Latest Videos

ഓഫീസ് ജോലി മടുത്തു; താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നു

By Web TeamFirst Published Mar 18, 2023, 3:36 PM IST
Highlights

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറവ് നികത്താന്‍ സ്വന്തം ജിഹാദി പോരാളികളെ താലിബാന്‍ ക്ലറിക്കല്‍ ജോലി ഏല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുദ്ധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന നിരവധി പോരാളികള്‍ ട്രാഫിക്കിലും സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ വര്‍ക്കുകളിലും ഒതുങ്ങി. 


ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാന്‍ അനാലിസിസ് നെറ്റ്‍വര്‍ക്കിന്‍റെ ഏറ്റവും പുതിയ റിപ്പോട്ടില്‍ അഫ്ഗാന്‍ ഭരണകൂടമായ താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. അഫ്ഗാന്‍ അനാലിസിസ് നെറ്റ്‍വര്‍ക്കിന്‍റെ ഗവേഷകനായ സബാവൂൻ സമീം, താന്‍ അഭിമുഖം നടത്തിയ അഞ്ച് താലിബാന്‍ പോരാളികളെ അടിസ്ഥാനമാക്കിയാണ് താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നതായി വ്യക്തമാക്കിയത്. 

താലിബാന്‍ തീവ്രവാദി സംഘത്തിലെ ഒരു കമാന്‍റര്‍, ഒരു സ്നൈപ്പര്‍, ഒരു ഡെപ്യൂട്ടി കമാന്‍റര്‍, രണ്ട് പോരാളികള്‍ എന്നിവരെയാണ് സബാവൂൻ സമീം അഭിമുഖം നടത്തിയത്. 'അവര്‍ 24 മുതല്‍ 32 വയസ് വരെ പ്രായമുള്ളവരാണ്. ആറ് മുതല്‍ 11 വര്‍ഷം വരെ താലിബാന് വേണ്ടി അഫ്ഗാനിസ്ഥാനിലുട നീളം വിവിധ പദവികളില്‍ യുദ്ധം ചെയ്തവരാണെന്നും സബാവൂന്‍ പറയുന്നു. തങ്ങള്‍ ജിഹാദി പോരാളികളായാണ് താലിബാനില്‍ ചേര്‍ന്നതെന്ന് അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടു. എന്നാല്‍. താലിബാന്‍  രണ്ടാമതും അഫ്ഗാന്‍റെ ഭരണം ഏറ്റടുത്തപ്പോള്‍, ജിഹാദി പോരാളികള്‍ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. 

പുടിനും ഷി ജിന്‍പിങും കൂടിക്കാഴ്ചയ്ക്ക്; യുക്രൈന്‍ യുദ്ധത്തില്‍ ചൈന പാങ്കാളിയാകുമോ? ആശങ്കയോടെ ലോകം

താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ നിരവധി പേര്‍ രാജ്യം ഉപേക്ഷിച്ച് പോയിരുന്നു. ഇതില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറവ് നികത്താന്‍ സ്വന്തം ജിഹാദി പോരാളികളെ താലിബാന്‍ ക്ലറിക്കല്‍ ജോലി ഏല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുദ്ധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന നിരവധി പോരാളികള്‍ ട്രാഫിക്കിലും സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ വര്‍ക്കുകളിലും ഒതുങ്ങി. അധികാരമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോഴേക്കും ജിഹാദികള്‍ക്ക് ക്ലറിക്കല്‍ ജോലി മടുത്തുതുടങ്ങിയെന്ന് സബാവൂണ്‍ സമിന്‍ ചൂണ്ടിക്കാണിക്കുന്നു. 

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഒരു ടിക്ക് ടോക്കര്‍ പറഞ്ഞത് "ഞങ്ങൾക്ക് താലിബാനെ നശിപ്പിക്കാൻ കഴിഞ്ഞില്ല, പക്ഷേ, ഓഫീസ് ജോലികൾ താലിബാനെ നശിപ്പിച്ചു," എന്നായിരുന്നു. രാവിലെ 8 മണിക്ക് ജോലിക്ക് കയറിയാല്‍ വൈകീട്ട് 4 മണി കഴിഞ്ഞാലും ഇറങ്ങാന്‍ പറ്റുന്നില്ലെന്ന് ഒരു മുന്‍ ജിഹാദി  പറഞ്ഞതായി സബാവൂന്‍ സമീം റിപ്പോര്‍ട്ട് ചെയ്തു. ജിഹാദി പോരാളികള്‍ക്ക് കസേരയില്‍ ഇരുന്നുള്ള ക്ലറിക്കല്‍ ജോലികള്‍ മടുത്തെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കട്ടുന്നു. 

പുടിനും ഷി ജിന്‍പിങും കൂടിക്കാഴ്ചയ്ക്ക്; യുക്രൈന്‍ യുദ്ധത്തില്‍ ചൈന പാങ്കാളിയാകുമോ? ആശങ്കയോടെ ലോകം

click me!