'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും'; കടകൾക്ക് പുറത്ത് ഒട്ടിച്ച എന്ന പോസ്റ്റർ കണ്ട് ഭയന്ന് വ്യാപാരികൾ

Published : Oct 05, 2024, 02:37 PM ISTUpdated : Oct 05, 2024, 02:46 PM IST
'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും'; കടകൾക്ക് പുറത്ത് ഒട്ടിച്ച എന്ന പോസ്റ്റർ കണ്ട് ഭയന്ന് വ്യാപാരികൾ

Synopsis

 രാവിലെ കടകള്‍ തുറക്കാനായി എത്തിയ വ്യാപാരികളാണ് ഷോപ്പിംഗ് മാളിലെ തങ്ങളുടെ കടകൾക്ക് മുന്നിലെ മുന്നറിയിപ്പ് പോസ്റ്റര്‍ കണ്ടത്. പോസ്റ്റർ അനുസരിച്ച് ഇന്നാണ് ആ ദിവസം. (പ്രതീകാത്മക ചിത്രം എഐ)   


രു ദിവസം രാവിലെ നിങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ വീടിന് പുറത്ത് 'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കു'മെന്ന് എഴുതിയ ഒരു പോസ്റ്റർ കണ്ടാൽ എന്തായിരിക്കും അവസ്ഥ? സ്വാഭാവികമായും നിങ്ങള്‍ പരിഭ്രാന്തരാകും അല്ലേ? സിനിമകളിലും ടിവി ഷോകളിലും മറ്റും ഒക്കെയാണ് സാധാരണയായി നമ്മൾ ഇത്തരം സംഭവങ്ങൾ കാണാറ്. എന്നാൽ, അത്തരത്തിൽ ഒരു അനുഭവം യഥാർത്ഥ ജീവിതത്തിൽ ഉണ്ടായതിന്‍റെ അമ്പരപ്പിലും പരിഭ്രാന്തിയിലുമാണ് മഹാരാഷ്ട്രയിലെ രത്നഗിരി പട്ടണത്തിലെ ഒരു കൂട്ടം വ്യാപാരികൾ. 

കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാൻ എത്തിയ വ്യാപാരികളാണ് തങ്ങളുടെ കടകളുടെ മുൻപിലായി 'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും' എന്നെഴുതിയ പോസ്റ്റർ ഒട്ടിച്ചു വച്ചിരിക്കുന്നതായി കണ്ടത്. പോസ്റ്റർ കണ്ട് വ്യാപാരികൾ പരിഭ്രാന്തരായി എന്ന് മാത്രമല്ല എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലുമായി. അനികേത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകൾക്ക് പുറത്താണ് ഇത്തരത്തിൽ ഒരു പോസ്റ്റർ പതിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലെ മുപ്പതോളം സ്റ്റോറുകളുടെ പുറത്തും ഒരോ പോസ്റ്റർ പതിച്ചിട്ടുണ്ട്.

ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

കടകൾക്ക് പുറത്ത് രാത്രി ഏറെ വൈകിയാണ് ഈ ഈ പോസ്റ്റർ പതിച്ചതെന്നാണ് കടയുടമകളുടെ അനുമാനം. ‘രണ്ട് ദിവസത്തിന് ശേഷം 2024 ഒക്ടോബർ 5-ന് നിങ്ങൾ മരിക്കും’ എന്നാണ് പോസ്റ്ററിലെ കൃത്യമായ വാചകം. കൂടാതെ ഈ പ്രസ്താവനയ്ക്ക് താഴെ 'ബ്ലഡി മേരി' എന്നും എഴുതിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ പോസ്റ്ററിലും സിന്ദൂരവും മഷിയും തേച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലീഷിലാണ് പോസ്റ്റർ എഴുതിയിരിക്കുന്നത്. പോസ്റ്ററിനെ കുറിച്ച് വളരെവേഗം നാട്ടില്‍ വാർത്ത പരന്നു. ഇതോടെ ആശങ്കയിലാണ് പ്രദേശവാസികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകൾ പരിഭ്രാന്തരായതോടെ റൂറൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.

'ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷം'; ബിഗ്ഫൂട്ടിനെ കണ്ട് ഭയന്നോടുന്ന വീഡിയോ പുറത്ത് വിട്ട് യുഎസ് ഹൈക്കർ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ