കുഞ്ഞ് വരുന്ന ആവേശം, അച്ഛന്മാരാവാനൊരുങ്ങി ഈ ​​ഗേദമ്പതികൾ

By Web TeamFirst Published Aug 12, 2021, 4:03 PM IST
Highlights

അങ്ങനെ ആംബർ അവരുടെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു. ആംബറുമായി തങ്ങൾക്ക് വളരെ അടുപ്പമാണെന്നും, അവർ ചെയ്യുന്ന സേവനത്തിന് എന്നും നന്ദിയുള്ളവരായിരിക്കും തങ്ങളെന്നും അവർ പറയുന്നു. 

യഥാർത്ഥ സ്നേഹത്തിന്റെ മുന്നിൽ ഒന്നും ഒരു തടസമല്ല. ഒരു പതിറ്റാണ്ടുകാലത്തെ ഡേറ്റിംഗിന് ശേഷം വിവാഹിതരായ സഞ്ജയ് -ഡൗഗ് ദമ്പതികളെ സംബന്ധിച്ചിടത്തോളം അത് സത്യമാണ്. 2009 -ലാണ് അവർ കണ്ടുമുട്ടിയത്. 'ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നു' എന്ന് സഞ്ജയ് പറയുന്നു. 10 വർഷത്തോളം പ്രണയിച്ച ശേഷം പിന്നീട്  2019 -ൽ വിവാഹം. ഇപ്പോൾ ആ ദമ്പതികൾ അച്ഛന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്.  

ലണ്ടൻ നിവാസികളായ ആ ദമ്പതികൾ ഇന്ത്യൻ രീതിയിലുള്ള ഷെർവാണികൾ ധരിച്ചായിരുന്നു വിവാഹത്തിനെത്തിയത്. ചടങ്ങിൽ സംബന്ധിക്കാൻ അവരുടെ മാതാപിതാക്കളും എത്തിയിരുന്നു. 12 വർഷമായി, ഡൗഗും സഞ്ജയും യാത്രയും വിനോദവുമായി ജീവിതം അടിച്ചുപൊളിക്കുകയാണ്. ഇന്നും ആ യാത്രകൾ തുടരുന്നു. ഗ്രീസും ഇന്ത്യയും ഉൾപ്പെടെ 50 -ലധികം രാജ്യങ്ങൾ അവർ സന്ദർശിച്ചിട്ടുണ്ട്. "ഞങ്ങൾ ലണ്ടനിൽ നിന്നും ഇസ്താംബൂളിലേക്കും അവിടെ നിന്നും ന്യൂയോർക്കിലേക്കും യാത്ര പോയി” അവർ വെളിപ്പെടുത്തി.  

"2019 -ലെ ഞങ്ങളുടെ വിവാഹത്തിന് ശേഷം, ഒരു കുടുംബമുണ്ടാക്കാനുള്ള വഴിയെ കുറിച്ച് ഞങ്ങൾ ആഴത്തിൽ ചർച്ച ചെയ്തു" ഡൗഗ് പറയുന്നു. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, വാടക ഗർഭപാത്രം എന്ന ആശയത്തിൽ എത്തിച്ചേർന്നു. മധുവിധു കഴിഞ്ഞയുടനെ അവർ ഇതിനായുള്ള കാര്യങ്ങൾ ആരംഭിച്ചു. 2020 മാർച്ചിൽ ഇതിനായി യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായ, അമേരിക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഫെർട്ടിലിറ്റി ക്ലിനിക്കും വാടക ഗർഭപാത്ര ഏജൻസിയും അവർ സന്ദർശിച്ചു. അവർ മുഖാന്തരം ആംബർ എന്ന യുവതിയെ ദമ്പതികൾ കണ്ടുമുട്ടി.

അങ്ങനെ ആംബർ അവരുടെ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു. ആംബറുമായി തങ്ങൾക്ക് വളരെ അടുപ്പമാണെന്നും, അവർ ചെയ്യുന്ന സേവനത്തിന് എന്നും നന്ദിയുള്ളവരായിരിക്കും തങ്ങളെന്നും അവർ പറയുന്നു. ദമ്പതികൾ അടുത്തിടെ സഞ്ജയിന്റെ അമ്മയുടെ അടുത്തുള്ള ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റി. ഒക്ടോബറിൽ പിറക്കാനിരിക്കുന്ന തങ്ങളുടെ കുഞ്ഞിനായുള്ള ഒരുക്കത്തിലാണ് അവർ ഇപ്പോൾ. ഭാഗ്യവശാൽ, ഡൗഗിന് അവധി എടുക്കാൻ കഴിയും, ഭാവിയിൽ അവരുടെ കുട്ടി വലുതായശേഷം പാർട്ട് ടൈം ജോലിക്ക് തിരികെ പോകും. സഞ്ജയിനും അവധിയുള്ളതിനാൽ കുഞ്ഞിനെ നോക്കാൻ പ്രയാസമുണ്ടാകില്ലെന്ന് ഡൗഗ് പറയുന്നു. "ഞങ്ങൾക്ക് ഒരു കുടുംബമെന്ന നിലയിൽ 7 മാസത്തെ അവധി ലഭിക്കും. ഞങ്ങൾക്ക് ശരിക്കും എക്സ്സൈറ്റഡ് ആണ്. ഞങ്ങൾ അടുത്തിടെ പ്രസവാനന്തര ക്ലാസുകളിൽ പങ്കെടുക്കാൻ ആരംഭിച്ചു" സഞ്ജയ് പറഞ്ഞു. അവരുടെ ആദ്യത്തെ കുഞ്ഞിനെ എതിരേൽക്കാനും, അവരുടെ ജീവിതത്തിന്റെ ഈ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും അവർ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോൾ.  

 
 

click me!