എട്ട് പേരെ 2906 -ലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് 'ടൈം ട്രാവലർ'

Published : Sep 08, 2022, 12:00 PM IST
എട്ട് പേരെ 2906 -ലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് 'ടൈം ട്രാവലർ'

Synopsis

ഏതായാലും പോസ്റ്റിന് നിരവധി പേർ കമന്റിട്ടു. അതിൽ തന്നെ പലരും തമാശയ്ക്കും അല്ലാതെയും തങ്ങളെ കൂടി ഭാവിയിലേക്ക് കൊണ്ടുപോവുമോ എന്ന് ചോദിച്ചിട്ടുണ്ട്.

സിനിമകളുടെയും മറ്റും സ്വാധീനം കൊണ്ടാണോ എന്ന് അറിയില്ല. ടൈം ട്രാവലറാണ് എന്നും പറഞ്ഞ് നിരവധി ആളുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. അതുപോലെ പല അവകാശ വാദങ്ങളും അവർ ഉന്നയിക്കുന്നുമുണ്ട്. അത്തരത്തിൽ ഒരാളാണ് @timevoyager എന്ന ഐഡിയിലുള്ള ആളും. താൻ 2906 -ൽ യാത്ര ചെയ്തു എന്നാണ് ഇയാളുടെ വാദം. തീർന്നില്ല, എട്ട് പേരെ താനിതുപോലെ ഭാവിയിലേക്ക് കൊണ്ട് പോവും എന്നും ഇയാൾ പറയുന്നുണ്ട്. 

കാലാവസ്ഥാ വ്യതിയാനങ്ങൾ പഠിച്ച് ശരിയാക്കിയില്ലെങ്കിൽ 2024 -ഓടെ വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവും എന്നും ഇയാൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ, ഈ ടൈം ട്രാവലർ പറയുന്നത് താൻ ഈ വർഷം ഈ ലോകത്തിൽ നിന്നും കുറച്ച് ആളുകളെ ഭാവിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. അപ്പോൾ അവർക്ക് ഭാവിയിൽ ഇവിടെ നടക്കാൻ പോകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റും കാണാൻ സാധിക്കും. അങ്ങനെ തിരിച്ച് വരുമ്പോൾ അവർക്ക് അത് തടയാനാവും എന്നാണ്. 

അയാൾ എഴുതുന്നത് ഇങ്ങനെയാണ്, "ഞാൻ ശരിക്കും ടൈം ട്രാവലർ തന്നെയാണ്. അടുത്ത് തന്നെ ഞാൻ എട്ട് പേരെ ഭാവിയിലേക്ക് കൊണ്ടുപോകും. 6 മാസത്തിനുള്ളിൽ, ഞാൻ തിരഞ്ഞെടുക്കുന്ന 8 ആളുകൾ 2906 എന്ന വർഷത്തിലേക്ക് പോകും. മനുഷ്യരാശി ഉണ്ടാക്കിയ കുഴപ്പങ്ങളും നാശവും അവർ കാണുകയും അവർ മടങ്ങിവരുമ്പോൾ അത് തടയുകയും ചെയ്യും. ഇത് ഞാൻ ഒരു ടൈം ട്രാവലറാണെന്ന് തെളിയിക്കുക മാത്രമല്ല, ഭാവി കാണാൻ നിങ്ങൾക്ക് അവസരം നൽകുകയും ചെയ്യും."  

ഏതായാലും പോസ്റ്റിന് നിരവധി പേർ കമന്റിട്ടു. അതിൽ തന്നെ പലരും തമാശയ്ക്കും അല്ലാതെയും തങ്ങളെ കൂടി ഭാവിയിലേക്ക് കൊണ്ടുപോവുമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാൽ, മറ്റൊരാൾ ചോദിച്ചത് നിങ്ങൾ യഥാർത്ഥ ടൈം ട്രാവലർ ആണെങ്കിൽ ഈ വർഷം ഒക്ടോബർ 31 -ന് എന്ത് സംഭവിക്കും എന്ന് പറയൂ എന്നാണ്. 

ഏതായാലും ഇത്തരം മണ്ടത്തരങ്ങളും വാദങ്ങളും വിശ്വസിക്കുന്നവരും ഉണ്ട് എന്നതും സത്യമാണ്. 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്