ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, കുട്ടികളെ താൻ നോക്കുമെന്ന് ഒരേയൊരു ഡിമാൻഡ് 

Published : Mar 27, 2025, 11:13 AM IST
ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്, കുട്ടികളെ താൻ നോക്കുമെന്ന് ഒരേയൊരു ഡിമാൻഡ് 

Synopsis

അതിന് മുമ്പ് ബബ്ലു രണ്ട് കുട്ടികളെയും തനിക്കൊപ്പം നിർത്തണമെന്ന് രാധികയോട് ആവശ്യപ്പെട്ടു. അവർ ഈ ആവശ്യം അം​ഗീകരിക്കുകയും ചെയ്തു. 

ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഒരു യുവാവാണ് തന്റെ ഭാര്യയുടെ വിവാഹം അവളുടെ കാമുകനുമായി നടത്താൻ തീരുമാനിച്ചത്. 

ഭാര്യ മറ്റൊരു യുവാവുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴാണ് ബബ്ലു എന്ന യുവാവ് രണ്ട് കുട്ടികളെയും തന്റെ ചുമതലയിൽ വിടണമെന്നും അങ്ങനെ എങ്കിൽ കാമുകനെ വിവാഹം കഴിക്കാമെന്നും ഭാര്യയോട് പറയുന്നത്. അങ്ങനെ ഇത് ഭാര്യ സമ്മതിക്കുകയും വിവാഹം നടക്കുകയുമായിരുന്നു.

2017 -ലാണ് ബബ്ലൂവും രാധികയും വിവാഹിതരാവുന്നത്. ഇവർക്ക് 7 -ഉം 9 -ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മിക്കവാറും ബബ്ലു ജോലിക്കായി വീട്ടിൽ നിന്നും ദൂരെ പോയിരിക്കുകയാവും. ആ സമയത്താണ് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. 

പിന്നീട് ഇത് ബബ്ലുവിന്റെ കുടുംബം അറിയുകയും ബബ്ലുവിനെ അറിയിക്കുകയുമായിരുന്നു. ബബ്ലു ആദ്യം ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെ ഇത് പരിഹരിക്കും എന്ന് മനസിലായില്ല. പിന്നാലെയാണ് നാട്ടുകാരെ അറിയിക്കുകയും തനിക്ക് യുവാവുമായി ഭാര്യയുടെ വിവാഹം നടത്തണമെന്നാണ് എന്ന് പറയുകയും ചെയ്യുന്നത്. 

ആദ്യം അയാൾ കോർട്ടിൽ പോയി ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തുകയാണ് ബബ്ലു ചെയ്തത്. പിന്നീട് അവരെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മാലകൾ അണിയിക്കുകയും മറ്റ് ചടങ്ങുകൾ നടത്തുകയും ചെയ്യുകയായിരുന്നു. അതിന് മുമ്പ് ബബ്ലു രണ്ട് കുട്ടികളെയും തനിക്കൊപ്പം നിർത്തണമെന്ന് രാധികയോട് ആവശ്യപ്പെട്ടു. അവർ ഈ ആവശ്യം അം​ഗീകരിക്കുകയും ചെയ്തു. 

നാട്ടുകാരടക്കം ഒരുപാടുപേർ വിവാഹത്തിൽ പങ്കെടുത്തു. ഇവരുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു വിവാഹം. ബബ്ലു തന്നെയാണ് വിവാഹ ചടങ്ങുകൾക്ക് അടക്കം മുൻകയ്യെടുത്തതും. 

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്