മകന്റെ ക്യൂട്ട്‍നെസ്സ് നാട്ടുകാരെ കാണിക്കാൻ അച്ഛൻ ചെലവഴിച്ചത് 5.8 കോടി; തനിക്കത് തീരെ പിടിച്ചിട്ടില്ലെന്ന് മകൻ!

Published : Jun 11, 2025, 04:57 PM IST
Tokyo

Synopsis

എന്നാൽ, രസം ഇതൊന്നുമല്ല. ഇപ്പോൾ 16 വയസായ മകന് ഇത് കാണുന്നതേ ഇഷ്ടമല്ല. 'തനിക്ക് തന്റെ ഈ ചിത്രങ്ങൾ ന​ഗരത്തിലുടനീളം പതിച്ചിരിക്കുന്നത് ഒട്ടും ഇഷ്ടമല്ല' എന്നാണ് അവൻ പറയുന്നത്.

മക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന മാതാപിതാക്കളുണ്ട്. എത്ര രൂപയും ചെലവഴിക്കാൻ മടി കാണിക്കാത്തവർ. എന്നാൽ, ജപ്പാനിലുള്ളവർ പറയുന്നത് ഈ അച്ഛൻ ചെയ്തത് കുറച്ച് കൂടിപ്പോയി എന്നാണ്. മറ്റൊന്നുമല്ല, മകന്റെ ക്യൂട്ട്നെസ്സ് നാട്ടുകാരെ മൊത്തം കാണിക്കാൻ വേണ്ടി അച്ഛൻ മുടക്കിയത് ആയിരമോ പതിനായിരമോ ലക്ഷങ്ങളോ അല്ല, മറിച്ച് 5.8 കോടി രൂപയാണത്രെ.

മകന്റെ ക്യൂട്ടായിട്ടുള്ള ചിത്രങ്ങൾ ടോക്യോയിൽ അങ്ങോളം ഇങ്ങോളം പതിപ്പിക്കുകയാണ് ഈ അച്ഛൻ ചെയ്തത് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് എഴുതുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി അച്ഛൻ ഇത് ചെയ്യുന്നുണ്ടത്രെ. റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ അച്ഛൻ കുറേ വർഷങ്ങളായി മകന്റെ വിവിധ ചിത്രങ്ങൾ ടോക്യോയിൽ ഉടനീളം പതിപ്പിക്കാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. മകന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളാണ് ഇങ്ങനെ പതിപ്പിക്കുന്നത്.

യു കുൻ എന്ന ഈ കുട്ടി ഇവിടെ പ്രശസ്തനാണ്. 'ലാൻഡ് മാർക്ക് കിഡ്' എന്നും അവനെ വിളിക്കാറുണ്ടത്രെ. വഴിയോരങ്ങളിലും ബസുകളിലും പാർക്കിം​ഗ് സൈനുകളിലും എന്നു വേണ്ട സകലസ്ഥലങ്ങളിലും അച്ഛൻ പണം ചെലവഴിച്ച് മകന്റെ ചിത്രങ്ങൾ വയ്ക്കുന്നുണ്ട്. 'തന്റെ കുട്ടി വളരെ സുന്ദരനാണ്, അതിനാൽ തന്നെ ഈ ന​ഗരം മുഴുവനും അവനെ കാണേണ്ടതുണ്ട്' എന്നും പറഞ്ഞാണത്രെ അച്ഛൻ മകന്റെ ചിത്രങ്ങൾ എല്ലായിടത്തും പതിക്കുന്നത്.

യു കുൻ ചിരിക്കുന്നതും, തമാശകൾ കാണിക്കുന്നതും, കരയുന്നതും ഒക്കെയായ വിവിധ ചിത്രങ്ങളാണ് പരസ്യങ്ങളായി ന​ഗരത്തിൽ പലയിടങ്ങളിലായി പതിച്ചിരിക്കുന്നത്. 'എന്റെ മകൻ കുഞ്ഞായിരിക്കുമ്പോൾ വളരെ സുന്ദരനായിരുന്നു, ഈ ന​ഗരം അത് കാണേണ്ടതുണ്ട്' എന്നാണ് കുട്ടിയുടെ അച്ഛനായ റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ പറഞ്ഞത്.

എന്നാൽ, രസം ഇതൊന്നുമല്ല. ഇപ്പോൾ 16 വയസായ മകന് ഇത് കാണുന്നതേ ഇഷ്ടമല്ല. 'തനിക്ക് തന്റെ ഈ ചിത്രങ്ങൾ ന​ഗരത്തിലുടനീളം പതിച്ചിരിക്കുന്നത് ഒട്ടും ഇഷ്ടമല്ല' എന്നാണ് അവൻ പറയുന്നത്.

'ഞാനത്ര ക്യൂട്ടാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ കോടികൾ എന്തുകൊണ്ട് തന്റെ ബാങ്ക് അക്കൗണ്ടിലിട്ടില്ല' എന്നാണ് അവന്റെ അച്ഛനോടുള്ള ചോദ്യം. സോഷ്യൽ മീഡിയയിലും നിരവധിപ്പേരാണ് 'ഈ അച്ഛൻ ചെയ്തത് കുറച്ച് കൂടിപ്പോയി ആ പണം മറ്റ് വല്ലതിനും ചെലവഴിക്കാമായിരുന്നു' എന്ന് അഭിപ്രായപ്പെടുന്നത്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്