ഷോപ്പിം​ഗിനിടെ തലയിൽ കോളിഫ്ലവർ വീണു, സ്ത്രീ നിലത്ത് വീണു, ബോധം പോയി

Published : Oct 13, 2024, 06:36 PM ISTUpdated : Oct 13, 2024, 06:37 PM IST
ഷോപ്പിം​ഗിനിടെ തലയിൽ കോളിഫ്ലവർ വീണു, സ്ത്രീ നിലത്ത് വീണു, ബോധം പോയി

Synopsis

'പെട്ടെന്ന് വളരെ വലിയ ഭാരമുള്ള ഒരു സാധനം എൻ്റെ തലയുടെ മുകളിൽ വീണു, എൻ്റെ തലയിൽ അത് വന്നിടിക്കുകയായിരുന്നു. ഞാൻ താഴെ വീണു. ഉണർന്നപ്പോൾ തലയ്ക്ക് കനം അനുഭവപ്പെട്ടു. ബോധം പോയതുപോലെ ആയിരുന്നു.'

ഷോപ്പിം​ഗിനിടെ തലയിൽ കോളിഫ്ലവർ വീണ് സ്ത്രീക്ക് പരിക്ക്. ഇപ്പോൾ തുടർച്ചയായി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും ഇവർ പറയുന്നു. യുകെയിലാണ് സംഭവം നടന്നത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സോമർസെറ്റിലെ ബാത്തിലുള്ള വെയ്‌ട്രോസ് ​ഗ്രോസറി ഷോപ്പിലെ ഡിസ്കൗണ്ട് സെക്ഷനിൽ വച്ചാണ് സമ്മി മായി എന്ന സ്ത്രീയുടെ തലയിൽ കോളിഫ്ലവർ വീണത്.  

“പെട്ടെന്ന് വളരെ വലിയ ഭാരമുള്ള ഒരു സാധനം എൻ്റെ തലയുടെ മുകളിൽ വീണു, എൻ്റെ തലയിൽ അത് വന്നിടിക്കുകയായിരുന്നു. ഞാൻ താഴെ വീണു. ഉണർന്നപ്പോൾ തലയ്ക്ക് കനം അനുഭവപ്പെട്ടു. ബോധം പോയതുപോലെ ആയിരുന്നു" എന്നാണ് മായി ഫോക്സിനോട് പറഞ്ഞത്. അവർക്ക് പിന്നീട് പോസ്റ്റ്-കൺകഷൻ സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. തലവേദന, ഓക്കാനം, കഴുത്ത് വേദന എന്നിവ അവളെ വിടാതെ പിന്തുടർന്നു. 

മുകളിലെ ഷെൽഫ് ഏകദേശം നാലടി മുകളിലായിരുന്നു. അവിടെ നിന്നാണ് കോളിഫ്ലവർ തലയിലേക്ക് വീണത് എന്നും സമ്മി മായി എന്ന് പറയുന്നു.

രണ്ട് ദിവസത്തിന് ശേഷം, സംഭവത്തെക്കുറിച്ച് പരാതിയുമായി മായിയും ഭർത്താവും സ്റ്റോറിൻ്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. പിന്നാലെ, ദമ്പതികൾക്ക് 25 പൗണ്ട് (ഏകദേശം 2,700 രൂപ) സമ്മാന വൗച്ചറും 8 പൗണ്ടും (ഏകദേശം 880 രൂപ) ടാക്സി കൂലിയുമായി അയച്ചുകിട്ടുകയായിരുന്നു. എന്നാൽ, തനിക്ക് സംഭവിച്ച അപകടത്തിന് അത് പോരാ എന്നാണ് മായി പറയുന്നത്. 

ഇപ്പോഴും ആ പരിക്കിന്റെ ഫലങ്ങൾ താൻ അനുഭവിക്കുകയാണെന്നും അവർ പറയുന്നു. ആ സമ്മാനക്കൂപ്പൺ താൻ ഉപയോ​ഗിച്ചിട്ടേയില്ല. അത് തന്നെ അപമാനിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയത്. കോളിഫ്ലവർ തലയിൽ വീണപ്പോൾ അവർ വീണ്ടും അതേ ഷെൽഫിൽ തന്നെ വയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ​ഗൗരവം പോലും അവർക്ക് മനസിലായിട്ടില്ല എന്നും മായി പറയുന്നു. 

ആ ദിവസം തന്നെ സിസിടിവി നോക്കുകയോ സംഭവം കണ്ട ഒരാളുടെ സ്റ്റേറ്റ്‍മെന്റ് എടുക്കുകയോ ചെയ്യാത്തത് താൻ കാണിച്ച അബദ്ധമായിപ്പോയി എന്നാണ് മായി പറയുന്നത്. അതേസമയം വെയ്‌ട്രോസ് ​പറയുന്നത് മായിക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ഉറപ്പാക്കിയിരുന്നു എന്നാണ്. 

23 ലക്ഷത്തിന്റെ ജോലി വേണ്ടെന്ന് വച്ച് സുഹൃത്ത് സ്വീകരിച്ചത് 18 ലക്ഷത്തിന്റെ ജോലി, കാരണമുണ്ട്, വൈറലായി പോസ്റ്റ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം