മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ 

Published : Jul 19, 2023, 11:25 AM IST
മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ 

Synopsis

മൺസൂണിലാണ് എങ്കിൽ കാര്യങ്ങൾ വളരെ അധികം അവതാളത്തിലാവും. കുട്ടികൾക്ക് തടാകവും മറ്റും കടന്ന് സ്കൂളിൽ പോവുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായി മാറുകയാണ് പതിവ്.

സ്കൂൾ ബസ് എന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ ത്രിപുരയിൽ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ വളരെ വ്യത്യസ്തമായ മാർ​ഗവുമായി എത്തിയിരിക്കുകയാണ് ത്രിപുര സർക്കാർ. പ്രത്യേകിച്ച് മൺസൂൺ കാലത്ത്. അത് എന്താണ് എന്നല്ലേ? സ്കൂൾ ബോട്ട്. 

ഗുമതി ജില്ലയിലെ ഡംബൂർ തടാകത്തിലുള്ള ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളെ അവരുടെ സ്കൂളിൽ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സ്കൂൾ എജ്യുക്കേഷൻ ഡിപാർട്‍മെന്റ് ഞായറാഴ്ച ‘സ്കൂൾ ബോട്ട്’ സർവീസ് ആരംഭിച്ചത്. നേരത്തെയും ഡംബൂർ തടാകത്തിൽ ബോട്ട് സർവീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികൾക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്കൂളിൽ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് വേണ്ടി സർക്കാർ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സർവീസ് തുടങ്ങിയിരിക്കുന്നത്. 

മൺസൂണിലാണ് എങ്കിൽ കാര്യങ്ങൾ വളരെ അധികം അവതാളത്തിലാവും. കുട്ടികൾക്ക് തടാകവും മറ്റും കടന്ന് സ്കൂളിൽ പോവുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായി മാറുകയാണ് പതിവ്. അങ്ങനെയാണ് ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യമായി ബോട്ട് സർവീസ് ആരംഭിച്ചത്. ഇതുവഴി ഫീസിനെ കുറിച്ച് ആകുലപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് ദിവസവും സ്കൂളിലെത്താം എന്നാണ് സർക്കാർ കണക്കാക്കുന്നത്. 

ആരാണ് ബാഹുബലി? ജൈന രാജാവ്, ദിഗംബര മൂര്‍ത്തി !

"ദക്മുറ ഗുമതി സീനിയർ ബേസിക് സ്കൂളിൽ തന്നെ 100 ​​വിദ്യാർത്ഥികളുണ്ട്, എന്നാൽ യാത്രാ തടസ്സം കാരണം ഹാജർ വളരെ കുറവാണ്. ഡംബൂർ തടാകത്തിലെ വിവിധ ദ്വീപുകളിൽ നിന്ന് മാത്രം അമ്പതോളം വിദ്യാർത്ഥികൾ വരുന്നുണ്ടാവും. ബോട്ടിന്റെ ഫീസ് ഇവർക്ക് താങ്ങാൻ കഴിയാത്തതിനാൽ അവർ പലപ്പോഴും സ്കൂളിൽ എത്താറില്ല" എന്നാണ് സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ (എസ്പിഡി) ചാന്ദ്‌നി ചന്ദ്രൻ ഞായറാഴ്ച പിടിഐയോട് പറഞ്ഞത്. സൗജന്യമായി ബോട്ട് വന്നതോടെ വിദ്യാർത്ഥികൾ കൃത്യമായി സ്കൂളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ