ക്ലാസെടുക്കുന്നതിനിടയിൽ 74 തവണ പോൺസൈറ്റിൽ കയറി, അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കി

Published : Oct 03, 2022, 02:09 PM IST
ക്ലാസെടുക്കുന്നതിനിടയിൽ 74 തവണ പോൺസൈറ്റിൽ കയറി, അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കി

Synopsis

പോൺസൈറ്റിൽ കയറുക, അത്തരം സൈറ്റുകളിൽ നിന്നും സ്ത്രീകളോട് ചിത്രങ്ങൾ ആവശ്യപ്പെടുക, സ്കൂൾ ലാപ്‍ടോപ്പിൽ അവ സേവ് ചെയ്ത് വയ്ക്കുക തുടങ്ങി പല കാര്യങ്ങളും ഡേവിഡ് ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തി. 

ക്ലാസെടുക്കുന്നതിനിടയിൽ 74 തവണ പോൺ സൈറ്റിൽ കയറി, അധ്യാപകനെതിരെ അന്വേഷണം. ഡേവിഡ് എന്ന അധ്യാപകനെ മെയ്‍ഡ്സ്റ്റോൺ ​ഗ്രാമർ സ്കൂളിൽ നിന്നും അന്വേഷണത്തെ തുടർന്ന് പുറത്താക്കി. അന്വേഷണത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ സ്കൂൾ സമയത്തിൽ 74 തവണ അധ്യാപകൻ പോൺസൈറ്റിൽ കയറി സ്ത്രീകളുടെ ചിത്രങ്ങൾ പരിശോധിച്ചു എന്ന് കണ്ടെത്തി. 

2018 മുതൽ ഈ സ്കൂളിലെ ബിസിനസ് സ്റ്റഡീസ് ആൻഡ് എക്കണോമിക്സ് ടീച്ചറാണ് 59 -കാരനായ ഡേവിഡ്. ക്ലാസുകൾക്കിടയിൽ അത്തരം സൈറ്റുകൾ സന്ദർശിച്ചു എന്ന് ഡേവിഡ് പിന്നീട് സമ്മതിച്ചു. അതുപോലെ തന്നെ ആ സമയങ്ങളിൽ സ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തി. പിടിക്കപ്പെടാതിരിക്കാൻ ആ ഇന്റർനെറ്റ് ഹിസ്റ്ററി മുഴുവനും മായ്ച്ച് കളഞ്ഞു. ഒരു പ്രസ്താവനയിൽ ഡേവിഡ് തന്റെ പെരുമാറ്റം സഭ്യതയ്ക്ക് നിരക്കാത്തതായിരുന്നു എന്നും തന്റെ തൊഴിലിനെ അപകീർത്തിപ്പെടുത്തുന്ന ഒന്നായിരുന്നു എന്നും അം​ഗീകരിച്ചു. 

വളരെ അപ്രതീക്ഷിതമായിട്ടാണ് ഡേവിഡ് സ്കൂൾ സമയങ്ങളിൽ ഇത്തരം സൈറ്റുകൾ ഉപയോ​ഗിക്കുന്നുണ്ട് എന്ന് അറിയാനിട വന്നത്. സ്കൂളിലെ ഒരാൾ 'ഐ ടേക്ക് മൈ ലൈഫ്' എന്ന കീവേഡ് ഉപയോ​ഗിച്ചതായി സ്കൂളിന്റെ മോണിറ്ററിം​ഗ് സോഫ്റ്റ്‍വെയർ കണ്ടെത്തി. ഇത് പരിശോധിക്കുന്നതിനിടയിലാണ് ഡേവിഡ് പോൺ സൈറ്റുകളിൽ കയറുന്നത് കണ്ടെത്തിയത്. സെർച്ച് ഹിസ്റ്ററി അധ്യാപകൻ മായിച്ചു കളയുന്നുണ്ട് എന്നും കണ്ടെത്തി. 

പോൺസൈറ്റിൽ കയറുക, അത്തരം സൈറ്റുകളിൽ നിന്നും സ്ത്രീകളോട് ചിത്രങ്ങൾ ആവശ്യപ്പെടുക, സ്കൂൾ ലാപ്‍ടോപ്പിൽ അവ സേവ് ചെയ്ത് വയ്ക്കുക തുടങ്ങി പല കാര്യങ്ങളും ഡേവിഡ് ചെയ്തു എന്നും അന്വേഷണത്തിൽ കണ്ടെത്തി. 

താൻ അത്തരം സൈറ്റുകളിൽ കയറാറുണ്ട്. സ്ത്രീകളുടെ ചിത്രങ്ങൾ ചോദിക്കുകയും അത് കിട്ടുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യാറുണ്ട് എന്നും ഡേവിഡ് തുറന്ന് സമ്മതിച്ചു. സ്കൂൾ സമയങ്ങളിലടക്കം പോൺസൈറ്റുകൾ കാണുകയും ചിത്രങ്ങൾ ചോദിക്കുകയും അത്തരം കണ്ടന്റുകൾ മറ്റുള്ളവരുമായി പങ്ക് വയ്ക്കുകയും ഒക്കെ ചെയ്ത ഡേവിഡിനെ അധ്യാപനത്തിൽ നിന്നും നിരോധിക്കണം എന്നും അന്വേഷണത്തിന് വേണ്ടിയുണ്ടാക്കിയ പാനൽ ആവശ്യപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ