മൂന്ന് സഹോദരിമാരും സ്നേഹിച്ചത് ഒരേ പുരുഷനെ; ഒടുവിൽ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ

Published : Feb 05, 2023, 02:29 PM IST
മൂന്ന് സഹോദരിമാരും സ്നേഹിച്ചത് ഒരേ പുരുഷനെ; ഒടുവിൽ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ

Synopsis

മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവരുടെ പ്രണയകഥയിലെ പ്രത്യേകത. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭർത്താവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു.

കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരായാലും അമ്പരന്നു പോകും. കാരണം ഇവർ മൂന്നുപേരും ഒരേസമയം സ്നേഹിച്ചത് ഒരു പുരുഷനെ തന്നെയാണ്. മൂന്നു പേരെയും വിഷമിപ്പിക്കാൻ മനസ്സ് വരാത്തതുകൊണ്ട് ഒരേസമയം മൂന്നു പേരെയും സ്നേഹിക്കാനുള്ള മഹാമനസ്കത എന്തായാലും കാമുകനും കാണിച്ചു. ഒടുവിൽ മൂന്ന് പേരുടെയും സമ്മതത്തോടുകൂടി മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ് ഇപ്പോൾ ഇവരെല്ലാവരും.

കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥ കേട്ടാണ് നെറ്റിസൺസ് അമ്പരന്നു പോയത്. ഒരു ക്വയർ ബാൻഡിലെ ഗായകരാണ് ഈ മൂന്ന് സഹോദരിമാരും. ഒരു ക്വയർ പരിപാടിക്കിടയിൽ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ ഇവർ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. ആദ്യം സ്റ്റീവോയെ പരിചയപ്പെട്ട കേറ്റ് ആണ് മറ്റു രണ്ടു സഹോദരിമാർക്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തത്. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവരുടെ പ്രണയകഥയിലെ പ്രത്യേകത. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭർത്താവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹശേഷം ഇവരെല്ലാവരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസം. എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിൽ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ തനിക്ക് സാധിക്കുന്നുണ്ടെന്നുമാണ് സ്റ്റീവോ പറയുന്നത്.

സ്റ്റീവോ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധൻ ഈവ്വിനും വേണ്ടിയാണ് ഇയാൾ മാറ്റിവെച്ചിരിക്കുന്നത്.  ഈ ടൈംടേബിൾ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാർക്കും നിർബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ഏതായാലും മൂന്നു ഭാര്യമാർക്ക് ഒപ്പമുള്ള ജീവിതത്തിൽ താൻ സംതൃപ്തൻ ആണെന്നാണ് സ്റ്റീവോ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!