'വെറും നേരം കളയൽ', മക്കളെ സ്കൂളിലയക്കാതെ കാടും നാടും മലയും കണ്ട് വളരാൻ പരിശീലിപ്പിച്ച് മാതാപിതാക്കൾ

Published : Feb 28, 2025, 01:20 PM IST
'വെറും നേരം കളയൽ', മക്കളെ സ്കൂളിലയക്കാതെ കാടും നാടും മലയും കണ്ട് വളരാൻ പരിശീലിപ്പിച്ച് മാതാപിതാക്കൾ

Synopsis

സ്കൂൾ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും വിവിധ കാര്യങ്ങൾ ഇവരെ പഠിപ്പിക്കുന്നുണ്ട്. വിവിധ വർക്ക്ഷോപ്പുകൾ, ആർട്ട് വർക്ക്ഷോപ്പുകൾ, ക്യാമ്പിങ്, സാഹിത്യവുമായി ബന്ധപ്പെട്ട പരിശീലനം ഇതെല്ലാം ഈ മാതാപിതാക്കൾ മക്കൾക്ക് നൽകുന്നുണ്ട്. 

കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകേണ്ടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, പല കുട്ടികൾക്കും ഇന്നും സ്കൂളിൽ പോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതേസമയം തന്നെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാതെ ബദൽ സ്കൂൾ രീതികളും ഹോം സ്കൂളിം​ഗ് രീതികളും ഒക്കെ പിന്തുടരുന്നവരും ഇന്നുണ്ട്. അതിൽ പെട്ടവരാണ് കൊൽക്കത്തയിൽ നിന്നുള്ള ഈ ദമ്പതികളും. 

'അൺസ്കൂളിം​ഗ്' എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. ആക്ടറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ ഷെനാസ് ട്രഷറിയാണ് ഈ കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത് പിന്നീട് വലിയ ചർച്ചയ്ക്ക് കാരണമായി. 'പരമ്പരാ​ഗതമായ വിദ്യാഭ്യാസം വെറും നേരം കൊല്ലൽ മാത്രമാണ്' എന്നാണ് ഈ മാതാപിതാക്കളുടെ അഭിപ്രായം. അതിന് പകരമായി മക്കൾക്ക് പ്രായോ​ഗികമായ കാര്യങ്ങളിൽ അറിവ് നൽകുകയാണത്രെ ഇവർ. 

അതിനായി, ഒരുപാട് യാത്രകൾ ചെയ്യുക, ജീവിതത്തിൽ അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളെല്ലാം അവരെ പരിശീലിപ്പിക്കുക, പ്രകൃതിയുമായി അടുത്തിടപഴകുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ചെയ്യുന്നത്. മാത്രമല്ല, സ്കൂളിൽ പോകുന്ന കുട്ടികൾ പലവിധ സമ്മർദ്ദത്താൽ വലയുകയാണ്, അവർക്ക് വേണ്ടുന്ന കാര്യങ്ങളൊന്നും അവിടെ നിന്നും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത്. 

സ്കൂൾ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും വിവിധ കാര്യങ്ങൾ ഇവരെ പഠിപ്പിക്കുന്നുണ്ട്. വിവിധ വർക്ക്ഷോപ്പുകൾ, ആർട്ട് വർക്ക്ഷോപ്പുകൾ, ക്യാമ്പിങ്, സാഹിത്യവുമായി ബന്ധപ്പെട്ട പരിശീലനം ഇതെല്ലാം ഈ മാതാപിതാക്കൾ മക്കൾക്ക് നൽകുന്നുണ്ട്. 

എന്തായാലും, ഷെനാസ് വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും ഇതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. എന്നാൽ, അതേസമയം തന്നെ സ്കൂൾ വെറും വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ മാത്രമല്ല എന്ന് കമന്റുകൾ നൽകിയവരും ഉണ്ട്. 

'സ്വീഡനിൽ ജീവിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇന്ത്യയാണ് കൂടുതൽ സൗകര്യപ്രദം'; വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും