നൂറ് പാറ്റകളെ ഒരു മാസം വീട്ടില്‍ പാര്‍പ്പിച്ചാല്‍ ഒന്നരലക്ഷം രൂപ, അപേക്ഷകര്‍ പെരുകുന്നു!

Published : Jun 14, 2022, 03:04 PM ISTUpdated : Jun 14, 2022, 03:08 PM IST
നൂറ്  പാറ്റകളെ ഒരു മാസം വീട്ടില്‍ പാര്‍പ്പിച്ചാല്‍  ഒന്നരലക്ഷം രൂപ, അപേക്ഷകര്‍ പെരുകുന്നു!

Synopsis

ഈ വീടുകളിലേക്ക് നൂറോളം വരുന്ന അമേരിക്കന്‍ പാറ്റകളെ ഇറക്കി വിടും. തുടര്‍ന്ന്, പാറ്റകളെ തുരത്താനുള്ള പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കും. പകരമായി കമ്പനി 2000 (1,56 ലക്ഷം രൂപ) യുഎസ് ഡോളര്‍ വീട്ടുകാര്‍ക്ക് നല്‍കും.

അസുഖങ്ങള്‍ പരത്താന്‍ മിടുക്കരാണ് പാറ്റകള്‍. അവയെ കാണുന്നത് പോലും പലര്‍ക്കും വെറുപ്പാണ്. രോഗവാഹകരായ അവയെ വീടുകളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നമ്മള്‍ പലതും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു നോര്‍ത്ത് കരോലിന കമ്പനി വീടുകളിലേക്ക് പാറ്റകളെ തുറന്ന് വിടാന്‍ അനുവാദം തേടുകയാണ്. വെറുതെയല്ല, പകരമായി അവര്‍ ഒന്നരലക്ഷം രൂപ കൈയില്‍ തരും.  

 

.......................

Read Also: കോടതി മുറിയിൽ വിചാരണയ്ക്കിടെ നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ട് യുവതി

........................

 

പക്ഷേ അതിലൊരു കുഴപ്പമുണ്ട്. ഒന്നും രണ്ടുമല്ല മറിച്ച് നൂറോളം പാറ്റകളെയാണ് വീടുകളിലേക്ക് അവര്‍ തുറന്ന് വിടുക. ദി പെസ്റ്റ് ഇന്‍ഫോര്‍മര്‍ എന്ന കമ്പനിയാണ് ഈ വ്യത്യസ്തമായ ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അവര്‍ കണ്ടെത്തിയ ഒരു പുതിയ സാങ്കേതിക വിദ്യ പാറ്റകളെ നിയന്ത്രിക്കുന്നതില്‍ എത്രത്തോളം ഫലപ്രദമാണെന്ന് പരീക്ഷിച്ച് അറിയാനാണ് ഈ ശ്രമം. 

 

 

അഞ്ച് മുതല്‍ ഏഴ് വീടുകളായിരിക്കും പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ വീടുകളിലേക്ക് നൂറോളം വരുന്ന അമേരിക്കന്‍ പാറ്റകളെ ഇറക്കി വിടും. തുടര്‍ന്ന്, പാറ്റകളെ തുരത്താനുള്ള പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കും. പകരമായി കമ്പനി 2000 (1,56 ലക്ഷം രൂപ) യുഎസ് ഡോളര്‍ വീട്ടുകാര്‍ക്ക് നല്‍കും. ഈ പരീക്ഷണം വീഡിയോയില്‍ ചിത്രീകരിക്കാന്‍ വീട്ടുകാര്‍ അനുവാദം നല്‍കണമെന്നും കമ്പനി പരസ്യത്തില്‍ വ്യക്തമാക്കുന്നു.  

 

......................

Read Also: ചൈനയില്‍ പാറ്റ പൊരിച്ചതിന് ആവശ്യക്കാരേറുന്നു? കൂണുപോലെ പൊട്ടിമുളച്ച് പാറ്റഫാമുകള്‍

......................

 

ഇനി ഈ പരീക്ഷണത്തില്‍ കമ്പനി എങ്ങാന്‍ പരാജയപ്പെട്ടാല്‍ ഈ പാറ്റകളെയെല്ലാം എന്ത് ചെയ്യുമെന്നോര്‍ത്ത് ഭയപ്പെടേണ്ട. പുതിയ വിദ്യ ഫലിക്കില്ലെങ്കില്‍, പാറ്റകളെ തുരത്താന്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കീടനിയന്ത്രണ മേഖലയില്‍ 20 വര്‍ഷത്തിലേറെ അനുഭവ പരിചയമുള്ള ഒരു കമ്പനിയാണ് പെസ്റ്റ് ഇന്‍ഫോര്‍മര്‍. പാറ്റകളില്‍ ഒരു പുതിയ തരം കീടനാശിനി പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.  തിങ്കളാഴ്ച വരെയുള്ള കണക്ക് നോക്കിയാല്‍ കമ്പനിക്ക് 2,200-ലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനായ ഡേവിഡ് ഫ്‌ലോയിഡ് പറഞ്ഞു. ജൂലൈ 31 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി.

അതോടൊപ്പം കമ്പനി ചില നിബന്ധനകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് സ്വന്തമായി വീടുണ്ടാകണം. ഇല്ലെങ്കില്‍ വീട്ടുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടായിരിക്കണം. അതുപോലെ പഠനസമയത്ത് പാറ്റകളെ നിയന്ത്രിക്കുന്ന  വേറെ സാങ്കേതിക വിദ്യകളൊന്നും പരീക്ഷിക്കാന്‍ പാടുള്ളതല്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു മാസമാണ് പരീക്ഷണകാലം. കമ്പനി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങളും സുരക്ഷിതമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു. 

 

...................

Read Also : വീട്ടിലെ പാറ്റ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

....................

 

അതേസമയം ഇത്തരം പരീക്ഷണങ്ങള്‍ ഇതാദ്യമായല്ല കമ്പനി നടത്തുന്നത്. മുന്‍പും ഇതുപോലെ വീടുകളില്‍ പാറ്റകളെ തുറന്ന് വിട്ടുള്ള പഠനങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ടെന്ന് ഫ്‌ലോയ്ഡ് പറയുന്നു.  

PREV
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും