നാല് വർഷമായി താമസിക്കുന്ന വീട്ടിൽ ഒരു രഹസ്യമുറി, ഞെട്ടൽ മാറാതെ ദമ്പതികൾ

Published : Apr 02, 2024, 03:28 PM IST
നാല് വർഷമായി താമസിക്കുന്ന വീട്ടിൽ ഒരു രഹസ്യമുറി, ഞെട്ടൽ മാറാതെ ദമ്പതികൾ

Synopsis

ബേസ്‍മെന്റിലെ കാർ‌പ്പെറ്റ് മാറ്റവെയാണ് തങ്ങൾ ഈ രഹസ്യമുറി കണ്ടെത്തിയത് എന്നാണ് അറോറ പറയുന്നത്. കാർപെറ്റ് മാറ്റുന്നതിനിടയിലാണ് ചുവരിനടുത്തായി ഒരു രഹസ്യവാതിൽ ഇരുവരും കണ്ടെത്തിയത്. തുറന്നപ്പോഴാകട്ടെ അതൊരു രഹസ്യമുറിയാണ് എന്ന് മനസിലാവുകയായിരുന്നു. 

നാല് വർഷമായി തങ്ങൾ താമസിച്ചിരുന്ന വീട്ടിൽ ഒരു രഹസ്യമുറി കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഈ ദമ്പതികൾ. യുഎസ്സിൽ നിന്നുള്ള ഫോറൻസിക് നഴ്സായ അറോറ ബ്ലേസിംഗ്സ്റ്ററും ഭർത്താവുമാണ് തങ്ങൾ ഇത്രയും കാലം താമസിച്ച വീട്ടിൽ ഒരു രഹസ്യമുറിയുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരിക്കുന്നത്. 

ടിക്ടോക്കിലാണ് ഇവർ ഈ കണ്ടെത്തലിനെ കുറിച്ച് പങ്കുവച്ചത്. ബേസ്‍മെന്റിലെ കാർ‌പ്പെറ്റ് മാറ്റവെയാണ് തങ്ങൾ ഈ രഹസ്യമുറി കണ്ടെത്തിയത് എന്നാണ് അറോറ പറയുന്നത്. കാർപെറ്റ് മാറ്റുന്നതിനിടയിലാണ് ചുവരിനടുത്തായി ഒരു രഹസ്യവാതിൽ ഇരുവരും കണ്ടെത്തിയത്. തുറന്നപ്പോഴാകട്ടെ അതൊരു രഹസ്യമുറിയാണ് എന്ന് മനസിലാവുകയായിരുന്നു. 

ഈ ചുമരിന് മുന്നിലായി ഒരു വലിയ ബുക്ക്ഷെൽഫാണ് ഉണ്ടായിരുന്നത്. അതിനാലാവണം ഈ വാതിലോ മുറിയോ തങ്ങളുടെ ശ്രദ്ധയിൽ‌ പെടാതെ പോയത് എന്ന് അറോറ പറയുന്നു. എന്തായാലും, നാല് വർഷക്കാലം ഇവിടെ കഴിഞ്ഞിട്ടും ഇപ്പോഴാണല്ലോ ഈ മുറി തങ്ങളുടെ ശ്രദ്ധയിൽ പെട്ടത് എന്ന കാര്യം അറോറയെയും ഭർത്താവിനെയും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. 

നേരത്തെ ഉണ്ടായിരുന്ന വീടിന്റെ ഉടമകൾ എന്തിനാവും ഇങ്ങനെ ഒരു രഹസ്യമുറി പണിതത് എന്നും ഇരുവരും ചിന്തിക്കാതിരുന്നില്ല. ഒന്നുകിൽ അതൊരു പാനിക് റൂമായിരിക്കാം എന്നാണ് ദമ്പതികൾ പറയുന്നത്. അല്ലെങ്കിൽ ബോംബ് ഷെൽട്ടറായിരിക്കാം എന്നും അറോറ പറയുന്നു. അതിനകത്ത് ഒരു ബൾബും ചുമരിൽ കുറേയേറെ വയറുകളും ഉണ്ട്. 

എന്നാൽ, രസകരമായ സം​ഗതി ഇതല്ല. ഈ വീട്ടിൽ വേറെയും രഹസ്യമുറി നേരത്തെ ഇവർ കണ്ടെത്തിയിട്ടുണ്ട്. അത് മുകൾനിലയിൽ ഒരു കണ്ണാടിക്ക് പിന്നിലായിട്ടായിരുന്നു. അത് ഇപ്പോൾ അവരുടെ കുട്ടികൾ പ്ലേറൂമാക്കി മാറ്റിയെടുത്തിരിക്കുകയാണ്. എന്നിരുന്നാലും ഈ കണ്ടെത്തലുകൾ വളരെ കൗതുകകരം തന്നെ എന്നാണ് ഇരുവരും പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്
28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്