
ബ്രിട്ടനിലെ പൊതുപാർക്കിൽ രാത്രി സമയത്ത് കണ്ടുമുട്ടിയ ഇന്ത്യൻ വിദ്യാർഥികളെ ചോദ്യം ചെയ്യുകയും മടങ്ങിപ്പോകാൻ ഭീഷണിപ്പെടുത്തുകയും ചെയ്ത സ്വയം പ്രഖ്യാപിത നിരീക്ഷക സംഘത്തിനെതിരെ വ്യാപക വിമർശനം. ‘ചെൽംസ്ലി വുഡ് പാട്രിയറ്റ്സ്’ (Chelmsley Wood Patriots) എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘമാണ് ബർമിംഗ്ഹാമിന് സമീപമുള്ള മെറിഡൻ പാർക്കിൽ ഇന്ത്യൻ വിദ്യാർഥികളെ നേരിട്ടത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ സംഘം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് രാത്രി പട്രോളിങ് നടത്തുന്നതെന്നാണ് സ്വയം അവകാശപ്പെട്ടത്. കുട്ടികളെ കാണാതായ സംഭവങ്ങളും ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തങ്ങൾ പാർക്ക് നിരീക്ഷിക്കുകയാണെന്നും സംഘം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
@PatrickChristys “chelmsley wood patriots” far-right racist rats. Go on a search for minorities and threatens them. This is clear RACISM targeted anyone that is not WHITE. Will it be condemned. Will @GBNEWS do a segment on it? Probably a 20 second segment and quickly move on. https://t.co/SITXLPSeGp
— mike (@mike79883933) October 14, 2026
വൈറലായ വീഡിയോയിൽ, ഇംഗ്ലണ്ടിലേക്ക് വന്നതിന്‍റെ കാരണം വിദ്യാർഥികളോട് സംഘം ചോദിക്കുന്നത് കാണാം. താൻ അന്നാണ് പ്രദേശത്തേക്ക് താമസം മാറിയതെന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി വിശദീകരിക്കുന്നതും കേൾക്കാം. മറ്റൊരാൾ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇംഗ്ലണ്ടിലേക്ക് എത്തിയതെന്നും രണ്ടുവർഷമായി രാജ്യത്ത് താമസിക്കുന്നതായും പറഞ്ഞു.
2 days ago. 3 Indian students were sitting at a park near their home in Solihull, England.
They been approached by masked men. Who openly threatened them to never come to the park again.
Meanwhile so called British Indian page posts be like.
"I only wanna bootlick Mudi zee" https://t.co/bNyH7dNvaS
— shanky shah (@shankysanghi) October 15, 2026
എന്നാൽ, പാർക്കിൽ വീണ്ടും വരരുതെന്നും ഇതാണ് അവസാന മുന്നറിയിപ്പെന്നും പറഞ്ഞ് സംഘം വിദ്യാർഥികളെ പാർക്കിൽ നിന്നും തിരിച്ചയക്കാൻ ശ്രമിച്ചു. അവരോട് വീട്ടിലേക്ക് മടങ്ങാനും അധിക്ഷേപകരമായ ഭാഷയിൽ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് വീഡിയോ നീക്കം ചെയ്തെങ്കിലും വീഡിയോയുടെ അതിന്‍റെ പകർപ്പുകൾ അതിനകം വ്യാപകമായി പ്രചരിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ അവരുടെ വംശീയ പശ്ചാത്തലത്തിന്‍റെ പേരിൽ ലക്ഷ്യമിട്ടതാണെന്ന് നാട്ടുകാരും വംശീയവിവേചന വിരുദ്ധ പ്രവർത്തകരും ആരോപിച്ചു. സോളിഹൾ ഗ്രീൻ പാർട്ടിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. വിദ്യാർഥികൾക്ക് പൊതുപാർക്കുകളിൽ സഞ്ചരിക്കാനും ഒത്തുകൂടാനും അവകാശമുണ്ടെന്ന് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും ചൂണ്ടിക്കാട്ടി. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് സംഭവത്തെക്കുറിച്ച് അറിയാമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. രാജ്യത്ത് എവിടെയും പരിശോധനയും ആളുകളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യാനുമുള്ള അധികാരം നിയമപ്രകാരം പൊലീസിനാണെന്നും ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ തങ്ങൾ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും പൊലീസ് അറിയിച്ചു.