വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോ​ഗിച്ച് യുപി സ്വദേശി

Published : Aug 11, 2023, 01:47 PM IST
വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോ​ഗിച്ച് യുപി സ്വദേശി

Synopsis

മാധ്യമങ്ങളോട് സംസാരിക്കവെ ഇങ്ങനെ ചെയ്യുന്നതിന്റെ നേട്ടങ്ങൾ ഇദ്ദേഹം വിശദീകരിച്ചു. ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പിൽ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തിൽ നിന്നും ആശ്വാസം നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്.

സാധാരണയായി വീട് തേക്കാനും നിലം കോൺക്രീറ്റ് ചെയ്യാനും ഒക്കെ സിമൻറ് ആണ് ഉപയോഗിക്കാറ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി തൻറെ വീട്ടിൽ പുതിയൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ ഒരു കർഷകൻ. സിമന്റിന് പകരം ചാണകം ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. 

പ്രകൃതിയുമായി കൂടുതൽ ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത് എന്നാണ് ഇയാൾ പറയുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹിയുദ്ദീൻപൂർ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്നയാളാണ് ഇത്തരത്തിൽ ഒരു പരീക്ഷണം തന്റെ വീട് നിർമ്മാണത്തിൽ നടപ്പാക്കിയിരിക്കുന്നത്. പ്രാദേശികമായ സുലഭമായി ലഭ്യമാകുന്ന ഒരു വസ്തു ഉപയോഗിച്ചു കൊണ്ട് തന്നെ ആരോഗ്യപൂർണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും എന്നാണ് അരിഹന്ത് ജെയിന്റെ പക്ഷം.

മാധ്യമങ്ങളോട് സംസാരിക്കവെ ഇങ്ങനെ ചെയ്യുന്നതിന്റെ നേട്ടങ്ങൾ ഇദ്ദേഹം വിശദീകരിച്ചു. ചാണകം പുരട്ടിയ തന്റെ ജൈവഭവനം തണുപ്പുകാലത്തെ അതികഠിനമായ തണുപ്പിൽ നിന്നും ചൂടുകാലത്തെ അത്യുഷ്ണത്തിൽ നിന്നും ആശ്വാസം നൽകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രകൃതിയോടുള്ള അഗാധമായ ആരാധനയാണ് തന്നെ ഇത്തരത്തിൽ മാറി ചിന്തിപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. 

സിമന്റിന് ബദലായി ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഒന്നാണ് ചാണകം എന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല നിർമ്മാണ ചെലവും വളരെയധികം കുറയുമെന്നും ഇദ്ദേഹം പറയുന്നു. ഭാവിയിൽ തൻറെ പാത സ്വീകരിച്ച് കൂടുതൽ ആളുകൾ ഭവന നിർമ്മാണത്തിന് പ്രകൃതിദത്തമായ ബദലുകൾ തേടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അരിഹന്ത് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്