ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; 3 ലക്ഷം രൂപയുടെ യൂസ്‍ഡ് കാറുമായി യുവാവ്

Published : Oct 25, 2026, 03:59 PM IST
bengaluru

Synopsis

തൻ്റെ പുതിയ 'സ്‌കോഡ സ്ലാവിയ' കാർ ഈ ഗതാഗതക്കുരുക്കിലേക്ക് ഇറക്കാൻ താല്പര്യമില്ലാതിരുന്ന അദ്ദേഹം, ദിവസേനയുള്ള യാത്രയ്ക്കായി 3 ലക്ഷം രൂപയ്ക്ക് 2015 മോഡൽ 'സെലേറിയോ' കാർ വാങ്ങുകയായിരുന്നു.

ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിനും മാനസികസമ്മർദ്ദത്തിനും '3 ലക്ഷം രൂപയുടെ' ഒരു വഴി കണ്ടെത്തി ബെംഗളൂരു നിവാസിയായ യുവാവ്. അശ്രദ്ധമായി വാഹനമോടിക്കുന്ന ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷക്കാരും കാരണം തന്റെ ആഡംബര കാറിന് കേടുപാടുകൾ സംഭവിക്കുമെന്ന് ഭയന്ന്, അദ്ദേഹം ഒരു യൂസ്ഡ് കാർ വാങ്ങുകയായിരുന്നു.

റെഡിറ്റിൽ daringdemon69 എന്ന ഐഡിയിലുള്ള യൂസറാണ് ഈ കുറിപ്പ് പങ്കുവെച്ചത്. തന്റെ ഈ തീരുമാനത്തിന്റെ ഗുണം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരു ഓട്ടോറിക്ഷ തന്റെ രണ്ടാമത് വാങ്ങിയ കാറിന്റെ മുന്നിൽ ഉരസിയപ്പോൾ താൻ തികച്ചും ശാന്തനായിരുന്നുവെന്നും ദേഷ്യപ്പെടുന്നതിന് പകരം, ഓട്ടോ ഡ്രൈവർക്ക് ഒരു 'തംബ്‌സ് അപ്പ്' നൽകി എന്നുമാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ജീവനക്കാർ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് കമ്പനി നിർബന്ധമാക്കിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ പുതിയ 'സ്‌കോഡ സ്ലാവിയ' കാർ ഈ ഗതാഗതക്കുരുക്കിലേക്ക് ഇറക്കാൻ താല്പര്യമില്ലാതിരുന്ന അദ്ദേഹം, ദിവസേനയുള്ള യാത്രയ്ക്കായി 3 ലക്ഷം രൂപയ്ക്ക് 2015 മോഡൽ 'സെലേറിയോ' കാർ വാങ്ങുകയായിരുന്നു. താൻ ചിലവഴിച്ചതിൽ വെച്ച് ഏറ്റവും മികച്ച 3 ലക്ഷം രൂപയാണിതെന്നാണ് അദ്ദേഹം പറയുന്നത്.

മറ്റ് കാർ ഉടമകളും ഈ ആശയത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നേരിടാനുള്ള 'ഏറ്റവും ബുദ്ധിപരമായ വഴി' ഇതാണെന്നാണ് പലരുടെയും അഭിപ്രായം. 'നഗരത്തിലെ യാത്രകൾക്ക് ചെറിയൊരു മാരുതി കാർ നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്' എന്ന് മറ്റൊരു വ്യക്തി കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെ ട്രാഫിക്കിൽ വണ്ടിയോടിക്കുന്നത് തീർത്തും വെറുക്കുന്നു എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഓൺലൈനിൽ വാങ്ങിയ ടി ഷർട്ടിനൊപ്പം വെള്ളപ്പേപ്പറിലൊരു അപേക്ഷ; വൈറലായി പോസ്റ്റ്
മൊത്തം തട്ടിപ്പ്; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് യാത്രക്കാരനിൽ നിന്നും കൂടുതൽ പണം തട്ടാൻ ഊബർ ഡ്രൈവറുടെ ശ്രമം