ടോയ്‍ലെറ്റ് വിത്ത് ബെഡ്ഡ്; കിടപ്പുമുറിയിൽ തന്നെ മറവില്ലാതെ ശുചിമുറി, വൈറലായി ചിത്രം 

Published : Aug 17, 2023, 01:49 PM IST
ടോയ്‍ലെറ്റ് വിത്ത് ബെഡ്ഡ്; കിടപ്പുമുറിയിൽ തന്നെ മറവില്ലാതെ ശുചിമുറി, വൈറലായി ചിത്രം 

Synopsis

ചിത്രത്തിൽ കാണുന്ന മുറി പച്ചനിറത്തിൽ പെയിൻറ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിൾ ഫാനും എയർകണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ദില്ലിയിൽ ഒരു ഓൺലൈൻ സൈറ്റിൽ വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ സ്ഥിതിചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന ഈ കുഞ്ഞുമുറി കണ്ടാൽ ആരായാലും അമ്പരന്നു പോകും. യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളിൽ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയിൽ ഉള്ളത്. വലിയ ബംഗ്ലാവുകൾക്ക് പേരുകേട്ട ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല.

ചിത്രത്തിൽ കാണുന്ന മുറി പച്ചനിറത്തിൽ പെയിൻറ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിൾ ഫാനും എയർകണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചെറിയൊരു മറപോലും നൽകാതെ ആ മുറിക്കുള്ളിൽ തന്നെ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും അതിനു സമീപത്തായി കുളിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ ഒരിടവും കാണാം. ഇവയൊന്നും തമ്മിൽ യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ല എന്നതാണ് സത്യം.

ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളിലും ഇടം പിടിച്ചു. എന്നാൽ ഈ ചിത്രത്തിൻറെ ആധികാരികതയുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള വിശദീകരണങ്ങളും ഇതുവരെയും ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ ഇതൊരു വ്യാജ ചിത്രമാകാമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്നാൽ, മറ്റു ചിലർ അഭിപ്രായപ്പെട്ടത് ഇതൊരു വി ഐ പി ജയിൽ മുറിയാകാം എന്നായിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി