ഓസ്ട്രേലിയയില്‍ നിന്ന് മെക്സിക്കോ വരെ തകര്‍ന്ന ബോട്ടില്‍ വളര്‍ത്ത് നായക്കൊപ്പം കടലില്‍ അലഞ്ഞത് രണ്ട് മാസം !

Published : Jul 19, 2023, 12:54 PM ISTUpdated : Jul 19, 2023, 12:57 PM IST
ഓസ്ട്രേലിയയില്‍ നിന്ന് മെക്സിക്കോ വരെ തകര്‍ന്ന ബോട്ടില്‍ വളര്‍ത്ത് നായക്കൊപ്പം കടലില്‍ അലഞ്ഞത് രണ്ട് മാസം !

Synopsis

കടല്‍ക്ഷോഭത്തില്‍ ബോട്ട് തകര്‍ന്നതിന് പിന്നാലെ കടലിലെ ഒഴുക്കിനനുസരിച്ചായിരുന്നു പിന്നീടുള്ള യാത്ര. രണ്ട് മാസത്തിലേറെ കാലം ഓസ്ട്രേലിയയില്‍ നിന്ന് മെക്സിക്കോ വരെ ഇതേ രീതിയിലായിരുന്നു അദ്ദേഹവും നായയും കടലിലൂടെ അലഞ്ഞത്.  

റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത കാസ്റ്റ് എവേ എന്ന വിശ്വവിഖ്യാതമായ ചലച്ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ നായകനായ ടോം ഹാങ്ക്സിനെ മറക്കാന്‍ സാധ്യതയില്ല. ഒരു ചെറു ദ്വീപില്‍ ഒറ്റപ്പെട്ട് പോയ ഒരു മനുഷ്യന്‍റെ കഥയായിരുന്നു അത്. അതീജീവിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഒരോ ശ്രമങ്ങളും പരാജയപ്പെടുന്നു. ഒടുവില്‍ അദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തുമ്പോള്‍ ഭാര്യ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടാകും. ടോം ഹാങ്ക്സ് അവതരിപ്പിച്ച ചക്ക് നോലൻഡ് എന്ന കഥാപാത്രത്തിന് സമാനമായ ഒരു ജീവിതത്തിലൂടെ കടന്ന് പോയ ഒരാള്‍ കഴിഞ്ഞ ദിവസം മെക്സിന്‍റെ തുറമുഖത്തെത്തി. ഓസ്‌ട്രേലിയൻ നാവികനായ ടിം ഷാഡോക്ക് (54) ആയിരുന്നു അത്. തന്‍റെ നായ ബെല്ലയുമായി പസഫിക് സമുദ്രത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കവേയുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് മാസങ്ങളോളും കടലില്‍ അലഞ്ഞ ശേഷമായിരുന്നു അദ്ദേഹം മെക്സിക്കന്‍ തീരത്ത് അടിഞ്ഞത്. കടല്‍ക്ഷോഭത്തില്‍ ബോട്ട് പ്രവര്‍ത്തനരഹിതമായിരുന്നു. 

ഒരുമയോടെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന യുവതിയും സിംഹവും; വൈറല്‍ വീഡിയോ

കടലിലെ ഒഴുക്കിനനുസരിച്ചായിരുന്നു പിന്നീടുള്ള യാത്ര. ഏതാണ്ട് രണ്ട് മാസത്തോളം ഇത്തരത്തില്‍ കടലില്‍ അലഞ്ഞ് തിരിഞ്ഞ ടിം ഷാഡോക്കും അദ്ദേഹത്തിന്‍റെ നായയും മീന്‍ തിന്നും മഴ വെള്ളവും കുടിച്ചുമാണ് ജീവന്‍ നിലനിര്‍ത്തിയത്. രണ്ട് മാസത്തെ യാതനയ്ക്ക് ശേഷം മെക്സിക്കന്‍ തുറമുഖമായ മാന്‍സാനില്ലോയിലെത്തുമ്പോള്‍ അദ്ദേഹം മെലിഞ്ഞുണങ്ങി, താടിയും മുടിയും വളര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയിരുന്നു. അപ്പോഴും ടിം ഷാഡോക്കിന്‍റെ തൊപ്പിയില്‍ മത്സ്യബന്ധന കമ്പനിയായ ഗ്രുപോമറിന്‍റെ ലോഗോ ഉണ്ടായിരുന്നു. തീരത്തേക്ക് കാലെടുത്ത് വച്ചപ്പോള്‍ തന്നെ കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്, 'ഞാന്‍ ജീവിച്ചിരിപ്പുണ്ട്. അതിന് കഴിയുമെന്ന് കരുതിയതല്ല. അതിനാല്‍ എല്ലാവരോടും വളരെയധികം നന്ദി.' എന്നായിരുന്നു. 'ബെല്ല, തന്നെക്കാള്‍ ധൈര്യശാലിയാണെന്നും അവളാണ് തന്‍റെ ജീവിന്‍ നിലനിര്‍ത്തിയതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരയിൽ നിന്ന് 1200 മൈലിലധികം ദൂരത്ത് ഒരു ബോട്ടും അതില്‍ ഒരു മനുഷ്യനും നായയും ഒഴുകി നടക്കുന്നത് കണ്ട ഒരു ഹെലികോപ്റ്റർ നല്‍കിയ സന്ദേശത്തെ തുടര്‍ന്ന് മരിയ ഡെലിയ എന്ന മത്സ്യബന്ധന കപ്പലാണ് ടിം ഷാഡോക്കിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?