Latest Videos

1947 -ൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള ട്രെയിൻ ടിക്കറ്റ്, യാത്ര ചെയ്തത് ഒമ്പത് പേർ, ടിക്കറ്റ് ഫീ 36 രൂപ

By Web TeamFirst Published Jan 23, 2023, 10:53 AM IST
Highlights

ടിക്കറ്റിന്റെ ചിത്രം പങ്ക് വച്ചതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. 'വളരെ നല്ല കളക്ഷൻ ഇതിപ്പോൾ പുരാവസ്തു ആയിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

മാറ്റമില്ലാത്തതായി ഒന്നുമാത്രമേയുള്ളൂ അത് മാറ്റമാണ് എന്ന് പറയാറുണ്ട്. പത്തെഴുപത് വർഷം മുമ്പുള്ള നമ്മുടെ ജീവിതം എടുത്ത് നോക്കിയാൽ എന്തെല്ലാം മാറി. ജീവിതരീതി തന്നെ മാറി, ടെക്നോളജി വളർന്നു, സാമ്പത്തിക- സാമൂഹ്യ സാഹചര്യം മാറി അല്ലേ? അപ്പോൾ, പഴയകാലത്തെ എന്തെങ്കിലും കിട്ടിയാൽ നാമത് ഒരു ഓർമ്മപ്പൊട്ടായി എടുത്ത് വയ്ക്കാറുണ്ട്. അതുപോലെ ഒരു ട്രെയിൻ ടിക്കറ്റാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുന്നത്. 

സ്വാതന്ത്ര്യസമര കാലത്ത് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ വേണ്ടി എടുത്തതാണ് ടിക്കറ്റ്. 1947 -ൽ എടുത്ത ഈ ടിക്കറ്റിലെ വിവരം അനുസരിച്ച് ഒമ്പത് പേർക്ക് വേണ്ടിയാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. അതിൽ പറയുന്നത് പ്രകാരം ഒമ്പത് പേർക്കുള്ള ഈ ടിക്കറ്റിന് 36 രൂപ ഒമ്പത് അണയാണ് ആയിരിക്കുന്നത്. PakRailLovers എന്ന ഫേസ്ബുക്ക് പേജിലാണ് ടിക്കറ്റിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. 

സ്വാതന്ത്ര്യത്തിനു ശേഷം, 17-09-1947 -ന് ഒമ്പത് പേർക്ക് റാവൽപിണ്ടിയിൽ നിന്ന് അമൃത്‌സറിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവന്നത് 36 രൂപയും 9 അണയും ആണെന്നും, ഏതെങ്കിലും കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നതായിരിക്കാം. അന്നെടുത്ത ടിക്കറ്റ് ആയിരിക്കാം ഇത് എന്ന് കാപ്ഷനിൽ പറയുന്നുണ്ട്. 

ടിക്കറ്റിന്റെ ചിത്രം പങ്ക് വച്ചതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. 'വളരെ നല്ല കളക്ഷൻ ഇതിപ്പോൾ പുരാവസ്തു ആയിരിക്കുന്നു' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേ സമയം മറ്റൊരാൾ കമന്റ് ചെയ്തത്, 'ഇത് വെറുമൊരു കടലാസ് കഷണമല്ല, ദയവായി ഇത് ലാമിനേറ്റ് ചെയ്യണം. ഇത് സ്വർണ്ണം പോലെയാണ്. 1949 -ൽ അച്ഛൻ വാങ്ങിയ ഉഷ സ്വിംഗ് മെഷീന്റെ ഒരു ക്യാഷ് മെമ്മോ തനിക്കും ലഭിച്ചിട്ടുണ്ട്' എന്നാണ്. 

ഏതായാലും ട്രെയിൻ ടിക്കറ്റിന്റെ ചിത്രം അധികം വൈകാതെ വൈറലായി. 

click me!