52 വർഷം നീണ്ട വയറ് വേദന; 64 -കാരന്‍റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 12 -ാം വയസിൽ വിഴുങ്ങിയ ടൂത്ത്ബ്രഷ്

Published : Jun 24, 2025, 12:03 PM IST
toothbrush swallowed at age of 12 was remove at age of 64 in surgery

Synopsis

12 -ാം വയസില്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയെങ്കിലും അച്ഛനോടും അമ്മയോടും പറയാനുള്ള ഭയം കാരണം പറഞ്ഞില്ല. പിന്നീട് 52 വര്‍ഷത്തോളം ആ വേദനയുമായി നടന്നു.

 

കുട്ടിക്കാലത്തെ പല കാര്യങ്ങളും നമ്മൾ പിന്നീട് മറന്ന് പോകുന്നത് സാധാരണമാണ്. എന്നാല്‍, ഒരു ടൂത്ത്ബ്രഷ് വിഴുങ്ങിയത് മറന്ന് പോയാല്ലോ. അതെ തന്‍റെ 12 -ാം വയസില്‍ വിഴുങ്ങിയ ടൂത്ത്ബ്രഷ് 64 -കാരനായ ചൈനക്കാരന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 52 വര്‍ഷങ്ങൾക്ക് ശേഷം. അതും ഏറെ കാലം നീണ്ട വയറ് വേദനയ്ക്ക് അദ്ദേഹം ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോൾ. ഏതാണ്ട് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാര്‍ ടൂത്ത് ബ്രഷ് പുറത്തെടുത്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രോവിന്‍സിലെ യാങ് എന്ന 64 -കാരന്‍റെ വയറ്റില്‍ നിന്നുമാണ് 52 വര്‍ഷങ്ങൾക്ക് ശേഷം ടൂത്ത്ബ്രഷ് പുറത്തെടുത്തതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 12 -ാം വയസില്‍ ടൂത്ത്ബ്രഷ് വിഴുങ്ങിയെങ്കിലും അത് അച്ഛനോടും അമ്മയോടും പറയാന്‍ ഭയമായിരുന്നെന്നും അതിനാല്‍ അക്കാര്യം താന്‍ അന്ന് ആരോടും പറയാതിരുന്നെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. വിവരം പുറത്ത് പറയാനുള്ള ഭയം കാരണം ഒളിച്ച് വച്ചു. പിന്നീട് അത് വയറ്റില്‍ വച്ച് സ്വയം നശിച്ച് പോയതായി കരുതി. ഒടുവില്‍ അങ്ങനെയൊന്ന് സംഭവിച്ച കാര്യം തന്നെ അദ്ദേഹം മറന്നു.

ഒടുവില്‍ വയറ് വേദന ശക്തമായപ്പോൾ അദ്ദേഹം ഡോക്ടർമാരെ കാണാന്‍ തീരുമാനിച്ചു. ആദ്യഘട്ടം സാധാരണ മരുന്ന് നല്‍കിയെങ്കിലും വേദന മാറിയില്ല. പിന്നീട് വിശദമായ പരിശോധനയിലാണ് പുറത്ത് നിന്നുള്ള എന്തോ വസ്തു അദ്ദേഹത്തിന്‍റെ വയറ്റിലുള്ളതായി ഡോക്ടർമാര്‍ക്ക് സംശയം തോന്നിയത്. പിന്നീട് 80 മിനിറ്റ് നീണ്ട എന്‍റോസ്കോപിക് സര്‍ജറിയിലൂടെ 17 സെന്‍റീ മീറ്ററുള്ള ഒരു ടൂത്ത്ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!