്ന് പാദങ്ങളിൽ 4.74 ദശലക്ഷം ചൈനീസ് ദമ്പതികൾ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്തതില്‍ നിന്ന് 16.6 ശതമാനം കുറവാണ്. 

ഇത്തരം ഒരു അവസ്ഥയിൽ ഇത്തരത്തിലുള്ള നടപടികൾ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത് യുവതീ യുവാക്കളെ വിവാഹത്തിൽ നിന്നും കൂടുതൽ അകറ്റുമെന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.

ബോസിനെക്കൊണ്ട് കഷ്ടപ്പെടുകയാണോ, അവരെ ശകാരിക്കണോ? ഈ കമ്പനി സഹായിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?