തന്റെ ശമ്പളം എത്രയാണ് എന്ന് പറയാൻ ഭർത്താവ് തയ്യാറായില്ല, വിവരാവകാശ കമ്മീഷനെ ആശ്രയിച്ച് ഭാര്യ

Published : Oct 03, 2022, 03:15 PM IST
തന്റെ ശമ്പളം എത്രയാണ് എന്ന് പറയാൻ ഭർത്താവ് തയ്യാറായില്ല, വിവരാവകാശ കമ്മീഷനെ ആശ്രയിച്ച് ഭാര്യ

Synopsis

എന്നാൽ, ആദ്യത്തെ തവണ അവർക്ക് വിവരമറിയാൻ സാധിച്ചില്ല. ആദ്യം ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മുന്നിലാണ് സഞ്ജു ​ഗുപ്ത അപേക്ഷ സമർപ്പിച്ചത്. പക്ഷേ, ഭർത്താവിന്റെ സമ്മതം കൂടാതെ അങ്ങനെ വിവരങ്ങളൊന്നും നൽകാനാവില്ല എന്ന് കാണിച്ച് സജ്ഞുവിന്റെ അപേക്ഷ നിരസിക്കപ്പെട്ടു.

വയസും ശമ്പളവും തുറന്ന് പറയാൻ ആളുകൾക്ക് മടിയാണ് എന്ന് നാം പറയാറുണ്ട്. എന്നാൽ, വളരെ അടുപ്പമുള്ള ആളുകളോട് നാം അതെല്ലാം തുറന്ന് പറയാറുണ്ട്. എന്നാൽ, ഇവിടെ ഒരാൾ സ്വന്തം ഭാര്യയോട് പോലും തനിക്ക് എത്ര രൂപ ശമ്പളം കിട്ടും എന്ന് തുറന്ന് പറയാൻ തയ്യാറായില്ല. ചിലപ്പോൾ അതിന്റെ പേരിൽ ഭാര്യ വഴക്കൊക്കെ ഉണ്ടാക്കിയേക്കാം അല്ലേ? എന്നാൽ, ഇവിടുത്തെ ഭാര്യ കുറച്ചധികം പ്രാക്ടിക്കൽ ആണ്. ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് അറിയാൻ യുപി ബറേലിയിലെ സഞ്ജു ​ഗുപ്തയെന്ന യുവതി എന്ത് ചെയ്തു എന്നോ? വിവരാവകാശനിയമത്തെ ഉപയോ​ഗിച്ചു. 

2005 -ൽ നിലവിൽ വന്ന വിവരാവകാശനിയമപ്രകാരം പൊതുവകുപ്പുകളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം വിവരങ്ങൾ ജനങ്ങൾക്ക് നൽകണം എന്നാണല്ലോ? അതിനാണ് ഭാര്യയും വിവരാവകാശ നിയമത്തെ കൂട്ട് പിടിച്ചത്. ലഖ്നൗവിലാണ് സംഭവം. എത്ര ചോദിച്ചിട്ടും ഭർത്താവ് ശമ്പളം എത്രയാണ് എന്ന് പറയാത്തതിനെ തുടർന്ന് സഞ്ജു ​ഗുപ്ത വിവരാവകാശ അപേക്ഷ നൽകുകയായിരുന്നു. 

എന്നാൽ, ആദ്യത്തെ തവണ അവർക്ക് വിവരമറിയാൻ സാധിച്ചില്ല. ആദ്യം ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മുന്നിലാണ് സഞ്ജു ​ഗുപ്ത അപേക്ഷ സമർപ്പിച്ചത്. പക്ഷേ, ഭർത്താവിന്റെ സമ്മതം കൂടാതെ അങ്ങനെ വിവരങ്ങളൊന്നും നൽകാനാവില്ല എന്ന് കാണിച്ച് സജ്ഞുവിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. അവർ അപലേറ്റ് അതോറിറ്റിയെ സമീപിച്ചു. എന്നാൽ, അവരും ആ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും യുവതി തോറ്റ് പിന്മാറാൻ തയ്യാറായില്ല. അവർ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ആശ്രയം അർപ്പിച്ചു. ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറോട് ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് സഞ്ജു ​ഗുപ്തയെ അറിയിക്കണം എന്ന് നിർദ്ദേശം വന്നു.  

അങ്ങനെ കുറച്ച് കഷ്ടപ്പെട്ടാലും ഭർത്താവിന്റെ ശമ്പളം എത്രയുണ്ട് എന്ന് സഞ്ജു ​ഗുപ്തയ്ക്ക് കൃത്യമായി അറിയാൻ അവസരം കിട്ടി. എന്തായാലും ഭർത്താവ് ഒന്ന് തുറന്ന് പറയാൻ തയ്യാറായിരുന്നു എങ്കിൽ ഇക്കണ്ട കഷ്ടപ്പാടിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു അല്ലേ? 

 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!